Home
How to

പേറ്റിഎം അക്കൗണ്ടില്‍ ലിങ്ക് ചെയ്ത നിങ്ങളുടെ ആധാര്‍ വേര്‍പെടുത്താനായി ഈ ഘട്ടങ്ങള്‍ പാലിക്കാം..!

ആധാറിന് ചില നിയന്ത്രണങ്ങളോടെയാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. ആധാറിന് ഭരണഘടന സാധുതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേമ പദ്ധികള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കി.

വിവരങ്ങള്‍ നല്‍കാന്‍

വിവരങ്ങള്‍ നല്‍കാന്‍

എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍, സ്‌കൂള്‍ അഡ്മിഷനുകള്‍ എന്നിവയ്ക്ക് ആധാര്‍ നല്‍കേണ്ട ആവശ്യമില്ല. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ അനുവദിക്കുന്ന നിയമത്തിലെ 57-ാം വകുപ്പാണ് കോടതി റദ്ദു ചെയ്തിരിക്കുന്നത്.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിക്ക് ആധാര്‍ വേണം. എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. പാന്‍കാര്‍ഡ് ബന്ധിപ്പിക്കണം, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കണം. ഇതൊക്കെയാണ് സുപ്രിം കോടതി പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സബ്‌സ്‌ക്രൈബര്‍മാര്‍

സബ്‌സ്‌ക്രൈബര്‍മാര്‍

നിലവില്‍ 50 കോടി സബ്‌സ്‌ക്രൈബര്‍മാര്‍ ആധാറുമായി ഇപ്പോള്‍ ലിങ്കു ചെയ്തു കഴിഞ്ഞു. എന്നാല്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും ആധാര്‍ വേര്‍പെടുത്താനാണ് പലരു ആലോചിക്കുന്നത്. പ്രത്യേകിച്ചും ഡിജിറ്റല്‍ വാലറ്റില്‍ നിന്നും ബാങ്ക് അക്കൗണ്ടില്‍ നിന്നും.

പേറ്റിഎമ്മില്‍ നിന്നും ആധാര്‍ വേര്‍പെടുത്താന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക

പേറ്റിഎമ്മില്‍ നിന്നും ആധാര്‍ വേര്‍പെടുത്താന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക

സ്റ്റെപ്പ് 1: ആദ്യം പേറ്റിഎം കസ്റ്റമര്‍ കെയര്‍ നമ്പറായ 01204456456 എന്നതിലേക്കു വിളിക്കുക.

സ്റ്റെപ്പ് 2: ആധാര്‍ വേര്‍പെടുത്താനായി നിങ്ങളുടെ ഇമെയില്‍ വഴി ഒരു അഭ്യര്‍ത്ഥന നടത്തുക.

സ്റ്റെപ്പ് 3: നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ വ്യക്തമായ ഒരു ഫോട്ടോ അറ്റാച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് പേറ്റിഎമ്മില്‍ നിന്നു ഒരു ഇമെയില്‍ ലഭിക്കും. ഈ മെയില്‍ ഇങ്ങനെയാണ്, 'Dear Customer, in order to process your request, we need you to send us a clear picture of your updated Aadhaar Card for validation purpose. Request you to share the same with us'.

സ്റ്റെപ്പ് 4: ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ വ്യക്തമായ ഫോട്ടോ ഉപയോഗിച്ചു കൊണ്ട് ഈ ഇമെയിലിനു മറുപടി അയക്കുക.

സ്റ്റെപ്പ് 5: നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ 72 മണിക്കൂറിനുളളില്‍ വേര്‍പെടുത്താമെന്ന് ഉറപ്പു വരുത്തുന്ന മറ്റൊരു മെയില്‍ പേറ്റിഎമ്മില്‍ നിന്നും ലഭിക്കും.

സ്റ്റെപ്പ് 6: പേറ്റിഎം നല്‍കിയ നിശ്ചിത സമയപരിധിക്കു ശേഷം നിങ്ങളുടെ ആധാര്‍ വേര്‍പെടുത്തിയോ ഇല്ലയോ എന്നു പരിശോധിക്കുക.

 

എന്നാല്‍ ഇതൊരു പ്രശ്‌നമാണ്!

എന്നാല്‍ ഇതൊരു പ്രശ്‌നമാണ്!

മേല്‍ പറഞ്ഞ ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ പേറ്റിഎമ്മില്‍ നിന്നും ആധാര്‍ കാര്‍ഡ് വേര്‍പെടുത്താന്‍ സാധിക്കും. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, മറ്റു സേവനങ്ങള്‍ എന്നിവയില്‍ നിന്നും സ്വകാര്യത സംരക്ഷിക്കുന്നതിനായി ആളുകള്‍ ആധാര്‍ വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വേര്‍പെടുത്തുന്ന സയമത്ത് പേറ്റിഎം നിങ്ങളുടെ ആധാറിന്റെ സോഫ്റ്റ് കോപ്പ് ആവശ്യപ്പെടുകയും ചെയ്യുന്നു.

 


More from GizBot

Best Mobiles in India

English summary
How to delink your Aadhaar from Paytm account: Step-by-step guide
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X