Home
How to

വ്യാജ ആപ്പുകൾക്ക് തലവെക്കാതിരിക്കുക! ഫോണിനും സമ്പത്തിനും വരെ നഷ്ടങ്ങളുണ്ടാക്കും!

ഏത് മേഖലയിലും നല്ലത് പോലെത്തന്നെ വ്യാജന്മാർക്കും കുറവുണ്ടാവില്ലല്ലോ. ആ അവസ്ഥ തന്നെയാണ് ആൻഡ്രോയിഡ് പ്ളേ സ്റ്റോറിലും ഉള്ളത്. പ്ലെ സ്റ്റോർ ഉപയോഗിച്ച പലരും ഒരേ പേരിലുള്ള ഒരുപാട് ആപ്പ്ളിക്കേഷനുകൾ കണ്ടേക്കാം. ഇതിൽ വ്യാജന്മാർ നമുക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. വ്യാജന്മാരെ ഡൌൺലോഡ് ചെയ്തു സമയവും ഡേറ്റയും നഷ്ടപ്പെടുത്തുന്നത് നമുക്കും നമ്മുടെ ഫോണിനും നല്ലതല്ല.

വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?

വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?

ലക്ഷക്കണക്കിന് ആപ്പുകൾ ആണ് പ്ലെ സ്റ്റോറിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ തന്നെ വ്യാജ പതിപ്പ് ഫോണിൽ ഡൗണ്ലോഡ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൂടാതെ വ്യാജ പതിപ്പിൽ വൈറസുകളും മാൽവേറുകളും ഉണ്ടാകാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോണിൽ നിന്നും അപഹരിക്കുന്നതിന് കാരണവുമാകും. ഹാക്കർമാർ ഇത്തരം ആപ്പ് നിർമിച്ചു സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നതു സാധാരണമാണ്. ഇത് നിങ്ങളുടെ അക്കൗണ്ട് നമ്പറുകൾ, വിലപ്പെട്ട കുറിപ്പുകൾ, ചിത്രങ്ങൾ അങ്ങനെ ഫോണിൽ സൂക്ഷിച്ചിട്ടുള്ള എന്തും ആകാം. ഇവിടെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ആപ്പ് പുറത്തിറക്കിയ പബ്ലിഷറിനെ അറിയുക

ആപ്പ് പുറത്തിറക്കിയ പബ്ലിഷറിനെ അറിയുക

ഇവിടെ ആപ്പ്‌ പബ്ലിഷർ പേര് വ്യാജമാണോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. കബളിപ്പിക്കാൻ വേണ്ടി ഹാക്കർമാർ സമാന രീതിയിലുള്ള പേരുകൾ ഉപയോഗിച്ചേക്കാം. ഇത് വഴി നാം കുഴങ്ങുകയും അവരുടെ വ്യാജ അപ്പ് ഡൌൺലോഡ് ചെയ്യുകയും ചെയ്യും.

ഇൻസ്റ്റാൾ ചെയ്തവരുടെ അഭിപ്രായങ്ങൾ അറിയുക

ഇൻസ്റ്റാൾ ചെയ്തവരുടെ അഭിപ്രായങ്ങൾ അറിയുക

ഒരു ആപ്പ് വ്യാജനായാലും ഒറിജിനൽ പതിപ്പായാലും നമുക്കു അവയുടെ നിരൂപണം നമുക്ക് വായിക്കാൻ സാധിക്കും. ഇത് വഴി അവയിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. മുൻപ് ഡൌൺലോഡ് ചെയ്തവർ മോശം അഭിപ്രായമാണ് ആണ് നൽകിയിരിക്കുന്നത് എന്നുണ്ടെങ്കിൽ അത് യഥാർഥ ആപ്പ് ആവാൻ സാധ്യതയില്ല. വ്യാജപതിപ്പാണെങ്കിൽ ചിലപ്പോൾ അഭിപ്രായങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. യഥാർത്ഥ ആപ്പിനു എപ്പോളും നിരൂപണങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും.

ആപ്പ് അപ്‌ഡേറ്റ് സമയം നോക്കുക

ആപ്പ് അപ്‌ഡേറ്റ് സമയം നോക്കുക

ഇവിടെ അധിക സമയത്തും വ്യാജന്മാർ ആപ്പ് പബ്ലിഷ് ചെയ്ത അല്ലെങ്കിൽ അപ്‌ഡേറ് ചെയ്ത സമയം സമീപകാലത്തായിരിക്കും. അതായത് യഥാർത്ഥ അപ്പ് പരസ്യപ്പെടുത്തിയ ശേഷം. അതിനാൽ യഥാർത്ഥ ആപ്പിനു എപ്പോളും "അപ്ഡേറ്റ് ഓൺ" എന്ന തീയതിയുണ്ടായിരിക്കും. വ്യാജന് ഇത് കാണില്ല

ആപ്പുകളുടെ നിലവാരം

ആപ്പുകളുടെ നിലവാരം

ആപ്പുകളുടെ നിലവാരം നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് അക്ഷരതെറ്റുകൾ. വ്യാജ ആപ്പുകളിൽ അക്ഷരതെറ്റുകൾ കാണാം. അവയുടെ വിശദീകരവും തലക്കെട്ടും യഥാർത്ഥ ആപ്ലിക്കേഷൻ പോലെ ഒരിക്കലും ആകില്ല. യഥാർത്ഥ പതിപ്പിൽ നിങ്ങൾക്ക് അക്ഷരതെറ്റുകൾ കാണാൻ സാധിക്കില്ല. ഈ കാര്യവും നമ്മൾ മനസ്സിൽ വെക്കുക.

Best Mobiles in India

English summary
How to Determine Fake Apps in Play Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X