അനാവശ്യ ആന്‍ഡ്രോയിഡ് ആപ്പുകളെ പ്രവര്‍ത്തനരഹിതമാക്കാം

|

സ്മാര്‍ട്ട്‌ഫോണിന്റെ ഇന്റേണല്‍ മെമ്മറി ശേഷിയും ഫോണിന്റെ പ്രവര്‍ത്തനവുമായി ഏറെ ബന്ധമുണ്ട്. ഇന്റേണല്‍ മെമ്മറി നിറയുംതോറും ഫോണ്‍ ഹാങ്ങാകാനുള്ള സാധ്യത ഏറെയാണ്. നാം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അനാവശ്യമാണെന്നു തോന്നുന്ന ആപ്പുകളെ പ്രവര്‍ത്തനരഹിതമാക്കിയാല്‍ ഇന്റേണല്‍ മെമ്മറി ലാഭിക്കാനാകും. ഇതിലൂടെ ഫോണിന്റെ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാം.

അനാവശ്യ ആന്‍ഡ്രോയിഡ് ആപ്പുകളെ പ്രവര്‍ത്തനരഹിതമാക്കാം

ഏതൊരു സ്മാര്‍ട്ട്‌ഫോണെടുത്തു നോക്കിയാലും അനാവശ്യമായ നിരവധി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതായി കാണാനാകും. ഇത്തരം ആപ്പുകള്‍ ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് കാര്യക്ഷമത കുറയ്ക്കുകയും ഫോണ്‍ ഹാങ്ങാകാന്‍ ഇടയാക്കുകയും ചെയ്യും. അനാവശ്യ ആപ്പുകളെ കണ്ടെത്തി അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ അധികമായാല്‍ അത് റാമിന്റെ ശേഷിയെയും ബാധിക്കും. ഫോണില്‍ അനാവശ്യ ആപ്പുകളുടെ എണ്ണം ഏറിയാലും പ്രശ്‌നമാണ്. കാരണം നിങ്ങല്‍ എപ്പോള്‍ ഫോണ്‍ സ്വിച്ച് ഓണാക്കിയാലും ഇത്തരം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ പിന്നില്‍ പ്രവര്‍ത്തിക്കും. ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തിക്കുന്നതായി നിങ്ങള്‍ക്ക് കാണാനാകില്ല എന്നതാണ് മറ്റൊരു കാര്യം.

ഇത്തരം ആപ്പുകളെ നിയന്ത്രിക്കാനുള്ള വഴികള്‍ താഴെപ്പറയുന്നു.

1. ഫോണിനെ റൂട്ട് ചെയ്യുകയെന്നതാണ് ആദ്യത്തെ കടമ്പ.

2.ആന്‍ഡ്രോയിഡ് ഡിവൈസില്‍ ബൂട്ട്മാനേജര്‍ എന്ന എക്‌സ്‌പോസ്ഡ് മോഡ്യൂള്‍ ആപ്പ് എക്‌സ്‌പോസ്ഡ് ഇന്‍സ്റ്റാളറില്‍ എനേബിള്‍ ചെയ്യുക.

3. ഈ ആപ്പില്‍ കയറി നോക്കുമ്പോള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മുഴുവന്‍ ആപ്പുകളുടെ വിവരങ്ങള്‍ കാണാനാകും. ഫോണ്‍ ഓണാകുന്ന സമയത്ത് ഏതെല്ലാം ആപ്പുകള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും വിലയിരുത്താം.

4. ഇതില്‍ ആവശ്യമില്ലാത്തവ ബൂട്ട്മാനേജറിലൂടെ മാറ്റാന്‍ കഴിയും.

എക്‌സ്‌പോസ്ഡ് ഇന്‍സ്റ്റാളര്‍, ബൂട്ട് മാനേജര്‍ എന്നിവ മാത്രമല്ല നിങ്ങളെ സഹായിക്കാന്‍ ഇവിടെത്തുക. ഇത്തരത്തിലുള്ള നിരവധി ആപ്പുകള്‍ ഇന്ന് വിപണിയിലുണ്ട്. ഏറെയും സൗജന്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലളിതമായൊരു സേര്‍ച്ചിംഗിലൂടെ ഇത് ലഭിക്കുകയും ചെയ്യും. ആന്‍ഡ്രോയിഡ് സ്റ്റാര്‍ട്ട് അപ്പ് ആപ്പുകളെ വളരെ ലളിതമായി എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും ഇത്തരം ആപ്പുകളില്‍ സൗകര്യമുണ്ട്. ഇത് നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കും.

അഡ്വാന്‍സ്ഡ് ടാസ്‌ക് മാനേജര്‍

പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരു ടാസ്‌ക്് മാനേജറായിത്തന്നെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. അനാവശ്യമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ അഡ്വാന്‍സ്ഡ് ടാസ്‌ക് മാനേജറനാകും.

ആള്‍-ഇന്‍-വണ്‍ ടൂള്‍ബോക്‌സ്

ആന്‍ഡ്രോയിഡ് ജങ്ക് ക്ലീനര്‍ ഉള്‍പ്പെട്ട ആപ്പാണിത്. ഇത് മെമ്മറി ബൂസ്റ്റ് ചെയ്യാന്‍ സഹായിക്കും.

സ്റ്റാര്‍ട്ടപ്പ് മാനേജര്‍

ഫോണ്‍ ഓണാക്കുമ്പോള്‍ അനാവശ്യമായി പ്രവര്‍ത്തിക്കന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ കണ്ടെത്തി നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും.

അസിസ്റ്റന്റ് ഫോര്‍ ആന്‍ഡ്രോയിഡ്

അവശ്യമുള്ള ആപ്പുകളെ എനേബിള്‍ ചെയ്യുന്നതിനും അനാവശ്യമായവ ഡിസേബിള്‍ ചെയ്യാനും ഈ ആപ്പ് സഹായിക്കും. കൂടാതെ സി.പി.യു സ്റ്റാറ്റസ് അറിയാനും, റാം സ്റ്റാറ്റസ് അറിയാനും, എസ്.ഡി സ്റ്റാറ്റസ് അറിയാനും ആപ്പ് സഹായിക്കും.

സ്മാര്‍ട്ട് ടാസ്‌ക്ക് മാനേജര്‍

ബാക്ക്ഗ്രൗണ്ട് ആപ്പുകളെ ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്റ്റിമൈസേഷന്‍ ടൂളാണ് സ്മാര്‍ട്ട് ടാസ്‌ക്ക് മാനേജര്‍. അനാവശ്യ ആപ്പുകളെ ഒഴിവാക്കി ജങ്ക് ക്ലീന്‍ ചെയ്യാന്‍ ആപ്പില്‍ സൗകര്യമുണ്ട്.

അത്ഭുതമുളവാക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ 'സ്മാർട്ഗ്ലാസ് ഹോളോലെൻസ് 2'അത്ഭുതമുളവാക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ 'സ്മാർട്ഗ്ലാസ് ഹോളോലെൻസ് 2'

Best Mobiles in India

Read more about:
English summary
How to disable unwanted Android apps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X