പിവിസി രൂപത്തിൽ അച്ചടിച്ച ആധാർ കാർഡ് എങ്ങനെ ലഭിക്കും?

|

കഴിഞ്ഞ വർഷം നവംബറിലാണ് യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എടിഎം കാർഡ് വലിപ്പത്തിൽ ആധാർ കാർഡ് കൊണ്ടുവന്നത്. പോക്കറ്റിൽ സൂക്ഷിക്കാവുന്നതും എന്നാൽ പെട്ടന്ന് കേടുപാടൊന്നും സംഭവിക്കാത്തതാണ് പിവിസി കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെറിയ ആധാർ കാർഡിൻറെ പ്രധാനപ്പെട്ട സവിശേഷത. യുഐഡിഎഐ ഇപ്പോൾ ഒരു സ്മാർട്ട് സൈസ് പോളി വിനൈൽ ക്ലോറൈഡ് (പിവിസി) സിന്തറ്റിക് പ്ലാസ്റ്റിക് പോളിമർ കാർഡാണ് അവതരിപ്പിച്ചിരിക്കുന്നത്, അത് മറ്റേതൊരു കാർഡിനെയും പോലെ ഒരു വാലറ്റിൻറെ കാർഡ് സ്ലോട്ടിലേക്ക് സൗകര്യപ്രദമായി സൂക്ഷിക്കാവുന്നതാണ്.

 

ആർക്കാണ് ഈ കാർഡ് ലഭിക്കുക?

ആർക്കാണ് ഈ കാർഡ് ലഭിക്കുക?

ആധാർ നമ്പർ ഉള്ള ഏതൊരു വ്യക്തിക്കും ഈ പിവിസി കാർഡ് ലഭിക്കും. ആധാർ ഡാറ്റാബേസിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്യാത്ത/ഇതര മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു പിവിസി കാർഡ് ഓർഡർ ചെയ്യുന്നതിനുള്ള ഒരു അഭ്യർത്ഥന നിങ്ങൾക്ക് നൽകാം.

ആധാർ പിവിസി കാർഡിൻറെ സവിശേഷതകൾ

ആധാർ പിവിസി കാർഡിൻറെ സവിശേഷതകൾ

സുരക്ഷിതമായ ക്യുആർ കോഡ്, ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഗോസ്റ്റ് ഇമേജ്, ഇഷ്യു തീയതി, പ്രിന്റ് തീയതി, എംബോസ്ഡ് ആധാർ ലോഗോ തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് ഈ കാർഡ് വരുന്നത്.

ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യുന്നതിനുള്ള നിരക്കുകൾ

പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യുമ്പോൾ 50 രൂപ (ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജുകളും ഉൾപ്പെടെ) അടയ്ക്കണം.

ആധാർ പിവിസി കാർഡിൻറെ സ്റ്റാറ്റസ് നീരിക്ഷിക്കുന്നതെങ്ങനെ ?
 

ആധാർ പിവിസി കാർഡിൻറെ സ്റ്റാറ്റസ് നീരിക്ഷിക്കുന്നതെങ്ങനെ ?

ആധാർ പിവിസി കാർഡിൻറെ സ്റ്റാറ്റസ് 'മൈ ആധാർ' ടാബിന് കീഴിൽ www.uidai.gov.in ൽ ട്രാക്ക് ചെയ്യാം.

'My Aadhaar' ടാബിന് കീഴിൽ 'Check Aadhaar PVC card status' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പുതിയ സ്ക്രീനിൽ, നിങ്ങൾ 28 അക്ക എസ്ആർഎൻ, 12 അക്ക ആധാർ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകേണ്ടതുണ്ട്. 'Check Status' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം സ്റ്റാറ്റസ് നിങ്ങൾക്ക് ലഭിക്കും.

നിങ്ങൾക്ക് ആധാർ പിവിസി കാർഡ് ലഭിക്കാൻ എത്ര സമയമെടുക്കും?

നിങ്ങൾക്ക് ആധാർ പിവിസി കാർഡ് ലഭിക്കാൻ എത്ര സമയമെടുക്കും?

യുഐഡിഎഐ വെബ്‌സൈറ്റിലെ പതിവുചോദ്യങ്ങൾ അനുസരിച്ച്, അഭ്യർത്ഥന ഉന്നയിച്ചുകഴിഞ്ഞാൽ യുഐഡിഎഐ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ കാർഡ് പോസ്റ്റ് ഓഫീസിന് കൈമാറും (അഭ്യർത്ഥന തീയതി ഒഴികെ) സ്പീഡ് പോസ്റ്റ് സേവനങ്ങൾ ഉപയോഗിച്ച് പിവിസി കാർഡ് വിതരണം ചെയ്യും. നിങ്ങൾ ഇപ്പോൾ കൈവശം വെച്ചിരിക്കുന്ന നീളമുള്ള ആധാർ കാർഡും പിവിസി കാർഡ് രൂപത്തിൽ മാറ്റാവുന്നതാണ്. ഇതിനായി അക്ഷയ കേന്ദ്രങ്ങൾ വെറുതെ കയറിയിറങ്ങി സമയം കളയേണ്ട. ആധാർ കാർഡ് നമ്പർ, 16 നമ്പറുള്ള വിർച്വൽ ഐഡി (വിഐഡി), അല്ലെങ്കിൽ 28 അക്കമുള്ള എൻറോൾമെന്റ് ഐഡി (ഇഐഡി) ഉണ്ടെങ്കിൽ ഓൺലൈൻ ആയി ആധാർ പിവിസി കാർഡ് നിങ്ങൾക്കും ഓർഡർ ചെയ്യാവുന്നതാണ്. ഇതിനായി 50 രൂപ മാത്രമാണ് നിങ്ങൾ ഫീസായി അടയ്ക്കുവാനുള്ളത്. നിങ്ങളുടെ ആധാർ കാർഡും പിവിസി കാർഡ് രൂപത്തിൽ ലഭിക്കണമെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ അതേപടി പിന്തുടരുക.

പിവിസി രൂപത്തിൽ അച്ചടിച്ച ആധാർ കാർഡ് എങ്ങനെ ലഭിക്കും?
  • നിങ്ങളുടെ ഫോണിലോ, ലാപ്ടോപ്പിലോ, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ https://uidai.gov.in/ എന്ന യുആർഎൽ തുറക്കുക.
  • 'Get Aadhaar' ഓപ്ഷന് കീഴിൽ, ഓർഡർ ആധാർ പിവിസി കാർഡ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • 12 അക്ക ആധാർ നമ്പർ, 16 അക്ക വെർച്വൽ ഐഡി (വിഐഡി) അല്ലെങ്കിൽ 28 അക്ക എൻറോൾമെന്റ് ഐഡി (ഇഐഡി) നൽകുക.
  • തുടർന്ന്, സെക്യൂരിറ്റി കോഡ് പൂരിപ്പിച്ച ശേഷം ഒടിപി ബട്ടൺ ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ ഫോൺ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, 'My Mobile Number Not Registered' എന്ന ചെക്ക്ബോക്സ് ക്ലിക്ക് ചെയ്തത് തത്കാലത്തേക്ക് ഒടിപി സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാത്ത ഫോൺ നമ്പർ നൽകുക.
  • ഓടിപി നമ്പർ നൽകി 'Submit' ഓപ്ഷൻ ക്ലിക്കുചെയ്യുക.
  • ഇപ്പോൾ കാണുന്ന സ്ക്രീനിൽ, ആധാർ കാർഡിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് 'Make Payment' ഓപ്ഷൻ ക്ലിക്കുചെയ്യുക.
  • അപ്പോൾ നിങ്ങൾ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് വീണ്ടും നയിക്കപ്പെടും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം.

Best Mobiles in India

English summary
The Aadhaar card, the size of an ATM card, was introduced by the Unique Identification Authority of India in November last year. An important feature of this small Aadhaar card, also known as the PVC card, is that it can be stored in the pocket but is not easily damaged.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X