കമ്പ്യൂട്ടറിൽ നിന്നും കാണാതായ ഫയലുകൾ എങ്ങനെ വീണ്ടെടുക്കാം ?

|

കമ്പ്യൂട്ടറിൽ സേവ് ചെയ്‌ത ഫയൽ കാണാതാകുക എന്നത് നമുക്ക് എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്. വളരെയധികം പ്രാധാന്യമുള്ളതോ അല്ലെങ്കിൽ ഉടനടി ഒരാൾക്ക് അയച്ചുകൊടുക്കുവാൻ വേണ്ടി ചെയ്ത് വെച്ചിരിക്കുന്നതോ ആവാം. റീസൈക്കിൾ ബിന്നിലേക്ക് നീക്കുകയോ റീസൈക്കിൾ ബിൻ ശൂന്യമാക്കുകയോ ഷിഫ്റ്റ് + ഡിലീറ്റ് കമാൻഡ് എന്നിവ ഉപയോഗിച്ച് ഇല്ലാതാക്കിയ ഫയലുകൾ ഇല്ലാതാക്കിയാലും അവ വീണ്ടെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ ഡാറ്റ തിരികെ ലഭിക്കുന്നതിന് നിങ്ങൾക്ക് വിൻഡോസ് അന്തർനിർമ്മിത ഉപകരണങ്ങൾ അല്ലെങ്കിൽ ഇല്ലാതാക്കിയ ഡാറ്റ വീണ്ടെടുക്കൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കാം. എന്നാൽ അല്പം ശ്രദ്ധിച്ചാൽ അത് വീണ്ടെടുക്കാൻ എളുപ്പമാണ്. ഇതാ അതിനായി ചില എളുപ്പ മാർഗങ്ങൾ.

1. റീസന്റ് ഡോക്യൂമെന്റസ്
 

1. റീസന്റ് ഡോക്യൂമെന്റസ്

അടുത്തിടയ്ക്ക് സേവ് ചെയ്ത ഫയൽ ആണെങ്കിൽ അത് ‘റീസന്റ് ഡോക്യൂമെന്റസ്' എന്ന വിഭാഗത്തിൽ ഉണ്ടാകും (File->Open->Recent Documents). നിങ്ങൾ ഉപയോഗിച്ചത് ഒരു മൈക്രോസോഫ്റ്റ് ഓഫീസ് ഫയൽ ആണെങ്കിൽ, പുതിയ ഫയൽ തുറക്കുമ്പോൾ തന്നെ 25 ഡോക്യൂമെന്റുകളുടെ ലിസ്റ്റ് കാണിക്കും. അതിൽ "റീസ്റ്റോർ" എന്ന ഓപ്‌ഷൻ നൽകിയാൽ മതിയാവും. ഇതു കൂടാതെ ഡെസ്ക്‌ടോപ്പിൽ ക്വിക്ക് ആക്സസ് (Quick Access) ഫോൾഡറിൽ ചെന്നാൽ റീസന്റ് ഫയൽസ് എന്ന ലിസ്റ്റും ഉണ്ടാകും.

2. വിൻഡോസ് സെർച്ച്

2. വിൻഡോസ് സെർച്ച്

സേവ് ചെയ്ത ഫയലിന്റെ പേര് കുറച്ചെങ്കിലും ഓർമയുണ്ടെങ്കിൽ വിൻഡോസ് സെർച്ച് ഓപ്‌ഷൻ ഉപയോഗിച്ച് കണ്ടെത്താം. ഫയൽ നെയിം ഭാഗീകമായി ടൈപ്പ് ചെയ്ത് നൽകിയാലും മതി.

3. എക്സ്റ്റൻഷൻ ഉപയോഗിച്ച് സെർച്ച് ചെയ്യാം

3. എക്സ്റ്റൻഷൻ ഉപയോഗിച്ച് സെർച്ച് ചെയ്യാം

നിങ്ങളുടെ കാണാതായ ഫയലിന്റെ എക്സ്റ്റൻഷൻ ടൈപ്പ് ഉപയോഗിച്ച് സെർച്ച് ചെയ്ത് കണ്ടുപിടിക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു വേഡ് ഡോക്യൂമെന്റാണ് തപ്പുന്നതെങ്കിൽ "doc" ഉപയോഗിച്ച് സെർച്ച് ചെയ്യണം. എക്സൽ ആണ് അന്വേഷിക്കുന്നതെങ്കിൽ "xls" ഉപയോഗിക്കണം.

4. മോഡിഫൈഡ് ഡേറ്റ് സെർച്ച്
 

4. മോഡിഫൈഡ് ഡേറ്റ് സെർച്ച്

ഫയൽ എക്സ്പ്ലോററിൽ ‘സെർച്ച്' ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ഇടത് ഭാഗത്ത് മുകളിലായി ഡേറ്റ് മോഡിഫൈഡ് എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും. ഇവിടെ പല സമയങ്ങളിലായി സേവ് ചെയ്ത ഫയൽ കണ്ടുപിടിക്കാനുള്ള സൗകര്യമുണ്ട്. ഫയൽ സേവ് ചെയ്ത കാലയളവ് നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇനിയുള്ളത് മറ്റൊരു വഴിയാണ്.

5. അഡ്വാൻസ്ഡ് ഓപ്‌ഷൻസ്

5. അഡ്വാൻസ്ഡ് ഓപ്‌ഷൻസ്

അതേ പേജിൽ ‘ഡേറ്റ് മോഡിഫൈഡ്' എന്നതിന് വലതു വശത്തായി അഡ്വാൻസ്ഡ് ഓപ്‌ഷൻസ് (Advanced Options) എന്നുള്ള സൗകര്യം ഉപയോഗപ്പെടുത്താം. ഇതിൽ ഫയൽ കൺടെന്റ്സ് അതായത് ഫയലിന്റെ ഉള്ളടക്കം ഉപയോഗിച്ച് സെർച്ച് ചെയ്യാം. ഫയലിലുള്ള ഏതെങ്കിലും വാക്കോ വരിയോ നിങ്ങൾക്ക് ഓർമയില്ലാതിരിക്കില്ല. അതുപയോഗിച്ചുള്ള സെർച്ച് ആണ് ഇതിൽ ചെയ്യേണ്ടത്.

6. റീസൈക്കിൾ ബിന്നിൽ തിരയാം

6. റീസൈക്കിൾ ബിന്നിൽ തിരയാം

നമ്മൾ ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം പോകുന്നത് റീസൈക്കിൾ ബിന്നിലേക്കാണ്. അവിടെ നിങ്ങളുടെ കളഞ്ഞു പോയ ഫയൽ കണ്ടെത്തിയാൽ ഉടനെ "റീസ്റ്റോർ" എന്ന ഓപ്‌ഷൻ ഉപയോഗിച്ച് അത് ഡെസ്ക്ടോപ്പിലേക്ക് കൊണ്ടുവരാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
If you have ever accidentally deleted a file or deleted the contents of a file, you know that it can be incredibly frustrating, and it’s even more frustrating when it’s something you have been working on for days, weeks, or even months. Fortunately, deleting a file may not be the end of the world. In fact, in many cases the file is hiding in the recycle bin and can be easily retrieved.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X