വാട്ട്സ്ആപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം ?

|

മെസേജിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അതുപോലെ ജനപ്രിയമേറിയതുമായ ആപ്ലിക്കേഷനാണ് വാട്സാപ്പ്. നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ പ്രിയപ്പെട്ടവരുമായി നിരന്തരം സംസാരിക്കാനും ജോലി ആവശ്യങ്ങൾക്കുമായി വാട്സാപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ഡിജിറ്റൽ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവരും നിരവധിയാണ്. ഇവരെ ബ്ലോക്ക് ചെയ്യാനുള്ള സവിശേഷതയും ഇപ്പോൾ വാട്സാപ്പിൽ ലഭ്യമാണ്.

വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് ശല്യമാകുന്നതും അല്ലെങ്കിൽ ഏതെങ്കിലും സാഹചര്യം കൊണ്ട് ‘ബ്ലോക്ക്' ചെയ്യാൻ സഹായിക്കുന്ന ഒരു സവിശേഷതയുമായാണ് മിക്ക സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളും വരുന്നത്. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താൽ, നിങ്ങൾക്ക് അവരുമായി വീണ്ടും ബന്ധപ്പെടാനോ സന്ദേശങ്ങൾ അയയ്ക്കാനോ വിളിക്കാനോ കഴിയില്ല. വാട്സാപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ എങ്ങനെ കണ്ടെത്തും എന്നതിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

1. നിങ്ങൾക്ക് പ്രൊഫൈൽ ചിത്രം കാണുവാൻ സാധിക്കില്ല

നിങ്ങളെ ഒരാൾ വാട്സാപ്പിൽ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ അവരുടെ പ്രൊഫൈൽ ചിത്രം നിങ്ങൾക്ക് ദൃശ്യമാകില്ല. നിങ്ങൾ കണ്ടിരുന്ന പ്രൊഫൈൽ ചിത്രം പെട്ടന്ന് കാണാതായാൽ അതിന് ഒരു കാരണം ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതാകാം. ചില സാഹചര്യങ്ങൾ കോൺഡാക്ട് തന്നെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്താലും നിങ്ങൾക്ക് ദൃശ്യമാകില്ല.

വാട്ട്സ്ആപ്പ് ബ്ലോക്ക്
 

2. സ്റ്റാറ്റസും മറ്റ് വിവരങ്ങളും നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല

പ്രൊഫൈൽ ചിത്രത്തിനോടൊപ്പം തന്നെ സ്റ്റാറ്റസും കാണാൻ സാധിക്കുന്നില്ല എന്നതിനർത്ഥം നിങ്ങളെ ആ കോൺടാക്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നുള്ളതാണ് വസ്തുത.

3. മെസേജ് ഡെലിവർ ആകില്ല

നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ ഡെലിവർ ആകുന്നില്ലായെങ്കിലും ബ്ലോക്ക് ചെയ്തതാകാം. ആരെങ്കിലും നിങ്ങളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്താൽ സന്ദേശം അയയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്നറിയാൻ നിങ്ങൾ ഒരു സന്ദേശം അയയ്‌ക്കുകയും സന്ദേശത്തിന് ഒരു ടിക്ക് മാത്രമാണുള്ളതെങ്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്യ്തു എന്നാണർത്ഥം.

വാട്ട്സ്ആപ്പ് സേവനങ്ങൾ

4. ആ നമ്പറിലേക്ക് കോൾ ചെയ്യുവാൻ കഴിയില്ല

നിങ്ങൾക്ക് ആ നമ്പറിലേക്ക് കോൾ ചെയ്യുവാൻ കഴിയില്ല. വാട്സാപ്പിലൂടെ വോയ്സ് കോളോ വീഡിയോ കോളോ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതിനർത്ഥം ബ്ലോക്ക് ചെയ്തതു എന്നതുകൊണ്ടാകാം. നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരുതരത്തിലുള്ള വാട്ട്സ്ആപ്പ് സേവനങ്ങളും നിങ്ങൾക്ക് ഈ വ്യക്തിയുടെ കോൺടാക്റ്റിൽ നിന്നും ലഭിക്കില്ല.

Best Mobiles in India

Read more about:
English summary
WhatsApp is one of the most used and popular app in messaging apps. Many users use WhatsApp for constant contact with their loved ones and for work purposes. But there are also many who misuse such digital possibilities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X