ഐഒഎസ് 11ല്‍ നിന്നും ഐഓഎസ് 10-ലേക്ക് എങ്ങനെ ആപ്പിള്‍ ഉപകരണങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്യാം?

Posted By: Samuel P Mohan

ആപ്പിള്‍ ഐഫോണുകള്‍ ഐഒഎസ് 11-ലേക്ക് അപ്‌ഡേറ്റ് ചെയ്യാനുളള ആവേശത്തിലായിരിക്കും എല്ലാവരും. എന്നാല്‍ ഐഫോണ്‍ 6 പോലുളള ഐഒഎസ് ഉപകരണങ്ങളില്‍ ഇത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. അതായത് പുതിയ അപ്‌ഡേറ്റുകള്‍ സിസ്റ്റത്തിന്റെ വേഗതയെ ബാധിക്കുന്നു, അതിലൂടെ അതിന്റെ പ്രകടനത്തേയും.

ഐഒഎസ് 11ല്‍ നിന്നും ഐഓഎസ് 10-ലേക്ക് എങ്ങനെ ആപ്പിള്‍ ഉപകരണങ്ങള്‍ ഡൗണ്‍ഗ

ആപ്പിളിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് നിങ്ങള്‍ക്ക് യോജിക്കുന്നില്ലെങ്കില്‍ ഐഒഎസിന്റെ മുന്‍ ആവര്‍ത്തനത്തിലേക്ക് പോകാന്‍ ഒരു പരിഹാരം കമ്പനി തന്നെ നല്‍കുന്നു. അതായത് ഐഒഎസ് 11ല്‍ നിന്നും ഐഒഎസ് 10-ലേക്ക് നിങ്ങളുടെ ഉപകരണം ഡൗണ്‍ഗ്രേഡ് ചെയ്യാം.

ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണില്‍ ചാര്‍ജ്ജ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം കൂടാതെ ഫോണ്‍ ഡാറ്റകള്‍ ബാക്കപ്പ് ചെയ്യുന്നതും നല്ലതാണ്. ഈ പ്രക്രിയ ഏകദേശം 40 മിനിറ്റോളം എടുക്കും.

ഘട്ടം 1: ആദ്യം നിങ്ങളുടെ ഐട്യൂണിന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടന്ന് ഉറപ്പു വരുത്തുക. ഇല്ല എങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുക, അതിനായി iTunes> Account> Check for available download എന്നു ചെയ്യുക.

ഘട്ടം 2: ഇനി നിങ്ങളുടെ ഡെസ്‌ക്‌ടോപ്പില്‍/ ലാപ്‌ടോപ്പില്‍ iOS 10.3.3 IPSW File (http://osxdaily.com/2017/07/19/ios-10-3-3-download-update-ipsw/) ഡൗണ്‍ലോഡ് ചെയ്യുക.

ഘട്ടം 3: ഇനി നിങ്ങള്‍ എല്ലാം ചെയ്യേണ്ടത് turn off Find my mobile എന്നതാണ്. അതിനായി Settings> Your name> iCloud> FindMy iPhone and toggle Find my iPhone to 'Off'. ഇനി നിങ്ങളുടെ ഐഫോണ്‍ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.

ഘട്ടം 4:
ഫോണ്‍ റക്കവറി മോഡിലാണെന്നു സൂചിപ്പിക്കുന്നതിന്, നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരു മെസേജ് കാണുന്നതു വരെ പവര്‍ ബട്ടണും ഹോം ബട്ടണും അടങ്ങിയ DFU മോഡില്‍ നിങ്ങളുടെ ഫോണ്‍ ആക്കുക. നിങ്ങളുടെ ഫോണ്‍ ഐഫോണ്‍ 7 അല്ലെങ്കില്‍ അതിനു മകളിലാണെങ്കില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുക, ഇതില്‍ ഹോം ബട്ടണു പകരം വോളിയം ഡൗണ്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.

ഘട്ടം 5:
ഇതു ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിന്‍ഡോ/മാക് ആണെങ്കില്‍ 'Shift' അമര്‍ത്തിപ്പിടിക്കുക അതേ സമയം 'Restore iPhone' എന്നതില്‍ ക്ലിക്ക് ചെയ്യുകയും വേണം. ഇനി ലാപ്‌ടോപ്പില്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത IPSW ഫയല്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം iOS 10.3.3 ഉപയോഗിച്ച് റീസ്‌റ്റോര്‍ ചെയ്യും. ഇനി നിങ്ങള്‍ക്ക് ഒരു ബാക്കപ്പ് പിന:സ്ഥാപിക്കണോ അതോ പുതിയ ഉപകരണവുമായി സജ്ജമാക്കാന്‍ തീരുമാനിക്കുന്നുണ്ടോ എന്നും ചോദിക്കും.

'നിറം മാറി' വിവോ X20 ക്രിസ്മസ് എഡിഷന്‍

Read more about:
English summary
While most of are excited about updating their iPhones to iOS 11, some actually might not. For some iOS users who still own devices like iPhone 6, iOS 11 tends to cause more trouble than it solves the problem. n today's article, we have compiled steps to downgrade your device from iOS 11 to iOS 10.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot