എങ്ങനെ ഒരു ഗൂഗിള്‍ ഡൂഡില്‍ ഡൗണ്‍ലോഡ് ചെയ്യാം?

Posted By: Vivek

പലപ്പോഴും വളരെ രസകരങ്ങളായ ഡൂഡിലുകള്‍ ഗൂഗിളിന്റേതായി പുറത്തുവരാറുണ്ട്. ഒരു വീഡിയോ ഗെയിമിന്റെ സവിശേഷതകളുമായി എത്തുന്ന അത്തരം പല ഡൂഡിലുകളും ഡൗണ്‍ലോഡ് ചെയ്ത് ഇഷ്ടമുള്ളപ്പോള്‍ ചുമ്മാ കളിച്ചാലോ എന്ന ആഗ്രഹം ഉള്ളില്‍ വന്നിട്ടുണ്ടെങ്കില്‍ ഇതാ അതിനുള്ള വഴി. എങ്ങനെ ഗൂഗിള്‍ ഡൂഡിലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ ഒരു ഗൂഗിള്‍ ഡൂഡില്‍ ഡൗണ്‍ലോഡ് ചെയ്യാം

  • ആദ്യം ഗൂഗിള്‍ ഡൂഡില്‍ ഡയറക്ടറിയില്‍ കയറുക.
  • ഇഷ്ടപ്പെട്ട ഡൂഡില്‍ തെരഞ്ഞെടുത്ത് തുറക്കുക. എന്നിട്ട് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വ്യൂ ഫ്രെയിം സോഴ്‌സ് സെലക്ട് ചെയ്യുക.
  • ഒരു പുതിയ ജാലകം തുറന്നു വരും. അതില്‍ ചുവടെ കൊടുത്തിരിയ്ക്കുന്ന തരത്തില്‍ ഒരു അഡ്രസ് കാണാം. [box]view-source:http://www.google.com/logos/2012/football-2012-hp.html [/box]
  • [box] http://www.google.com/logos/2012/football-2012-hp.html [/box] ഇത്രയും ഭാഗം കോപ്പി ചെയ്ത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ പേസ്റ്റ് ചെയ്യുക.

 

എങ്ങനെ ഒരു ഗൂഗിള്‍ ഡൂഡില്‍ ഡൗണ്‍ലോഡ് ചെയ്യാം

പേജ് തുറന്നു വന്നുകഴിഞ്ഞ് .mht ഫോര്‍മാറ്റില്‍ ആ പേജ് സേവ് ചെയ്യുക.

കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡൂഡില്‍ ഉപയോഗിയ്ക്കാം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot