എങ്ങനെ തേസ് ആപ്പില്‍ നിന്നും 9000 രൂപ വരെ നേടാം?

Written By:

കുറച്ചു ദിവസങ്ങള്‍ക്കു മന്‍പാണ് ഗൂഗിള്‍ ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ആരംഭിച്ചത്. ആ സേവനത്തിന്റെ പേരാണ് ' തേസ് ആപ്പ്'. ഗൂഗിള്‍ തേസ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വാലറ്റ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് തേസിന്റെ ഐഒഎസ് ആപ്പും ലഭ്യമാണ്.

പ്രതിദിനം 4ജിബി ഡാറ്റയുമായി എയര്‍ടെല്‍! ജിയോ ഞെട്ടുമോ?

തേസ് ആപ്പില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ഗൂഗിള്‍ അക്കൗണ്ട് ലിങ്ക് ചെയ്യാം. തുടര്‍ന്ന് യുപിഐ വഴി ബാങ്ക് അക്കൗണ്ടുകള്‍ തേസില്‍ അറ്റാച്ച് ചെയ്യാം. അതിനു ശേഷം നിങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്തുകയും ചെയ്യാം.

എങ്ങനെ തേസ് ആപ്പില്‍ നിന്നും 9000 രൂപ വരെ നേടാം?

ഗൂഗിള്‍ തേസ് അക്കൗണ്ട് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഇപ്പോള്‍ പല ഓഫറുകളും കൊണ്ടു വന്നിട്ടുണ്ട്, ക്യാഷ് ബാക്ക് ഓഫര്‍ ഉള്‍പ്പെടെ. അതിനായി നിങ്ങളുടെ സുഹൃത്തുക്കളെ തേസ് ആപ്പിലേക്ക് ക്ഷണിക്കേണ്ടതാണ്. അതായത് നിങ്ങള്‍ ക്ഷണിക്കുന്ന സുഹൃത്ത് തേസ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത് ആദ്യ പണമിടപാടു നടത്തുമ്പോള്‍ നിങ്ങള്‍ക്കും സുഹൃത്തിനും 51 രുപ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.

ഇതു കൂടാതെ കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്തും 1000 രൂപ വരെ പണം നേടാം. ഇത്തരത്തില്‍ ഒരാള്‍ക്ക് 9000 രൂപ വരെ ഓഫര്‍ നേടാം.

തേസ് ആപ്പില്‍ നിന്നം എങ്ങനെ പണം നേടാം എന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും തേസ് ആപ്പ് ഡൗണ്‍ലെഡ് ചെയ്യുക.

ഡൗണ്‍ലോഡ് ഇവിടെ നിന്നും ചെയ്യാം.

 

സ്‌റ്റെപ്പ് 2

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം OTP ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ വേരിഫൈ ചെയ്യുക. (ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ആയിരിക്കണം). അതിനു ശേഷം ബാങ്ക് അക്കൗണ്ട് ചേര്‍ക്കുക.

സ്‌റ്റെപ്പ് 3

ബാങ്ക് അക്കൗണ്ട് ചേര്‍ത്തതിനു ശേഷം, നിങ്ങള്‍ ഒരു രൂപ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തുക മറ്റു തേസ് ആപ്പ് ഉപഭോക്താക്കള്‍ക്ക് അയക്കുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് 51 രൂപ ക്യാഷ് ബാക്കായി നിങ്ങളുടെ അക്കൗണ്ടില്‍ വരുന്നതാണ്.

സ്‌റ്റെപ്പ് 4

ഇനി നിങ്ങള്‍ ആപ്ലിക്കേഷന്റെ ഡാഷ്‌ബോഡിലേക്കു പോവുക. തുടര്‍ന്ന് 'Offers' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതിന്റെ കീഴില്‍ നിങ്ങള്‍ക്ക് 'Invite Friends To Tez and you each get Rs 51' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് 'Invite Friends' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5

'Invite Friends' എന്നതില്‍ ടാപ്പ് ചെയ്ത ശേഷം നിങ്ങളുടെ റഫറല്‍ ലിങ്ക് വാട്ട്‌സാപ്പ് വഴിയോ, മെസഞ്ചര്‍ വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മെസേജിങ്ങ് പ്ലാറ്റ്‌ഫോം വഴിയോ ഷെയര്‍ ചെയ്യുക. അങ്ങനെ നിങ്ങളുടെ സുഹൃത്ത് തേസ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുകയും അവരുടെ ആദ്യത്തെ പേയ്‌മെന്റ് നടന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും സുഹൃത്തിനും 51 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

അങ്ങനെ നിങ്ങളുടെ റഫറന്‍സ് കോഡ് ഷെയര്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് 9000 രൂപ വരെ ലഭിക്കുന്നതാണ്.

ഷവോമി ദീപാവലി ഓഫര്‍: 1 രൂപ ഫ്‌ളാഷ് സെയില്‍: വേഗമാകട്ടേ!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tez Payment App launched in India and it opens the door for its users to earn money using Tez app Refer and Earn Program.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot