സ്മാര്‍ട്ട്‌ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം പരിഹരിക്കാം
ഫോണിലെ സ്‌റ്റോറേജ് പ്രശനം എല്ലാവരും നേരിടുന്ന ഒന്നാണ്. കുറച്ചു കാര്യങ്ങള്‍ നിങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഫോണ്‍ ഹാംഗ് ആകുന്നതും സ്‌റ്റോറേജ് പ്രശ്‌നവും പരിഹരിക്കാം.

ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ക്ലീന്‍ ചെയ്യുക
ഇന്റേര്‍ണല്‍ സ്‌റ്റോറേജില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണുളളത്. ആപ്പ് ഡാറ്റ, ക്യാഷെ ഡാറ്റ (സിസ്റ്റം ക്യാഷെ, ആപ്പ് ക്യാഷെ), യൂസര്‍ ഡേറ്റ (മ്യൂസിക്, ഫോട്ടോസ്, വീഡിയോസ്).
ഇതു മൂന്നും നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതേയുളളൂ. സമയമെടുത്ത് അനാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക. അല്ലെങ്കില്‍ അതിനായി ഒരു ആപ്‌സ് ഉപയോഗിക്കുക.
ഇത് നീക്കം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഉപകരണത്തിലേക്ക് ഇത് നീക്കാം. അതായത് ഇതെല്ലാം നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലേക്കു തന്നെ മാറ്റാനാകും. ഇതു ചെയ്യാനായി യുഎസ്ബി കേബിള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ മതിയകും. ശേഷം നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുക.

മൈക്രോ എസ്ഡി കാര്‍ഡിലേക്കു മാറ്റാം
മൈക്രോ എസ്ഡി കാര്‍ഡിന്റെ വിപുലീകരണത്തിന്റെ ഉപയോഗം ഗൂഗിള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും മെമ്മറി കാര്‍ഡ് വളരെ പ്രചാരത്തിലാണ്. ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ലെങ്കില്‍ കൂടിയും ഫോണിന്റെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ എസ്ഡി കാര്‍ഡ് ഉപയോഗിക്കം.
നിങ്ങളുടെ ഫോണിന്റെ പരിമിതമായ ഇന്റേര്‍ണല്‍ സ്‌റ്റോറേജില്‍ സ്ഥലം ലാഭിക്കാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സഹായിക്കും. അത്യാവശ്യ ഫയലുകള്‍ ആപ്പുകള്‍ ഫോട്ടോകള്‍ എന്നിവയെല്ലാം ഇതില്‍ സൂക്ഷിക്കുകയും ഫോണ്‍ സ്‌റ്റോറേജിന്റെ തടസ്സം മാറ്റുകയും ചെയ്യാം.
എന്നാല്‍ നിങ്ങളുടെ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ലെങ്കില്‍ യുഎസ്ബി OTG അല്ലെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് അഡാപ്റ്റര്‍ ഉപയോഗിക്കാം.

ക്ലൗഡില്‍ പരീക്ഷിക്കാം
ഫോട്ടോകളും സംഗീതവും വലിയ തോതില്‍ മെമ്മറി പ്രശ്‌നം സൃഷ്ടിക്കും. അവയെ ക്ലൗഡിലേക്ക് മാറ്റുന്നത് നല്ലതാണ്. ഗൂഗിള്‍ ഫോട്ടോ ആപ്പില്‍ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് സ്‌പേസ് ഉളളതിനാല്‍ നിങ്ങളുടെ ഫോട്ടോകള്‍ സൗജന്യമായി അതില്‍ സ്‌റ്റോര്‍ ചെയ്യാം. 16എംപിയില്‍ താഴെയാണ് ഇതില്‍ സ്റ്റോറേജ്.
നിങ്ങളുടെ ശേഖരണങ്ങള്‍ ഓണ്‍ലൈനിലൂടെ സംഭരിക്കാന്‍ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലൂടെ സാധിക്കും. എന്നാല്‍ ഗൂഗിള്‍ സേവനത്തിന്റെ പുറത്തുളള സംഗീതം അപ്‌ലോഡ് ചെയ്യാന്‍ അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ക്ക് സ്‌പോട്ടിഫൈ, സൗണ്ട്ക്ലൗഡ്, iHeratRadio വഴി സംഗീതം സ്ട്രീം ചെയ്യാന്‍ കഴിയും. എന്നാല്‍ ഈ ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ട്യൂണുകള്‍ പ്ലേ ചെയ്യുകയാണെങ്കില്‍ ധാരാളം ഡേറ്റയും വേണ്ടിവരും.
നിങ്ങളുടെ സംഗീത ശേഖരണം ഗൂഗിള്‍ പ്ലേ മ്യൂസിക്കിലേക്ക് മാറ്റി ഫോണിലെ സ്‌പേസ് വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു കംപാനിയന്‍ ആപ്പ് അല്ലെങ്കില്‍ പിസിക്ക് ഒരു ക്രോം എക്‌സ്റ്റന്‍ഷന്‍ ആവശ്യമാണ്.
മ്യൂസിക് പ്ലേ ചെയ്യുന്നതിന് ലൈബ്രറി അപ്‌ലോഡ് ചെയ്യാനുളള നിര്‍ദ്ദേശങ്ങളും നിങ്ങള്‍ക്കും ലഭിക്കും, അതായത് മ്യൂസിക്> ആഡ് മ്യൂസിക് എന്നു ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി 50,000 ട്രാക്കുകള്‍ വരെ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.


Click it and Unblock the Notifications








