എങ്ങനെ ടൈപ്പ് ചെയ്യാതെ തന്നെ OTP നിങ്ങളുടെ ഫോണിൽ വരുത്താം?
നമ്മൾ ഈയടുത്ത കാലത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് OTP. എന്തിനും ഏതിനും ഇപ്പോൾ മൊബൈൽ നമ്പർ വഴി ഫോണിൽ വെരിഫൈ ചെയ്താലേ കാര്യങ്ങൾ നടക്കൂ എന്നായിട്ടുണ്ട് ഇപ്പോൾ. അതുകൊണ്ട് തന്നെ കൂടുതൽ സുരക്ഷ നമുക്ക് ലഭിക്കുകയും ചെയ്യും. പേയ്മെന്റ് ആപ്പുകൾ ആവട്ടെ, സൈറ്റുകൾ ആവട്ടെ, സോഷ്യൽ മീഡിയ ആപ്പുകൾ ആവട്ടെ എന്തിനും ഏതിനും ഇപ്പോൾ OTP കൂടിയേ തീരൂ.

ഇവിടെ വാട്സാപ്പ്, പേടിഎം പോലുള്ള നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകൾക്കെല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ OTP ഫോണിൽ എന്റർ ആയി വരുന്ന സൗകര്യമാണ് ഉള്ളത്. ഇതുപോലുള്ള ഒരുപിടി ആപ്പുകൾക്കും ഈ സൗകര്യം ലഭ്യമാണ്. എന്നാൽ പല ആപ്പുകളിലും നമ്മൾ തന്നെ OTP ടൈപ്പ് ചെയ്യേണ്ടി വരാറുണ്ട്. ഇതിനായി നോട്ടിഫികേഷനിൽ മെസ്സേജ് നോക്കണം, അവിടെ കൃത്യമല്ലെങ്കിൽ മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കണം, എന്നിട്ട് അവിടെ ടൈപ്പ് ചെയ്യണം എന്നിങ്ങനെ പ്രശ്നങ്ങൾ ഏറെയുണ്ട്.
എന്നാൽ ഇതല്ലാതെ ചില ഫോണുകളിലൊക്കെ ഒരു OTP അടങ്ങിയ മെസ്സേജ് വരുമ്പോൾ അത് OTP ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് 'കോപ്പി OTP' ഓപ്ഷൻ നോട്ടിഫിക്കേഷനിൽ തന്നെ കാണിക്കാറുണ്ട്. ഇത് നമുക്ക് ഏറെ ഗുണകരമായ ഒരു കാര്യമാണ്. ഞാനൊക്കെ ഉപയോഗിക്കുന്ന ഷവോമി ഫോണിൽ ഈ സൗകര്യം ഉള്ളത് കൊണ്ട് ഒരിക്കലും ടൈപ്പ് ചെയ്യേണ്ടി വന്നിട്ടില്ല. എന്നാൽ ഈ സൗകര്യവും ഇല്ലാത്ത ഫോണുകളിൽ എന്ത് ചെയ്യും?. അതിനെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്.
ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്തിരിക്കണം എന്നത് പ്രതേകം പറയേണ്ടതില്ലല്ലോ. ഇത്തരം സൂത്രങ്ങളൊക്കെ റൂട്ട് ചെയ്ത ഫോണിലെ ലഭ്യമാകുകയുള്ളൂ. അതിനാൽ റൂട്ട് ചെയ്യാത്ത ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഫലവത്തായി ലഭ്യമാകില്ല. റൂട്ട് ചെയ്‌താൽ മാത്രവും പോരാ, Xposed Installer ഇൻസ്റ്റാൾ ആയിരിക്കുകയും വേണം. ഇതൊന്നും വ്യക്തമായി അറിയാത്ത ധാരണ ഇല്ലാത്ത ആളുകൾ ഇവ ഫോണിൽ പരീക്ഷിക്കാൻ ശ്രമിക്കരുത്.
ഇനി ചെയ്യേണ്ടത് എന്താണെന്ന് പറയാം. സംഭവം ഒരു Xposed മൊഡ്യൂൾ ആണ്. SMS Code Extractor എന്നാണ് ഈ മോഡ്യൂളിന്റെ പേര്. സാധാരണ Xposed മൊഡ്യൂളുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പോലെ ഇൻസ്റ്റാൾ ചെയ്യുക. ഫോൺ റീസ്റ്റാർട്ട് ചെയ്യുക. തുടർന്ന് പ്രവർത്തിപ്പിച്ചു തുടങ്ങാം.


Click it and Unblock the Notifications