നിങ്ങളുടെ ലാപ്‌ടോപിന്റെ ബാറ്ററിയുടെ ജീവിതം കൂട്ടുന്നതെങ്ങനെ...!

മൊബൈല്‍ കമ്പ്യൂട്ടിംഗ് മികച്ച കമ്പോണന്റസിന്റേയും, വേഗതയേറിയ ചിപുകളുടേയും പ്രൊസസ്സറുകളുടേയും അടിസ്ഥാനത്തില്‍ കൂടുതല്‍ എളുപ്പമായിരിക്കുന്നു. പക്ഷെ ബാറ്ററിയുടെ പോരായ്മ കൊണ്ട് കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുക എന്നത് ഇപ്പോള്‍ ദുഷ്‌ക്കരമായിരിക്കുന്നു. ബാറ്ററിയുടെ ജീവിതം എങ്ങനെയാണ് കൂട്ടുന്നതെന്ന് അറിയുന്നതിനുളള ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ നോക്കുന്നത്.

ആധുനിക ഗ്രാഫിക് ഇന്റന്‍സീവ് ഓപറേറ്റിംഗ് സിസ്റ്റവും കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ആവശ്യമുളള ആപ്ലിക്കേഷനുകളും ലാപ്‌ടോപിന്റെ ബാറ്ററിയുടെ ഊര്‍ജ്ജം കവര്‍ന്നെടുക്കുകയാണ്. ഒറ്റ ഉപയോഗത്തില്‍ സാധാരണ ബാറ്ററിയുടെ ജീവിത സമയം മൂന്നോ നാലോ മണിക്കൂറുകളാണ്. ബാറ്ററിയുടെ ജീവിതം കൂട്ടുന്നതിനുളള ചില മാര്‍ഗ്ഗങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ കമ്പ്യൂട്ടര്‍ ശരിയായി പ്രവര്‍ത്തിക്കുന്നതില്‍ ഹാര്‍ഡ്‌വെയറിന് മാത്രമല്ല, അതിലോടുന്ന ആപുകള്‍ക്കും പ്രധാന പങ്കാണ് വഹിക്കാനുളളത്. ഇതും ബാറ്ററിയുടെ ഊര്‍ജ്ജം വലിച്ചെടുക്കുന്നുണ്ട്. ടാസ്‌ക് മാനേജര്‍ തുറന്ന് കണ്‍ട്രോള്‍, ഷിഫ്റ്റ്, എസ്‌കേപ് ബട്ടണുകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഏത് ആപാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്നത് അറിയാനാകും. ഇതില്‍ നിന്ന് ഏത് ആപാണ് കൂടുതല്‍ മെമ്മറിയെടുക്കുന്നത് മനസ്സിലാക്കി അതു ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.

 

2

ഇന്ന് കാണുന്ന പല ലാപ്‌ടോപുകളും ബാറ്ററി സേവര്‍ മോഡിലാണ് പ്രവര്‍ത്തിക്കാന്‍ പാകത്തിലുളളതാണ്. ഈ മോഡ് നിങ്ങള്‍ യാത്ര ചെയ്യുമ്പോഴോ, പവര്‍ കട്ട് ഉളളപ്പോഴോ നിങ്ങളുടെ ബാറ്ററിയുടെ ഊര്‍ജ്ജം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

 

3

ആല്‍ക്കഹോളില്‍ മുക്കിയ തുണിയുമായി നിങ്ങളുടെ ബാറ്ററിയുടെ മെറ്റല്‍ കോണ്‍ടാക്റ്റുകള്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കഴിയുമ്പോള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കുക.

 

4

നിങ്ങളുടെ ലാപ്‌ടോപ് സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ആകുമ്പോള്‍ ബാറ്ററിയുടെ ഊര്‍ജ്ജം സംരക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണെങ്കിലും, ഹൈബര്‍നെറ്റ് മോഡിലേക്ക് മാറുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജമാണ് സംരക്ഷിക്കപ്പെടുന്നത്.

 

5

ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ കമ്പ്യൂട്ടറിനെക്കൊണ്ട് ചെയ്യിക്കാതെ ഏതെങ്കിലും ഒരു ജോലി സിസ്റ്റം ഉപയോഗിച്ച് ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ലാപ്‌ടോപിന്റെ ഊര്‍ജ്ജം പ്രധാന കാര്യങ്ങള്‍ ചെയ്യുന്നതിന് സംരക്ഷിക്കപ്പെടുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here are 5 easy steps to not only maintain but extend laptop battery longevity.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot