ഫോണിലെ സകലതും അടിച്ചുമാറ്റുന്ന പ്ലെ സ്റ്റോറിലെ വ്യാജ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം?

By Shafik
|

നമ്മുടെ ഫോണിലെ വിലപ്പെട്ട പല കാര്യങ്ങളും ഒറ്റയടിക്ക് അടിച്ചുമാറ്റാൻ കെൽപ്പുള്ള ഒരുപാട് വ്യാജ ആപ്പുകൾ പ്ളേ സ്റ്റോറിൽ ഇന്നുണ്ട് എന്നത് അല്പം ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. ലക്ഷക്കണക്കിന് ആപ്പ്ളിക്കേഷനുകളാണ് പ്ലെ സ്റ്റോറിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ തന്നെ വ്യാജ പതിപ്പ് ഫോണിൽ ഡൗണ്ലോഡ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യാജ പതിപ്പിൽ വൈറസുകളും മാൽവേറുകളും ഉണ്ടാകാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോണിൽ നിന്നും അപഹരിക്കും എന്നതും ഉറപ്പാണ്.

 

എങ്ങനെ വ്യാജ ആപ്പുകളെ തിരിച്ചറിയാം?

എങ്ങനെ വ്യാജ ആപ്പുകളെ തിരിച്ചറിയാം?

പല ഹാക്കർമാരും ഇത്തരം ആപ്പ് നിർമിച്ചു സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. നിങ്ങളുടെ അക്കൗണ്ട് നമ്പറുകൾ, വിലപ്പെട്ട കുറിപ്പുകൾ, ചിത്രങ്ങൾ അങ്ങനെ ഫോണിൽ സൂക്ഷിച്ചിട്ടുള്ള എന്തും ആകാം. അതിനാൽ തന്നെ വ്യാജന്മാരെ തിരിച്ചറിയാനും നിയന്ത്രിക്കാനും ഗൂഗിൾ പല മാർഗ്ഗങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും പലപ്പോഴും ഗൂഗിളിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് പല ആപ്പുകളും പ്ളേ സ്റ്റോറിൽ കയറിക്കൂടാറുമുണ്ട്. അതിനാൽ തന്നെ അവയെ തിരിച്ചറിഞ്ഞിരിക്കേണ്ടത് നമ്മളെ സംബന്ധിച്ചെടുത്തോളം അനിവാര്യമായ കാര്യമാണ്. എങ്ങനെ ഇത്തരം വ്യാജന്മാരെ തിരിച്ചറിയാം എന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

1 പബ്ലിഷർ വിശ്വസ്ഥരാണോ എന്ന് പരിശോധിക്കുക

1 പബ്ലിഷർ വിശ്വസ്ഥരാണോ എന്ന് പരിശോധിക്കുക

ആപ്പ്‌ പബ്ലിഷർ പേര് വ്യാജമാണോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. കബളിപ്പിക്കാൻ വേണ്ടി ഹാക്കർമാർ സമാന രീതിയിലുള്ള പേരുകൾ ഉപയോഗിച്ചേക്കാം. ഇത് വഴി നാം കുഴങ്ങുകയും അവരുടെ വ്യാജ അപ്പ് ഡൌൺലോഡ് ചെയ്യുകയും ചെയ്യും.

2 ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ വായിക്കുക
 

2 ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ വായിക്കുക

വ്യാജനായാലും ഒറിജിനൽ പതിപ്പായാലും അവയുടെ നിരൂപണം നമുക്ക് വായിക്കാൻ സാധിക്കും. ഇത് വഴി അവയിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. മുൻപ് ഡൌൺലോഡ് ചെയ്തവർ മോശം അഭിപ്രായമാണ് ആണ് നൽകിയിരിക്കുന്നത് എന്നുണ്ടെങ്കിൽ അത് യഥാർഥ ആപ്പ് ആവാൻ സാധ്യതയില്ല. വ്യാജപതിപ്പാണെങ്കിൽ ചിലപ്പോൾ അഭിപ്രായങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. യഥാർത്ഥ ആപ്പിനു എപ്പോളും നിരൂപണങ്ങൾ ലഭിക്കും.

3 പരസ്യപ്പെടുത്തിയ സമയം നോക്കുക

3 പരസ്യപ്പെടുത്തിയ സമയം നോക്കുക

അധിക സമയത്തും വ്യാജന്മാർ പരസ്യപ്പെടിത്തുന്ന സമയം സമീപകാലത്തായിരിക്കും. അതായത് യഥാർത്ഥ അപ്പ് പരസ്യപ്പെടുത്തിയ ശേഷം. അതിനാൽ യഥാർത്ഥ ആപ്പിനു എപ്പോളും "അപ്ഡേറ്റ് ഓൺ" എന്ന തീയതിയുണ്ടായിരിക്കും. വ്യാജന് ഇത് കാണില്ല

4 അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക

4 അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക

വ്യാജ ആപ്പുകളിൽ അക്ഷരതെറ്റുകൾ കാണാം. അവയുടെ വിശദീകരവും തലക്കെട്ടും യഥാർത്ഥ ആപ്ലിക്കേഷൻ പോലെ ഒരിക്കലും ആകില്ല. യഥാർത്ഥ പതിപ്പിൽ നിങ്ങൾക്ക് അക്ഷരതെറ്റുകൾ കാണാൻ സാധിക്കില്ല.

അമിതമായ വൈദ്യുതി ബിൽ, സഹിക്കാനാവാത്ത ശബ്ദം എന്നിവയൊക്കെ നിങ്ങളുടെ എസിയുടെ പ്രശ്നങ്ങളാണോ?അമിതമായ വൈദ്യുതി ബിൽ, സഹിക്കാനാവാത്ത ശബ്ദം എന്നിവയൊക്കെ നിങ്ങളുടെ എസിയുടെ പ്രശ്നങ്ങളാണോ?

Best Mobiles in India

English summary
How To Find Out Fake Apps On Play Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X