യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ലാപ്‌ടോപില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കാന്‍....!

Written By:

സ്മാര്‍ട്ട്‌ഫോണ്‍, ഫാബ്‌ലറ്റ് എന്നിവയില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും, എന്നാല്‍ ലാപ്‌ടോപ് മാത്രം കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും ഉണ്ട്. നിര്‍ഭാഗ്യവശാല്‍, ഇത്തരം അവസരങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ഇല്ലാത്ത സന്ദര്‍ഭങ്ങളിലാണ് കൂടുതല്‍ അനുഭവപ്പെടാറ്.

താഴെ കൊടുത്തിരിക്കുന്ന മൂന്ന് ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ സൗജന്യമായി വൈഫൈ ആക്‌സസ് ചെയ്യാവുന്നതാണ്. യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ നുറുങ്ങുകള്‍ പ്രയോജനപ്പെടുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ വൈഫൈ കാരിയര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍, കേബിള്‍ കമ്പനി എന്നിവരോട് അവരുടെ സേവനത്തിന്റെ ഭാഗമായി വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ സൗജന്യ ആക്‌സസ് അനുവദിക്കുന്നുണ്ടോയെന്ന് ചോദിച്ച് മനസ്സിലാക്കുക. അതിനുശേഷം യാത്ര ചെയ്യുമ്പോള്‍ ഈ സ്‌പോട്ടുകള്‍ നിങ്ങളുടെ അടുത്ത് ഉണ്ടോയെന്ന് ഉറപ്പാക്കുക.

 

2

സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ക്ക് വൈഫൈ ഫൈന്‍ഡര്‍ എന്ന ആപ് ഉപയോഗിച്ച് വൈഫൈ കണ്ടെത്താവുന്നതാണ്. ലോകത്താകമാനമായി ഈ ആപിന് 650,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുടെ ഡാറ്റാബേസാണ് ഉളളത്.

2

പല ആധുനിക ഫോണുകളിലും ടിതറിങ് അനുവദനീയമാണ്. ഐഫോണില്‍ തീര്‍ച്ചയായും, മിക്ക ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളിലും ഇക്കാലത്ത് ടിതറിങ് നടത്താന്‍ സാധിക്കും. എന്നാല്‍ മൊബൈല്‍ പ്ലാനിനനുസരിച്ച് ചില കാരിയര്‍മാര്‍ നിങ്ങളുടെ ഫോണിലേക്ക് ടിതര്‍ നടത്താന്‍ അധിക ചാര്‍ജ് ഈടാക്കാം. എന്നാല്‍ മൂന്നാം കക്ഷി ടിതറിങ് ആപുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കിത് മറി കടക്കാന്‍ സാധിക്കുന്നതാണ്.

4

അവസാനമായി, മുകളില്‍ പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളും ഫലിക്കുന്നില്ല നിങ്ങള്‍ക്ക് സൗജന്യമായി കിട്ടാന്‍ എങ്കില്‍ വൈഫൈക്ക് പൈസ കൊടുക്കുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to find free Internet for your laptop while travelling.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot