ഏത് ഫോണിലും ഐഎംഇഐ നമ്പര്‍ കണ്ടെത്തുന്നത് എങ്ങനെ...!

Written By:

നിങ്ങള്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ, നിങ്ങളുടെ പഴയ ഫോണ്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴോ നിങ്ങളുടെ ഐഎംഇഐ നമ്പര്‍ ആവശ്യപ്പെടാറുണ്ട്. നിങ്ങളുടെ ഫോണ്‍ കാണാതാകുമ്പോഴോ, മോഷ്ടിക്കപ്പെടുമ്പോഴോ ഈ നമ്പര്‍ വളരെയധികം പ്രയോജനകരമാണ്.

20 'തലതിരിഞ്ഞ' ഗാഡ്ജറ്റുകള്‍ ഇതാ...!

ഐഎംഇഐ നമ്പര്‍ എങ്ങനെ കണ്ടെത്താമെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

ഈ മാര്‍ഗത്തിലൂടെ നിങ്ങള്‍ക്ക് എല്ലാ ഫീച്ചര്‍ ഫോണുകളിലും, സ്മാര്‍ട്ട്‌ഫോണുകളിലും ഐഎംഇഐ നമ്പര്‍ കണ്ടെത്താവുന്നതാണ്.

 

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

നിങ്ങളുടെ ഫോണില്‍ *#06# എന്നത് ഡയല്‍ ചെയ്യുക.

നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ ഇപ്പോള്‍ ഐഎംഇഐ നമ്പര്‍ പ്രത്യക്ഷപ്പെടുന്നതാണ്.

 

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

ഐഫോണ്‍ 5 അല്ലെങ്കില്‍ അതിന് മുകളിലുളള ഫോണുകളില്‍ പുറകിലെ പാനലില്‍ ഐഎംഇഐ എഴുതിയിട്ടുണ്ടാകും.

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

ഐഫോണ്‍ 4എസ് അല്ലെങ്കില്‍ പഴയ ഐഫോണുകളില്‍, ഐഎംഇഐ സിം ട്രേയില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാകും.

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

ആന്‍ഡ്രോയിഡ് ഫോണുകളില്‍ Settings > About > IMEI എന്നതില്‍ പോയി ഐഎംഇഐ നമ്പര്‍ കണ്ടെത്താവുന്നതാണ്. സ്റ്റാറ്റസ് ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഐഎംഇഐ വിശദാംശങ്ങള്‍ കാണാവുന്നതാണ്.

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

ഐഫോണില്‍, Settings > General > About എന്നതിലേക്ക് പോയി IMEI എന്നതിലേക്ക് സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുക.

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

നീക്കം ചെയ്യാവുന്ന ബാറ്ററികളുളള മറ്റ് ഫോണുകളില്‍, ഫോണിന് ഉളളിലായി ബാറ്ററിക്ക് താഴെയായി ഐഎംഇഐ പ്രിന്റ് ചെയ്തിരിക്കും.

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

റീട്ടെയില്‍ ബോക്‌സിലും, ബില്ലിലും ഐഎംഇഐ നമ്പര്‍ എഴുതിയിരിക്കും.

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിള്‍ ഡാഷ്‌ബോര്‍ഡില്‍ ലോഗിന്‍ ചെയ്യുക.

 

ഐഎംഇഐ നമ്പര്‍ സൂക്ഷിച്ച് വയ്ക്കൂ...!

പച്ച റൊബോട്ട് ലോഗോയുടെ അടുത്തുളള ആന്‍ഡ്രോയിഡില്‍ ക്ലിക്ക് ചെയ്യുക.

ഇത് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡിവൈസുകളെ ഐഎംഇഐ നമ്പറോട് കൂടി പട്ടികപ്പെടുത്തുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Find IMEI Number of Any Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot