കമ്പ്യൂട്ടറില്‍ നഷ്ടപ്പെട്ട ഫയലുകള്‍ കണ്ടെത്താനായി ഇതാ നാലു മാര്‍ഗ്ഗങ്ങള്‍..!

By GizBot Bureau
|

ടെക്‌നോളജി ഏറെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രൈവറ്റ് ഡേറ്റകള്‍ എല്ലാം തന്നെ ഡിജിറ്റലായി സംഭരിക്കാന്‍ കഴിയും. അതായത് എല്ലാ ഡേറ്റകള്‍ നമ്മുടെ സിസ്റ്റത്തിലോ അല്ലെങ്കില്‍ ക്ലൗഡിലോ സംഭരിക്കാം.

കമ്പ്യൂട്ടറില്‍ നഷ്ടപ്പെട്ട ഫയലുകള്‍ കണ്ടെത്താനായി ഇതാ നാലു മാര്‍ഗ്ഗങ്

ഡേറ്റ സ്‌റ്റോറേജിന്റെ വികസനം കാരണം പലപ്പോഴും സേവ് ചെയ്യുന്ന സമയം ഫയലുകളുടെ പേര് നല്‍കാന്‍ നിങ്ങള്‍ മറക്കാറുണ്ട്. ഇത് സ്വാഭാവികമാണ്. ചിലപ്പോള്‍ നിങ്ങള്‍ ഫയലുകള്‍ എവിടെ സംഭരിച്ചിരിക്കുന്നു എന്നും മറന്നു പോയേക്കാം.

എന്നാല്‍ ഇനി അതിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കു നഷ്ടമായ ഫയലുകള്‍ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും സംഭരിച്ച ഫയലുകള്‍ എല്ലാം തന്നെ കണ്ടു പിടിക്കാന്‍ കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ കൊടുക്കുന്നു.

 അടുത്തിടെ സംഭരിച്ച ഫയലുകള്‍ കണ്ടെത്താന്‍

അടുത്തിടെ സംഭരിച്ച ഫയലുകള്‍ കണ്ടെത്താന്‍

മൈക്രോ സോഫ്റ്റ് വേഡ് അല്ലെങ്കില്‍ എക്‌സല്‍ ഫയലുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഏതു ഫോള്‍ഡറിലാണ് ഫയലുകള്‍ സംരക്ഷിച്ചതെന്ന് അറിവുണ്ടാകില്ല. എന്നാല്‍ വേഗത്തില്‍ ആ ഫയല്‍ കണ്ടെത്തുന്നതിന് ആപ്ലിക്കേഷന്‍ തുറന്ന് അടുത്തിടെയുളള ഫയലുകളുടെ ലിസ്റ്റ് തുറക്കുക. നിങ്ങള്‍ MS ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ തന്നെ സമീപകാലത്തു തുറന്ന ഫയലുകളുടെ ലിസ്റ്റ് തുറന്നു വരും. അല്ലെങ്കില്‍ File> Open> Recent Documents എന്നു ചെയ്താലും മതി.

ഭാഗീക ഫയല്‍ നെയിം ഉപയോഗിച്ച് വിന്‍ഡോസില്‍ തിരയുക

ഭാഗീക ഫയല്‍ നെയിം ഉപയോഗിച്ച് വിന്‍ഡോസില്‍ തിരയുക

കുറച്ചു ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ മുമ്പ് സംരക്ഷിച്ച ഫയലുകള്‍ കണ്ടെത്താനായി ഫയല്‍ നെയിമിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചും തിരയാം. അങ്ങനെ നിങ്ങള്‍ നേരെ വിന്‍ഡോസില്‍ പോയി ആ അക്ഷരം ടൈപ്പ് ചെയ്തതിനു ശേഷം 'Search' ഓപ്ഷനില്‍ അമര്‍ത്തുക. മിക്ക സമയത്തും അങ്ങനെ ഈ ഫയല്‍ നിങ്ങള്‍ക്കു കണ്ടെത്താം.

 Extension ടൈപ്പിന്റെ സഹായത്തോടെ കണ്ടെത്താം

Extension ടൈപ്പിന്റെ സഹായത്തോടെ കണ്ടെത്താം

ഫയല്‍ വിപുലീകരണത്തില്‍ (File extension) ടൈപ്പ് ചെയ്യുന്നതിലൂടേയും നിങ്ങള്‍ക്ക് കാണാതായ ഫയലുകള്‍ കണ്ടെത്താം. ഉദാഹരണത്തിന്: നിങ്ങളുടെ ഫയല്‍ ഒരു MS വേഡ് ഡോക്യുമെന്റ് ആണെങ്കില്‍, '.doc' അല്ലെങ്കില്‍ '.docx' എന്ന് ഫയല്‍ എക്‌പ്ലോററിലെ സര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇനി എക്‌സല്‍ ഫയല്‍ ആണെങ്കില്‍ '.xls' ഉപയോഗിച്ച് തിരയാം.

കൊര്‍ടാന ഉപയോഗിച്ച് ഫയല്‍ കണ്ടെത്താം

കൊര്‍ടാന ഉപയോഗിച്ച് ഫയല്‍ കണ്ടെത്താം

സര്‍ച്ചു ചെയ്യുന്നതിന് ഏറ്റവും നല്ലൊരു മാര്‍ഗ്ഗമായി കൊര്‍ടാനയും ഉപയോഗിക്കാം. ടാസ്‌ക്ബാറിലെ കൊര്‍ടാന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡോക്യുമെന്റുകള്‍ തിരയാം. അങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ 'Pick up where you left' എന്നതിന്റെ കീഴിലായി സമീപകാലത്ത് പ്രവര്‍ത്തിച്ച ഫയലുകളുടെ ഒരു ലിസ്റ്റ് കാണാം. അതായത് നിങ്ങള്‍ ഏറ്റവും അടുത്ത് സേവ് ചെയ്ത ഫയലുകള്‍ ഇവിടെ കാണാം എന്ന് അര്‍ത്ഥം. അല്ലെങ്കില്‍ 'Search for'ന്റെ കീഴിലായി കാണുന്ന 'Doccuments'ല്‍ ക്ലിക്ക് ചെയ്ത് ഫയല്‍ നെയിമില്‍ ടൈപ്പ് ചെയ്യുക.

തേസ് (Tez) പേരുമാറി ഗൂഗിള്‍ പേ ആകുന്നുതേസ് (Tez) പേരുമാറി ഗൂഗിള്‍ പേ ആകുന്നു

 

 

Best Mobiles in India

Read more about:
English summary
How to find lost or misplaced files on your computer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X