സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്തുന്നതെങ്ങനെ...!

Written By:

സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ എവിടെയങ്കിലും കാണാതെയായാല്‍, അത് കണ്ടെത്തുക വളരെ തലവേദനയുളള കാര്യമാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഫോണ്‍ കണ്ടെത്തുന്നത് താരതമ്യേന എളുപ്പമാണ്.

കാലവര്‍ഷത്തില്‍ ഫോണിനെ വെളളത്തില്‍ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ സൈലന്റ് മോഡില്‍ കാണാതെ പോയ ഫോണ്‍ കണ്ടെത്തുന്നതെങ്ങനെയെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ഒരാളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ പേജ് എന്നത് തുറക്കുക.

 

ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിച്ചിരിക്കുന്ന ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

 

ലോഗിന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.

 

കാണാതെ പോയ ഡിവൈസ് തിരഞ്ഞെടുക്കുക, ഇവിടെ നിങ്ങള്‍ക്ക് Ring, Lock, Erase എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

 

Ring ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.

 

കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം, നിങ്ങളുടെ ഫോണ്‍ സൈലന്റില്‍ ആണെങ്കില്‍ പോലും പൂര്‍ണ ശബ്ദത്തില്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

 

റിങ് ടോണ്‍ ശ്രദ്ധിച്ച് നിങ്ങളുടെ കാണാതായ ഫോണ്‍ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്.

 

നിങ്ങളുടെ ഫോണിലെ Find my iPhone സവിശേഷത പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

 

കമ്പ്യൂട്ടറില്‍ www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.

 

തുടര്‍ന്ന് Find my iPhone ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

 

മുകളില്‍ മധ്യ ഭാഗത്തായുളള All Devices എന്നതില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.

 

ഇനി Play sound എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കാണാതായ ഫോണ്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to find a lost phone on silent.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot