ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഇല്ലാതാക്കിയ ഫയല്‍ എങ്ങനെ വീണ്ടെടുക്കാം?

Posted By: Samuel P Mohan

ചിലപ്പോള്‍ നിങ്ങളില്‍ പലരും അബദ്ധത്തില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്‌തേക്കാം. അറിയാതെ ആകാം നിങ്ങള്‍ ഡിലീറ്റ്‌ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത്. ചിലപ്പോള്‍ അത് വളരെ പ്രധാനപ്പെട്ട ഫയലുകള്‍ ആയേക്കാം.

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഇല്ലാതാക്കിയ ഫയല്‍ എങ്ങനെ വീണ്ടെടുക്കാം?

സാധാരണ ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാന്‍ എളുപ്പമാണ്‌ . നിങ്ങള്‍ അബദ്ധത്തില്‍ ഇല്ലാതാക്കിയ ഫയലുകള്‍ എങ്ങനെ ഗൂഗിള്‍ ഡ്രൈവില്‍ നിന്നും തിരിച്ചെടുക്കാം എന്നതിന് ഒരു ടിപ്‌സ് ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഗ്രൈവിലെ ഫയലുകള്‍ വീണ്ടെടുക്കാന്‍

ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഫയലുകള്‍ അബദ്ധത്തില്‍ ഡീലീറ്റ് അകുകയാണെങ്കില്‍ അത് തിരിച്ചെടുക്കാന്‍ ചുവടെ കൊടുക്കുന്ന ഘട്ടങ്ങള്‍ പിന്തുടരുകയാണ് ചെയ്യേണ്ടത്.

സ്‌റ്റെപ്പ് 1 : drive.google.com/drive/trash എന്നതില്‍ ആദ്യം പോവുക.

സ്‌റ്റെപ്പ് 2: നിങ്ങള്‍ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ഫയല്‍ വലത്-ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: അവസാനം റീസ്റ്റോര്‍ ക്ലിക്ക് ചെയ്യുക.

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഫയലുകള്‍ കണ്ടെത്തുക

ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാനായി തിരച്ചില്‍ നടത്തുമ്പോള്‍ അത് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

കാറില്‍ എന്തു കൊണ്ട് ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല?

ആക്ടിവിറ്റി പാനല്‍ (Activity panel)

സ്റ്റെപ്പ് 1: drive.google.com എന്നതില്‍ പോവുക.

സ്‌റ്റെപ്പ് 2: മുകളില്‍ ഇടതു വശത്തു കാണുന്ന 'My Drive' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: അടുത്തതായി മുകളില്‍ വലതു വശത്തു കാണുന്ന 'Info' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങളുടെ ഫയലിന്റെ പേര് ഓര്‍മ്മയുണ്ടെങ്കില്‍ അതു കണ്ടെത്തുന്നതു വരെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 5: നിങ്ങള്‍ക്ക് ഫയല്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, സര്‍ച്ച് ബാറില്‍ പോയി, താഴേക്കുളള ആരോ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6: ഇവിടെ 'ടൈപ്പ് സ്‌പ്രെഡ്ഷീറ്റ്' പോലെ നിങ്ങളുടെ ഫയല്‍ കണ്ടെത്താന്‍ വിപുലമായ ഓപ്ഷനുകള്‍ ഉപയോഗിക്കാം.

സ്‌റ്റെപ്പ് 7: ഇതു വഴിയും ഫയല്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ഗൂഗിളിന്റെ സഹായം തേടാം. ഇവിടെ നിങ്ങള്‍ ഒരു ഉപഭോക്തൃത അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുകയാണെങ്കില്‍ പരിമിതമായ സമയത്തിനുളളില്‍ ഫയലുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We all delete things accidentally and its happens sometimes. It might be due to deleting the wrong version of a document, or just accidentally hitting the delete button. Today, we guide on how to find and recover the file on Google Drive, if you have accidentally deleted it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot