സൈലന്റെ മോഡില്‍ കാണാതായ ഫോണ്‍ കണ്ടു പിടിക്കാം!

Written By:

ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഫോണ്‍ സൈലന്റ് മേഡില്‍ ആക്കാറുണ്ട്, എന്നാല്‍ അത് തിരിച്ച് റിങ്ങിങ്ങ് മോഡില്‍ ആക്കാന്‍ മറക്കുന്നത് സ്വാഭിവികമാണ്. സൈലന്റ് മോഡിലിരിക്കുന്ന ഫോണ്‍ കാണാതാകുമ്പോള്‍ കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്.

കിടിലന്‍ റിപ്പോര്‍ട്ടുമായി ഐഫോണ്‍ 8ന്റെ ക്യാമറ!

സൈലന്റെ മോഡില്‍ കാണാതായ ഫോണ്‍ കണ്ടു പിടിക്കാം!

ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ സൈലന്റ് മോഡില്‍ കാണാതായാ ഫോണ്‍ എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം. അതിനായി സ്ലൈഡര്‍ നീക്കുക. സൈലന്റ് മോഡില്‍ കാണാതായ ഫോണ്‍ കണ്ടുപിടിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ പേജ് തുറക്കുക.

സ്റ്റെപ്പ് 2

ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിക്കുന്ന ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

സ്റ്റെപ്പ് 3

ലോഗിന്‍ ചെയ്തതിനു ശേഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നകാണ്.

സ്റ്റെപ്പ് 4

കാണാതായ ഡിസൈസ് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് റിങ്ങ്, ലോക്ക്, എറൈസ് എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

സ്റ്റെപ്പ് 5

Ring ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.

സ്റ്റെപ്പ് 6

കുറച്ചു സെക്കന്‍ഡുകള്‍ക്കു ശേഷം നിങ്ങളുടെ ഫോണ്‍ സൈലന്റില്‍ ആയാല്‍ പോലും പൂര്‍ണ്ണ ശബ്ദത്തില്‍ റിങ്ങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

സ്റ്റെപ്പ് 7

അങ്ങനെ റിങ്ങ് ടോണ്‍ ശ്രദ്ധിച്ച് കാണാതായ ഫോണ്‍ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്.

സ്റ്റെപ്പ് 8

നിങ്ങളുടെ ഫോണിലെ Find my iPhone സവിശേഷത പ്രാപ്തമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 9

കമ്പ്യൂട്ടറില്‍ www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.

സ്റ്റെപ്പ് 10

തുടര്‍ന്ന് Find my iPhone ഐക്കണില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 11

മുകളില്‍ മധ്യ ഭാഗത്തുളള All Devices എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 12

ഇനി Play Sound എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ നിങ്ങളുടെ കാണാതായ ഫോണ്‍ റിങ്ങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A misplaced phone in silent mode might make you feel helpless, but only until you read this article.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot