ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

Written By:

ആധുനിക ഡിവൈസുകളെല്ലാം തന്നെ ഇപ്പോള്‍ ടച്ച്‌സ്‌ക്രീനിലാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ ആണെങ്കിലും, ടാബ്ലറ്റ്, ജിപിഎസ് ഡിവൈസുകള്‍ ആണെങ്കിലും ഇപ്പോള്‍ ടച്ച്‌സ്‌ക്രീനിനെയാണ് ആശ്രയിക്കുന്നത്.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

ടച്ച്‌സ്‌ക്രീനുകള്‍ക്ക് പ്രതികരണശേഷി കുറഞ്ഞാല്‍ ഈ ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ടച്ച്‌സ്‌ക്രീനിന്റെ പ്രവര്‍ത്തന ശേഷി വീണ്ടും കൊണ്ടു വരുന്നതിന് ഇവിടെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

ഡിവൈസ് കുറച്ച് നേരം ഓഫ് ചെയ്ത ശേഷം വീണ്ടും ഓണ്‍ ആക്കുക. ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തനരഹിതമാകുന്നത് സോഫ്റ്റ്‌വെയര്‍ പിശകുകള്‍ കാരണമാണെങ്കില്‍ ഈ പ്രക്രിയ സഹായകരമാണ്.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

ടച്ച്‌സ്‌ക്രീന്‍ ഇനിയും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഡിവൈസിന്റെ ബാറ്ററി നീക്കം ചെയ്ത് 10 സെക്കന്‍ഡുകള്‍ക്ക് ശേഷം വീണ്ടും ഇടുക.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

ഡിവൈസിന്റെ സിമ്മും, മെമ്മറി കാര്‍ഡും നീക്കം ചെയ്ത് ഡിവൈസ് ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ആക്കുക. ചിലപ്പോള്‍ ഇത്തരം കാര്‍ഡുകളിലെ പിശകുകള്‍ ഡിവൈസ് തെറ്റായി പ്രവര്‍ത്തിക്കാന്‍ ഇടയാക്കും.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

സ്‌ക്രീന്‍ മാനുവല്‍ ആയി വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് സെറ്റിങ്‌സ് അല്ലെങ്കില്‍ ടൂള്‍സ് മെനുവില്‍ പോയി ഇതര മാര്‍ഗങ്ങളുണ്ടോ എന്ന് പരിശോധിക്കുക.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

ഏറ്റവും പുതിയ പതിപ്പിലേക്ക് ഡിവൈസിന്റെ സോഫ്റ്റ്‌വെയര്‍ പരിഷ്‌ക്കരിക്കുക.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

ഡിവൈസ് ഓഫ് ആക്കിയ ശേഷം ഐസൊപ്രൊപില്‍ ആല്‍ക്കഹോളും, ചെറിയ ബ്രഷും ഉപയോഗിച്ച് സ്‌ക്രീന്‍ വൃത്തിയാക്കുക.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

ഡിവൈസിനെ ഒരു കടുത്ത റീസെറ്റിന് വീധേയമാക്കുക. നിങ്ങള്‍ ഡിവൈസിലേക്ക് ചേര്‍ത്ത എല്ലാ കാര്യങ്ങളും ഈ പ്രക്രിയ ഇല്ലാതാക്കുകയും, ഡിവൈസിന്റെ സോഫ്റ്റ്‌വെയറും സെറ്റിങ്‌സും ഫാക്ടറി ഡിഫോള്‍ട്ടിലേക്ക് എത്തിക്കുകയും ചെയ്യും.

ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പരിഹരിക്കുന്നതെങ്ങനെ...!

മുകളില്‍ പറഞ്ഞ പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ക്ക് ശേഷവും ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഡിവൈസിന്റെ കമ്പനിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Fix an Unresponsive Touchscreen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot