ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

Written By:

ലാപ്‌ടോപ് ഹാങ് ആയി പോകുക ഇന്ന് അത്ര അസാധാരണമായ കാര്യമല്ല. ലാപ്‌ടോപ് ഹാങ് ആകുന്നതിന് സോഫ്റ്റ്‌വെയര്‍ കാരണങ്ങളും, ഹാര്‍ഡ്‌വെയര്‍ കാരണങ്ങളും ഉണ്ട്.

2015-ലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി-യുടെ ഈ തുരുപ്പുഗുലാന്‍ ആയിരിക്കുമോ...!

നിങ്ങള്‍ ലാപ്‌ടോപില്‍ വളരെ കാര്യമായ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അത് ഹാങ് ആയി പോകുന്നത് വളരെ അരോചകമാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

ചിലപ്പോള്‍ അനാവശ്യ സേവനങ്ങള്‍ ലാപ്‌ടോപിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നത് കമ്പ്യൂട്ടര്‍ ഇഴയാന്‍ കാരണമാകും.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്ത ശേഷം, Services.msc എന്ന് ടൈപ്പ് ചെയ്ത ശേഷം എന്‍ടര്‍ അമര്‍ത്തുക.

ഒരു സേവനത്തില്‍ right click ചെയ്ത ശേഷം, stop ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഇപ്രകാരം എല്ലാ അനാവശ്യ സേവനങ്ങളും നിര്‍ത്താവുന്നതാണ്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

ഈ ടൂള്‍ സിസ്റ്റം കോണ്‍ഫിഗറേഷന്‍സ് പരിശോധിച്ച് എന്തെങ്കിലും ഹാര്‍ഡ്‌വെയര്‍ പരിഷ്‌ക്കരണങ്ങള്‍ വേണമെങ്കില്‍ അത് നിര്‍ദേശിക്കുന്നതാണ്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക.

windows experience index ടൈപ്പ് ചെയ്ത് എന്‍ടര്‍ അമര്‍ത്തുക.
Rate my computer എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
കുറച്ച് നേരം കാത്ത് നില്‍ക്കുക.
ഈ പ്രക്രിയ പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന വിവരം അനുസരിച്ച് ഹാര്‍ഡ്‌വെയര്‍ പരിഷ്‌ക്കരണം നടത്തുക.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

നിങ്ങളുടെ വിന്‍ഡോസ് റെജിസ്ട്രി കറപ്റ്റ് ആയാല്‍ ലാപ്‌ടോപ് ഫ്രീസ് ആകുന്നതാണ്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

ഒരു റെജിസ്ട്രി ക്ലീനിങ് ടൂള്‍ ഡൗണ്‍ലോഡ് ചെയ്യുക.

തുടര്‍ന്ന് ഒരു പൂര്‍ണ്ണ റെജിസ്ട്രി സ്‌കാന്‍ നടത്തുക.
ഇനി റെജിസ്ട്രി റിപയര്‍ ഓപറേഷന്‍ നടത്തുക.
ലാപ്‌ടോപ് റീബൂട്ട് ചെയ്യുക.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കുമ്പോള്‍ വിന്‍ഡോസ് സ്റ്റാര്‍ട്ട്അപ്പില്‍ പല പ്രോഗ്രാമുകളും റണ്‍ ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

സ്റ്റാര്‍ട്ടില്‍ റണ്‍ ക്ലിക്ക് ചെയ്യുക.

"MsConfig" എന്ന് ടൈപ്പ് ചെയ്ത ശേഷം, എന്‍ടര്‍ അമര്‍ത്തുക.
സ്റ്റാര്‍ട്ട്അപ്പ് ടാബ് ക്ലിക്ക് ചെയ്യുക.
ആന്റിവൈറസ് പ്രോഗ്രാം ഒഴിച്ച്, മറ്റ് സ്റ്റാര്‍ട്ട്അപ്പുകള്‍ അപ്രാപ്തമാക്കുക. തുടര്‍ന്ന് സര്‍വീസസ് ടാബ് ക്ലിക്ക് ചെയ്യുക.
"Non-Microsoft services" അപ്രാപ്തമാക്കുക
പുതിയ മാറ്റങ്ങള്‍ apply ചെയ്ത് നിങ്ങളുടെ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

പലപ്പോഴും ലാപ്‌ടോപ് ഫ്രീസ് ആകുന്നത് അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അനാവശ്യ പ്രോഗ്രാമുകള്‍ കാരണമാണ്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്ത്, കണ്‍ട്രോള്‍ പാനല്‍ ക്ലിക്ക് ചെയ്യുക.

ഇനി പ്രോഗ്രാമ്‌സ് ക്ലിക്ക് ചെയ്യുക
ഇനി ഒരു അനാവശ്യ പ്രോഗ്രാം സെലക്ട് ചെയ്ത് അണ്‍ഇന്‍സ്റ്റാള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഇനി സെറ്റ്അപ്പ് പിന്തുടരുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Fix Laptop Hanging Problem.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot