എങ്ങനെ ഹാക്ക് ചെയ്ത ഇമെയില്‍ അക്കൗണ്ട് ശരിയാക്കാം; തടയാം....!

Written By:

ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് എല്ലാവര്‍ക്കും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളടക്കം പല അത്യാവശ്യ കാര്യങ്ങളും ഇമെയിലില്‍ ഉണ്ടാകാം.

ഇമെയില്‍ ഹാക്ക് ചെയ്യപ്പെടുമ്പോള്‍ സാധാരണ എല്ലാവരും അയയ്ക്കുന്ന സന്ദേശമാണ് 'എല്ലാവരും ക്ഷമിക്കൂ, എന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടൂ' എന്നത്. ഭാവിയില്‍ നിങ്ങള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ഒരിക്കലും അയയ്ക്കാന്‍ ഇട വരാത്തരീതിയില്‍ എങ്ങനെ സംരക്ഷിക്കാമെന്നാണ് ചുവടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

'Forgot your password?' ലിങ്ക് ഉപയോഗിച്ച് സുരക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയോ, ബാക്ക്അപ്പ് ഇമെയില്‍ വിലാസം ഉപയോഗിച്ചോ നിങ്ങള്‍ക്ക് ആക്കൗണ്ടിന്റെ ആക്‌സസ് വീണ്ടെടുക്കാവുന്നതാണ്.

2

ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഉപയോഗിച്ചും സിംബലുകള്‍ ഉപയോഗിച്ചും സൃഷ്ടിക്കുന്ന കഠിനമായ പാസ്‌വേഡുകള്‍ ഹാക്ക് ചെയ്യുന്നതിന് ദുഷ്‌ക്കരമാണ്.

3

മെയിലുകള്‍ സാധാരണ രീതിയില്‍ എത്തുന്നതിന് മറ്റ് ഫോണുകളിലും ടാബ്‌ലറ്റുകളിലും പാസ്‌വേഡ് എന്‍ടര്‍ ചെയ്യുക.

4

ഭാവിയില്‍ ഹാക്കര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ ലഭിക്കാതിരിക്കാന്‍ നിങ്ങളുടെ സെക്കന്‍ഡറി ഇമെയില്‍ കൃത്യമാണോ എന്ന് പരിശോധിക്കുക, കൂടാതെ ഹാക്കര്‍ മെയില്‍ ഫോര്‍വേഡിങ് ചെയ്തിട്ടില്ലെന്നും ഉറപ്പാക്കുക.

5

നിങ്ങളുടെ ആക്ടീവ് ലോഗിന്‍ പരിശോധിച്ച് അക്കൗണ്ട് ആരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ജിമെയില്‍ ഏറ്റവും താളെ വലത് ഭാഗത്തായി ഡീറ്റെയില്‍സില്‍ ലാസ് അക്കൗണ്ട് ആക്ടിവിറ്റി എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. സംശയാസ്പദമായ ലോഗിനുകള്‍ കണ്ടാല്‍ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവരെ പുറത്താക്കുക.

6

ഹാക്കര്‍മാര്‍ ഉപദ്രവകാരികളായ സോഫ്റ്റ്‌വയറുകള്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉളളവര്‍ക്ക് അയയ്ക്കുന്നതിനാല്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും സംശയാസ്പദമായ ഇമെയിലുകള്‍ കണ്ടാല്‍ അവ ഡിലിറ്റ് ചെയ്യണമെന്ന് ഇമെയില്‍ നല്‍കുന്നത് നല്ലതാണ്.

7

രണ്ട് ഘട്ട സ്ഥിരീകരണത്തില്‍ നിങ്ങളുടെ പാസ്‌വേഡ് എന്‍ടര്‍ ചെയ്താല്‍ ഉടനെ നിങ്ങളുടെ ഫോണിലേക്കും ഒരു കോഡ് വരുന്നതാണ്. ഈ കോഡ് കൂടി എന്‍ടര്‍ ചെയ്താല്‍ മാത്രമാണ് നിങ്ങള്‍ക്ക് ആക്കൗണ്ടിലേക്ക് കടക്കാന്‍ സാധിക്കുക.

8

ഫേസ്ബുക്ക് പോലുളള മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കും അതേ ഇമെയില്‍ അക്കൗണ്ട് പാസ്‌വേഡാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഉടനെ അത് മാറ്റുക.

9

Phishing ഇമെയിലുകളില്‍ നിന്ന് മാറി നടക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാനും ഹാക്കര്‍ സൗഹൃദമല്ലാതാക്കാനും സഹായിക്കുന്നതാണ്.

10

ഹാക്കര്‍ ഉപദ്രവകാരികളായ സോഫ്റ്റ്‌വയര്‍ അയച്ചോ, മറ്റ് ആരെങ്കിലും ഉപദ്രവകാരിയായ ലിങ്ക് ആയച്ചോ നിങ്ങളുടെ മെയില്‍ തട്ടിയെടുത്തതാണെങ്കില്‍ ഒരു മാല്‍വയര്‍ സ്‌കാന്‍ നടത്തുന്നത് നല്ലതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to fix and prevent a hacked email account.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot