ആൻഡ്രോയ്ഡ് ഫോണിൽ ആപ്പുകൾ തുറക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം?
ചിലപ്പോഴൊക്കെ നമ്മൾ ഫോൺ ഉപയോഗിക്കുന്ന സമയത്ത് ചില ആപ്പുകൾ തുറക്കാൻ ശ്രമിക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്ന ഒരു എറർ നോട്ടിഫിക്കേഷൻ ആണ് "Unfortunately, the process com.google.process.gapps has stopped" എന്നത്. അല്ലെങ്കിൽ "com.google.process.gapps has stopped unexpectedly" എന്നായിരിക്കും കാണിക്കുക.

ഓരോ ആപ്പുകൾക്ക് അനുസരിച്ചു ഇതിൽ മാറ്റമുണ്ടാകും. അങ്ങനെ ഈ ആപ്പുകൾ ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോൾ എറർ ആയി വരുന്ന ഈ പ്രശ്നം കാരണം ആപ്പ് തുറക്കാൻ സാധിക്കാറുമില്ല. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്നാണ് ഇവിടെ പറയാൻ പോകുന്നത്.

1. ഫോൺ റീബൂട്ട് ചെയ്യുക
പലപ്പോഴും ഈ പ്രശ്നം ഫോൺ ഒന്ന് റീസ്റ്റാർട്ട് ആയാൽ മാറാവുന്നതേ ഉള്ളൂ. അതിനാൽ ഫോൺ ഒന്ന് റീബൂട്ട് ചെയ്താ ചിലപ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും.

2. ക്ലിയർ കാഷെ
ഏത് ആപ്പ് ആണോ പ്രവർത്തനം നിലച്ചിരിക്കുന്നത്, ആ ആപ്പിന്റെ ക്യാഷെ ക്ലിയർ ചെയ്‌താൽ ഒരുപക്ഷെ നേരായ രീതിയിൽ ആപ്പ് പ്രവർത്തിച്ചേക്കും. ഇതിനായി സെറ്റിങ്സിൽ ആപ്പ് സെറ്റിങ്സിൽ ആവശ്യമായ ആപ്പിന്റെ ഓപ്ഷനിൽ കയറി ക്യാഷെ ക്ലിയർ ചെയ്യുക. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ക്ലിയർ ഡാറ്റ കൂടെ ക്ലിക്ക് ചെയ്ത് നോക്കുക. ഇനിയും നേരെയായില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്തുനോക്കാം.

3. ഗൂഗിൾ സർവീസസ് ഫ്രെയിംവർക്ക് ഡാറ്റ ക്ലിയർ ചെയ്യുക
മുകളിൽ പറഞ്ഞ രീതിയിൽ ക്യാഷെ, ഡാറ്റ എന്നിവ ക്ലിയർ ചെയ്തിട്ടും അൺഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്തിട്ടും കാര്യം നടക്കുന്നില്ല എങ്കിൽ അടുത്തതായി ചെയ്യാവുന്നത് ഗൂഗിൾ സർവീസസ് ഫ്രെയിംവർക്ക് ഡാറ്റ ക്ലിയർ ചെയ്യുക എന്നതാണ്. അതിനായി Settings > Apps പോകുക അവിടെ Show system മൂന്ന് ഡോട്ട് മെനുവിൽ നിന്നും തിരഞ്ഞെടുത്ത് അതിൽ Google Services Framework തിരഞ്ഞെടുക്കുക. ശേഷം ത്തിൽ ക്യാഷെ ക്ലിയർ ചെയ്യാം.

4. ആപ്പ് പ്രിഫറൻസ് റീസെറ്റ് ചെയ്യുക
ഇനിയുള്ള മാർഗ്ഗം Settings > Apps > All ൽ കയറിയാൽ ആപ്പ് പ്രിഫറൻസ് റീസെറ്റ് ചെയ്യുക എന്നതാണ്. ഒരുപക്ഷെ ഇതും നിങ്ങളെ സഹായിച്ചേക്കും.

5. ആപ്പുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് ഓഫ് ചെയ്യുക.
ചിലപ്പോൾ ഈ എറർ സംഭവിക്കുക ഒരു ആപ്പ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടതിന് ശേഷമായിരിക്കാം. അതിനാൽ ആപ്പുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് ഓഫ് ചെയ്യുക എന്നതും പരിശോധിക്കാവുന്ന ഒരു ഓപ്ഷൻ ആണ്. പ്ളേ സ്റ്റോറിൽ ഈ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്.

6. ഡൗൺലോഡ് മാനേജർ റീസെറ്റ് ചെയ്യുക
അടുത്തതായി ചെയ്തുനോക്കാവുന്ന ഒന്നാണ് ഡൗൺലോഡ് മാനേജർ റീസെറ്റ് ചെയ്യുക എന്നത്. ഇതിനായി സെറ്റിങ്സിൽ ആപ്പ്സ് ൽ കയറി Download Manager ൽ കയറി App Info എടുത്ത ശേഷം Disable ചെയത ശേഷം വീണ്ടും enable ചെയ്യുക.

7. ഫാക്ടറി റീസെറ്റ്
മുകളിൽ പറഞ്ഞ ഒരു മാർഗ്ഗവും ഫലിച്ചില്ലെങ്കിൽ അത്രക്കും നിങ്ങൾക്ക് ഉപയോഗിക്കൽ നിർബന്ധമായിട്ടുള്ള ആപ്പ് ആണ് അതെങ്കിൽ ഫോൺ റീസെറ്റ് ചെയ്യുക.


Click it and Unblock the Notifications








