എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?

Written By:

ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുളള സവിശേഷതയുണ്ട്. എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണിന്റെ മെമ്മറി കൂട്ടുന്നത്.

നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!

എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?

എസ്ഡി കാര്‍ഡിനെ സെക്യുര്‍ ഡിജിറ്റല്‍ കാര്‍ഡ് എന്നാണ് പറയുന്നത്. ഇത് വളരെ വലുപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. നിങ്ങള്‍ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

വിന്‍ഡോസില്‍ എങ്ങനെ ഫോര്‍മാറ്റ് ചെയ്യാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എസ്ഡി കാര്‍ഡ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക

നിങ്ങളുടെ കമ്പ്യൂട്ടറില്‍ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ടെങ്കില്‍ നേരിട്ട് അതില്‍ കണക്ട് ചെയ്യാം. നിങ്ങള്‍ മൈക്രോ എസ്ഡി കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് എസ്ഡി കാര്‍ഡ് പോര്‍ട്ടില്‍ ഇടാനായി ഒരു അഡാപ്ടറിന്റെ സഹായം വേണം.

എന്നാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എസ്ഡി കാര്‍ഡ് പോര്‍ട്ടില്ലെങ്കില്‍ എക്‌സ്‌റ്റേര്‍ണല്‍ യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിക്കാം.

വേനല്‍ കാലത്ത് എങ്ങനെ ലാപ്‌ടോപ്പുകളെ സംരക്ഷിക്കാം?

 

കമ്പ്യൂട്ടര്‍ വിന്‍ഡോ തുറക്കുക

സ്റ്റാര്‍ട്ട് അല്ലെങ്കില്‍ വിന്‍ഡോസ് മെനുവില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം കമ്പ്യൂട്ടര്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.

എസ്ഡി കാര്‍ഡ് കണ്ടെത്തുക

Devices with Removable Storage list ന്റെ അവസാനം റിമൂവബിള്‍ ഡ്രൈവ് എന്നതില്‍ നിങ്ങള്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ എസ്ഡി കാര്‍ഡ് കാണാന്‍ സാധിക്കും. എസ്ഡി കാര്‍ഡ് തുറന്ന് നിങ്ങള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്‍ഡാണോ എന്ന് പരിശോധിക്കുക. ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് മടങ്ങി വരുക.

50% ഓഫറുകള്‍ വരെ ലഭിക്കുന്നു ഈ ടാബ്ലറ്റുകള്‍ക്ക്!

ഫോര്‍മാറ്റ് ടൂള്‍ തുറക്കുക

എസ്ഡി കാര്‍ഡില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ആ കാണുന്ന ലിസ്റ്റില്‍ നിന്നും 'ഫോര്‍മാറ്റ്' എന്നത് തിരഞ്ഞെടുക്കുക. ഇത് നിങ്ങളെ ഫോര്‍മാറ്റ് വിന്‍ഡോയില്‍ എത്തിക്കുന്നതാണ്. അതില്‍ 'Capacity' യും ''Allocation unit size'എന്നത് ഡീഫോള്‍ട്ട് ആക്കുക.

സിസ്റ്റം ഫയല്‍ തിരഞ്ഞെടുക്കുക

ഇൗ വഴിയാണ് ഫയലുകള്‍ സൂക്ഷിക്കുന്നത്. വിവിധ സംവിധാനങ്ങള്‍ വ്യത്യസ്ഥ ഫയലുകള്‍ ഉപയോഗിക്കുന്നു. എസ്ഡി കാര്‍ഡ് മറ്റു ഉപകരണത്തില്‍ ഇട്ട് വായിക്കണം എങ്കില്‍ FAT32 എന്ന ഫയല്‍ സിസ്റ്റം തിരഞ്ഞെടുക്കുക.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താന്‍ എളുപ്പ വഴി!

എല്ലാം തിരഞ്ഞെടുത്ത ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

OK എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ഒരു പോപ്പ് അപ്പ് കാണുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Formatting SD cards is usually required to make them compatible with the device that they will be used with.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot