മറ്റൊരു അക്കൗണ്ടിലേക്ക് ജിമെയില്‍ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി എങ്ങനെ കൈമാറാം?

By: Samuel P Mohan

നിങ്ങള്‍ വെബ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഗൂഗിളിന്റെ വിപുലമായ ഉപയോഗത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഗൂഗിളിലെ ഏറ്റവും മികച്ച ഒന്നാണ് ഇമെയില്‍ പ്ലാറ്റ്‌ഫോം.

മറ്റൊരു അക്കൗണ്ടിലേക്ക് ജിമെയില്‍ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി എങ്ങന

ലോകമെമ്പാടുമുളള നൂറുകോടിയിലേറെ ഉപഭോക്താക്കളാണ് ജിമെയില്‍ അക്കൗണ്ട് ഉപയോഗിക്കുന്നത്. സവിശേഷത വച്ചു നോക്കുമ്പോള്‍ ഇത് ഏറ്റവും മികച്ചൊരു ഈമെയില്‍ സേവനങ്ങളില്‍ ഒന്നാണ്.

കൂടാതെ നൂറുകണക്കിന് സവിശേഷതകളാണ് ഇതിലുളളത്. അതില്‍ ഏറ്റവും വ്യത്യസ്ഥമായ ഒന്നാണ്, എങ്ങനെ ഓട്ടോമാറ്റിക് ആയി ജിമെയില്‍ സന്ദേശങ്ങള്‍ മറ്റുളളവര്‍ക്ക് അയക്കാം എന്നുളളത്.

ഡെസ്‌ക്‌ടോപ്പില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഈ സജ്ജീകരണം സാധ്യമാകൂ എന്നുളളത് ശ്രദ്ധിക്കുക. എന്നാല്‍ സ്പാം ഫോള്‍ഡറില്‍ നിന്നുളള ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1:

മുകളില്‍ വലതു വശത്ത് 'ക്രമീകരണ ഗിയര്‍ ഐക്കണ്‍' ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2: ഫോര്‍വേര്‍ഡിംങ്ങ്, POP/IMAP ടാബ് എന്നിവയില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3:

ഫോര്‍വേര്‍ഡ് വിഭാഗത്തിനു കീഴില്‍ Add a forwarding address എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: ഓട്ടോമാറ്റിക് ആയി സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇമെയില്‍ വിലാസം നല്‍കുക.

സ്‌റ്റെപ്പ് 5:

പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'Next' 'Proceed' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6: ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പരിശോധനാ സന്ദേശം ആ ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കും. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 7: ജിമെയില്‍ അക്കൗണ്ട് സെറ്റിംഗ്‌സ് പേജിലേക്ക് പോയി റീഫ്രഷ് ചെയ്യുക.

സ്‌റ്റെപ്പ് 8: ഫോര്‍വേഡ് എ കോപ്പി ഓഫ് ഇന്‍കമിംഗ് മെയില്‍ ടൂ, അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 9: പേജിന്റെ അവസാനം 'Save Changes' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ജിയോ ടിവിയില്‍ 2018ലെ വിന്റര്‍ ഒളിംപിക്‌സ് തത്സരം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Gmail does include the useful Mail Fetcher utility to help you automatically transfer mails between Gmail accounts or between Gmail and Outlook accounts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot