ഒറ്റ ലെന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ബൊക്കെ ഇഫക്ട് എങ്ങനെ ലഭിക്കും?

Posted By: Samuel P Mohan

സെല്‍ഫി പ്രേമികളെ പാട്ടിലാക്കാനായി പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രത്യക്ഷ്യപ്പെടുന്ന ഒരു സൗകര്യമാണ് ബൊക്കെ ഇഫക്ട്. നാലാള്‍ കൂടി നില്‍ക്കുന്നിടത്തെല്ലാം സെല്‍ഫി എടുക്കുന്ന ഒരാളെയെങ്കിലും നമ്മള്‍ കാണും. ഇവര്‍ക്കു വേറെ പണിയില്ലേ എന്നു പുച്ഛിക്കുന്നവര്‍ പോലും രഹസ്യമായി സെല്‍ഫി എടുക്കാറുണ്ട്.

ഒറ്റ ലെന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ബൊക്കെ ഇഫക്ട് എങ്ങനെ ലഭിക്ക

സ്മാര്‍ട്ട്‌ഫോണിലെ മുന്‍ ക്യാമറയുടെ നിര്‍മ്മാണത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഏറെ പരിശ്രമിക്കാറുണ്ട്. പണ്ടെക്കെ മിക്ക ക്യാമറകളിലും രണ്ട് മെഗാപിക്‌സലിന്റെ മുന്‍ ക്യാമറകളാണുണ്ടായിരുന്നത്. ഇപ്പോള്‍ ്അതല്ല കഥ. പിന്‍ ക്യാമറകളേക്കാള്‍ പിക്‌സല്‍ ശേഷിയും മികവുളള മുന്‍ ക്യാമറയുമുളള ഫോണുകള്‍ ഇറങ്ങുന്നുണ്ട്.

അതൊക്ക പോട്ടെ, സെല്‍ഫി പ്രേമികളെ പാട്ടിലാക്കാനായി പുത്തന്‍ സ്മര്‍ട്ട്‌ഫോണുകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സവിശേഷതയാണ് ബൊക്കെ ഇഫക്ട്, ഇതിനെ കുറിച്ച് നിങ്ങള്‍ നേരത്തെ തന്നെ കേട്ടിട്ടുണ്ടാകും.

എന്താണ് ബൊക്കെ ഇഫക്ട്? ഫ്രെയിമിന്റെ നാലു ഭാഗത്തുമുളളതെല്ലാം 'ബ്ലര്‍' ആക്കിയിട്ട് നടുവിലുളള വസ്തു മാത്രം മിഴിവോടെ കാണിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ? അതിനെയാണ് ബൊക്കെ ഇഫക്ട് എന്നു പറയുന്നത്. ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ മാത്രമായിരുന്ന ഈ സവിശേഷത ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഇതു കാണാം, അതും മുന്‍ ക്യാമറകളില്‍.

ഇന്ന് ഇവിടെ നോക്കാം, എങ്ങനെ ഒരു ലെന്‍സുളള സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ബൊക്കെ ഇഫക്ട് എടുക്കാമെന്ന്. അതിനായി ഇന്നു ഞങ്ങള്‍ ഇവിടെ കുറച്ച് മൊബൈല്‍ ആപ്‌സുകളെ പരിചയപ്പെടുത്താം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആഫ്റ്റര്‍ഫോക്കസ്

ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷനാണ് ആഫ്റ്റര്‍ഫോക്കസ്. ഇതിലൂടെ ഡിജിറ്റല്‍ ഫോട്ടോകളുടെ മുന്‍ ഭാഗവും പശ്ചാതലവും തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. അതിനു ശേഷം ഒരു ആഴമില്ലാത്ത ഡെപ്ത്-ഓഫ്-ഫീല്‍ഡ് പ്രയോഗിക്കുന്നു, അതിനു ശേഷം ബൊക്കെ ആകൃതി തിരഞ്ഞെടുക്കുന്നു.

ബൊക്കെ ലെന്‍സ്

ബൊക്കെ ലെന്‍സ് ആപ്പ് ഐഒഎസ് ഉപകരണത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഇതില്‍ ഇമേജിന്റെ യഥാര്‍ത്ഥ പശ്ചാത്തലം ഒരു മങ്ങിയ രൂപത്തിലാക്കി ബൊക്കെ ഇഫക്ട് ചിത്രമാക്കുന്നു. ഈ ചിത്രത്തില്‍ കൂടുതല്‍ പ്രകൃതിദത്ത ഭാവമാണ് നല്‍കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്കു തുല്യമാകുന്നില്ല.

റിയല്‍ ബൊക്കെ ലൈറ്റ് ഇഫക്ട്റ്റ്‌സ്

ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണ് റിയല്‍ ബൊക്കെ ലൈറ്റ് ഇഫക്ട്റ്റ്‌സ്. ഈ ആപ്പിലൂടെ നിങ്ങളുടെ നിലവിലെ ഇമേജില്‍ ബോക്കെ ഇഫക്ട് നല്‍കുന്നു. ഈ ആപ്ലിക്കേഷന്‍ പട്ടികയില്‍ വിപുലമായ ബൊക്കെ സ്‌റ്റെലുകളും നിറങ്ങളും ഉണ്ട്.

ആന്‍ഡ്രോയിഡ് ഫോണിലെ എസ്എംഎസ് മെസേജുകള്‍ എങ്ങനെ ബാക്കപ്പ് ചെയ്യാം?

പോര്‍ട്രേറ്റ് ബ്ലര്‍

പോര്‍ട്രേറ്റ് ബ്ലര്‍ ആപ്പ് ഐഒഎസില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫ്രീ ആപ്പാണ്. ഈ ആപ്പ് ഇമേജുകളില്‍ ചെറിയ ബ്ലറും കൂടുതല്‍ ബ്ലറും നല്‍കുന്നു. ട്വീറ്റുകളുടെ ക്രമീകരണങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണിക്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For decades, the only way to achieve atmospheric portraits with a beautiful bokeh effect was with a large image sensor and lenses with large focal lengths.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot