ഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ എന്ത് ചെയ്യണം

Posted By: anoop krishnan

ആപ്പിളിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു തകർപ്പൻ മോഡലായിരുന്നു ആപ്പിൾ ഐ ഫോൺ X .മികച്ച അഭിപ്രായമായിരുന്നു ഈ ഫോണുകൾക്ക് ഉപഭോതാക്കൾക്കിടയിൽ നിന്നും ലഭിച്ചിരുന്നത് .3 ജിബിയുടെ റാംമ്മിലും അതുപോലെതന്നെ ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുമായിരുന്നു ഇത് പുറത്തിറങ്ങിയത് .

ഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ എന്ത് ചെയ്യണം

ഈ മോഡലുകൾക്ക് വിലക്കൂടുതൽ ആയിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് കൈവരിച്ചത് .എന്നാൽ ഇപ്പോൾ ഇവിടെ ആപ്പിളിന്റെ ഈ മോഡലുകളിൽ എങ്ങനെ ഹോം ബട്ടണുകൾ ലഭിക്കുന്നു എന്നതിനെക്കുറിച്ചു മനസിലാക്കാം .

ഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ X ന്റെ ഒരു പോരായ്‌മ എന്നുപറയുന്നത് അതിനു ഹോം ബട്ടണുകൾ നൽകിയിരുന്നില്ല എന്നതാണ് .ഉപഭോതാക്കൾക്ക് തന്നെ ഇപ്പോൾ ഹോം ബട്ടണുകൾ മാനുവലായി ചെയ്യുവാൻ സാധിക്കുന്നതാണ് .നിങ്ങൾക്ക് ഐ ഫോൺ x ലെ വിർചുവൽ ബട്ടൺ ലഭിക്കുന്നതാണ് .അതിന്നായി കുറച്ചു വഴികൾ .

1 . ആദ്യം തന്നെ നിങ്ങളുടെ ഐ ഫോൺ X ന്റെ താഴത്തെ ആപ്ലികേഷനുകൾ അവിടെ നിന്നും മാറ്റി ഹോം ബട്ടണുകൾക്കുള്ള സ്ഥലം നൽകുക .

2 . അതിനു ശേഷം ഐ ഫോൺ X ലെ മറ്റൊരു ഓപ്പ്‌ഷൻ ആയ "അസ്സിസ്റ്റീവ് ടച്ച് " എന്ന ഓപ്പ്‌ഷൻ ഓൺ ആക്കേണ്ടതാണ് .

3 . അസ്സിസ്റ്റീവ് ടച്ച് ലഭിക്കുന്നതിനായി സെറ്റിങ്സിൽ പോയതിനുശേഷം ജനറൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം അസ്സെസബിലിറ്റിയിൽപ്പോയി അസ്സിസ്റ്റീവ് ടച്ച് ഓൺ ആകാവുന്നതാണ് .

4. അതിനു ശേഷം താഴെ സിംഗിൾ ടാപ്പ് എന്ന ഒരു ഓപ്‌ഷൻ കൊടുത്തിരിക്കുന്നു .അതിൽ ക്ലിക്ക് ചെയ്യുക .

5 .അതിനു ശേഷം അതിനുള്ളിൽ ഒരുപാടു ഓപ്‌ഷനുകൾ കൊടുത്തിട്ടുണ്ട് .അതിൽ ഹോം എന്ന ഓപ്‌ഷൻ സെലെക്റ്റ് ചെയ്യുക

6 . ഇപ്പോൾ ഹോം ബട്ടൺ ഐ ഫോൺ X ന്റെ താഴെ എത്തുന്നതായിരിക്കും .ഡ്രാഗ് ചെയ്തു യഥാസ്ഥാനത്തു കൊണ്ടുവരാവുന്നതാണ് .

ഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ എന്ത് ചെയ്യണം

ആപ്പിൾ ഐ ഫോൺ X ന്റെ പ്രധാന സവിശേഷതകൾ

കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഒരു മികച്ച മോഡലായിരുന്നു ആപ്പിളിന്റെ ഐ ഫോൺ X .5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരുന്നു ഈ മോഡലുകൾക്ക് നൽകിയിരുന്നത് .കൂടാതെ 2436 x 1125 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

iOS v11.1.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരുന്നു ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളായിരുന്നു .2716mAH ന്റെ ബാറ്ററി ലൈഫ് ആയിരുന്നു ഈ മോഡലുകൾ കാഴ്ചവെച്ചിരുന്നത് .

ഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവും

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ വില 64 ജിബിയുടെ മോഡലിന് 83,499 രൂപയാണുള്ളത് .

English summary
The home button used to have control on many things on the iPhones. But with the iPhone X, Apple made many changes. It replaced the Touch ID with the Face ID facial recognition feature and removed the home button for good. Here, you can get the home button on the iPhone X.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot