സംഭവം 4ജി ഒക്കെ തന്നെ, എന്നിട്ടും സ്പീഡ് കുറവാണെങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ..

By Shafik
|

സംഭവം ഇപ്പോൾ നമ്മുടെയൊക്കെ ഫോണുകളിൽ 4ജിയുണ്ട്. ചിലപ്പോ രണ്ടു സിമ്മുകളിലും 4ജി ആയിരിക്കും. ഇഷ്ടംപോലെ ഡാറ്റയും കയ്യിലുണ്ടാകും. ഇങ്ങനെയൊക്കെ ആയിട്ടും ചിലപ്പോഴൊക്കെ മതിയായ വേഗത ലഭിക്കാതെ വരാറുണ്ടോ? നമ്മുടെ രാജ്യത്ത് ഇന്റർനെറ്റ് സ്പീഡ് കുറവാണ് എന്നറിയാം, പക്ഷെ അതിനെ കുറിച്ചല്ല പറഞ്ഞു വരുന്നത്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന പരമാവധി വേഗത വെച്ച് നോക്കുമ്പോൾ പോലും വേഗത കുറവായി ചിലപ്പോൾ അനുഭവപ്പെടാറുണ്ടെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.

സംഭവം 4ജി ഒക്കെ തന്നെ, എന്നിട്ടും സ്പീഡ് കുറവാണെങ്കിൽ ഇതൊന്ന് ചെയ്തുനോ

ഇത് നിലവിൽ കിട്ടുന്ന പരമാവധി വേഗത്തെക്കാൾ കൂടുതൽ വേഗത ലഭിക്കാനുള്ള ട്രിക്കുകളോ, നിങ്ങളുടെ 3ജി ഫോണിനെ 4ജിയിലേക്ക് മാറ്റാനുള്ള എന്തെങ്കിലും സൂത്രങ്ങളോ ഒന്നുമല്ല. പകരം നിങ്ങളുടെ സ്മാർട്ഫോണിൽ കാര്യക്ഷമമായി എങ്ങനെ കൂടുതൽ ഇന്റർനെറ്റ് ലഭ്യമാക്കാം എന്നതുമായി ബന്ധപ്പെട്ട ചില മാർഗ്ഗങ്ങൾ മാത്രമാണ്.

1 . Network settings പരിശോധിക്കുക

1 . Network settings പരിശോധിക്കുക

ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റവർക്ക് സെറ്റിങ്സിലുള്ള ഓരോ ഓപ്ഷനുകളും ശരിയായ രീതിയിൽ തന്നെയാണോ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് എന്ന കാര്യം പരിശോധിക്കുക. ഫോണിൽ 3ജി ഒൺലി, 3ജി/ 4ജി, 4ജി ഒൺലി എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഉണ്ടാവും. ഇതിൽ നിങ്ങളുടെ സ്ഥലത്തെ നെറ്റവർക്ക് പരിധി അനുസരിച്ഛ് അനുയോജ്യമായവ കൊടുക്കുക.

2. App cache ക്ലിയർ ചെയ്യുക

2. App cache ക്ലിയർ ചെയ്യുക

നമ്മുടെ ഫോണിലുള്ള പല ആപ്പുകളും സർവീസുകളും ചെറിയ രീതിയിലുള്ള caches ഉണ്ടാക്കാറുണ്ട്. ഇവ നമ്മൾ ഒഴിവാക്കാത്ത കാലത്തോളം കൂടിക്കൊണ്ടിരിക്കും. ഇത് പരിധിയിലും അധികമാകുമ്പോൾ നമ്മുടെ ഫോണിന്റെ സ്പീഡിനെയും അതേസമയം തന്നെ ഇന്റർനെറ്റിന്റെ വേഗതയേയും വരെ ബാധിക്കും.അതുകൊണ്ട് ഏതെങ്കിലും ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായത്തോടെയോ അതല്ലെങ്കിൽ ഫോണിൽ തന്നെയുള്ള clear cashes സെറ്റിംഗ്സ് ഉപയോഗിച്ചോ ഇവ ഇടയ്ക്കിടെ നീക്കം ചെയ്യുക.

55 ഇഞ്ച്, 4K HDR ഡിസ്‌പ്ലേയുമായി മീ ടിവി 4എസ്; മറ്റു ടിവി കമ്പനികളെല്ലാം പൂട്ടേണ്ടിവരുമോ?55 ഇഞ്ച്, 4K HDR ഡിസ്‌പ്ലേയുമായി മീ ടിവി 4എസ്; മറ്റു ടിവി കമ്പനികളെല്ലാം പൂട്ടേണ്ടിവരുമോ?

3. ആവശ്യമില്ലാത്ത ആപ്പുകളും വിഡ്ജറ്റുകളും അൺഇൻസ്റ്റാൾ ചെയ്യുക

3. ആവശ്യമില്ലാത്ത ആപ്പുകളും വിഡ്ജറ്റുകളും അൺഇൻസ്റ്റാൾ ചെയ്യുക

പല ആപ്പുകളും സർവീസുകളും എന്തിനു വിഡ്ജറ്റുകൾ വരെ വലിയ തോതിലുള്ള ഇന്റർനെറ്റ് ഡാറ്റ നമ്മൾ അറിഞ്ഞുകൊണ്ടും അറിയാതെ പശ്ചാത്തലത്തിലായും എടുത്തുകൊണ്ടിരിക്കും. ഇവ ഉപയോഗിക്കുന്ന നെറ്റ് കൂടെ ഒഴിവാക്കിക്കിട്ടിയാൽ നെറ്റ് വേഗത ഒന്നുകൂടെ വർദ്ധിപ്പിക്കാം. ഇവ ആവശ്യമില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുകയോ താത്കാലികമായി മാറ്റിവെക്കുകയോ ചെയ്യാം.

4. ഒരു Ad Blocker ഇൻസ്റ്റാൾ ചെയ്യുക

4. ഒരു Ad Blocker ഇൻസ്റ്റാൾ ചെയ്യുക

പരസ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്യാനുള്ള ഇത്തരം ആപ്പുകൾ സുലഭമാണ്. അതുപയോഗിച്ച് പരസ്യങ്ങൾ തടയുകയും അതിലൂടെ വരുന്ന ഇന്റർനെറ്റ് ഉപയോഗം ഇല്ലാതാക്കുകയും ചെയ്യാം. എന്നാൽ ഇത് പലരും തെറ്റായ രീതിയിൽ ചെയ്യാറുള്ള ഒരു ഓപ്ഷൻ ആണ്. Ad Blocker ആയി വരുന്ന നിരവധി ആപ്പുകളിൽ പലതും വേണ്ടത്ര നിലവാരം പുലർത്താത്തവയാണ് എന്ന് മാത്രമല്ല, ഇത്തരം പല അപ്പുകളിൽ തന്നെ നിരവധി പരസ്യങ്ങളും മറ്റും ഉണ്ടാവാറുമുണ്ട്. അതിനാൽ മികച്ചൊരു Ad Blocker തന്നെ ഇൻസ്റ്റാൾ ചെയ്യുക.

21 MBps സ്പീഡുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ഏത് നെറ്റ്‌വർക്കിനാണ് എന്നറിയാമോ?21 MBps സ്പീഡുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ഏത് നെറ്റ്‌വർക്കിനാണ് എന്നറിയാമോ?

Best Mobiles in India

English summary
These are some tips to maximize your internet speed by applying proper settings and apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X