വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?

Written By:

സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നത്തെ സമൂഹത്തിനുളളത്. അതേ സമയം ഒരു ദിവസം പോലും വാട്ട്‌സാപ്പോ ഫേസ്ബുക്കോ ഇല്ലാതെ ജീവിക്കാന്‍ നമുക്ക് സാധിക്കില്ല. ഇതില്‍ എറ്റവും അപകടകാരിയായ ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. കാരണം 24 മണിക്കൂറും ഫോണില്‍ ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ആയിരിക്കും .അങ്ങനെ ആകുമ്പോള്‍ മിനിറ്റ് വച്ച് മെസേജുകള്‍ വന്നു കൊണ്ടിരിക്കും.

വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് മീഡിയ ഫയലുകള്‍ എങ്ങനെ നിര്‍ത്താം?

ഒരു മെസേജ് വായിച്ച് റിപ്ലേ കൊടുക്കുമ്പോഴായിരിക്കും അടുത്തത് വരുന്നത്. അങ്ങനെ ഒരു നിമിഷം പോലും അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നമുക്ക് ആകില്ല.

ഇത് അഡിക്ഷന്‍ ആകുന്നത് എപ്പോള്‍ എന്നു വച്ചാല്‍ നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും മറന്നു പോകുകയും വീട്ടിലെ പല കാര്യങ്ങളും ശ്രദ്ധിക്കാതിരിക്കുകയും പലരേയും മറന്ന് പ്രവര്‍ത്തികളും ചെയ്യുമ്പോഴുമാണ്.

വാട്ട്‌സാപ്പ് അഡിക്ഷന്‍ മാറ്റാനുളള കുറച്ചു ട്രിക്‌സുകളാണ് ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ പറയാന്‍ പോകുന്നത്.

വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

നിങ്ങള്‍ വാട്ട്‌സാപ്പില്‍ അഡിക്ടാണോ എന്ന് നോക്കുക.

അതിനു നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഫോണിലെ സെറ്റിങ്ങ്‌സില്‍ പോയി വാട്ട്‌സാപ്പ് ഡിസേബിള്‍ ചെയ്യുക. അല്ലെങ്കില്‍ ഫോണിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യുയോ വീട്ടിലെ വൈഫൈ ഓഫ് ചെയ്യുകയോ ചെയ്യാം. ഇനി കുറച്ചു സമയം അതിനം കുറിച്ചു ചിന്തിക്കാതിരിക്കുക. ഒരു ദിലസം അങ്ങനെ തളളി നീക്കുക.

ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

അടുത്ത ദിവസം വാട്ട്‌സാപ്പ് ഉപയോഗിക്കണം എന്നു തോന്നിയാല്‍ ആ ആഗ്രഹം കടിച്ചമര്‍ത്തുക. നിങ്ങള്‍ക്ക് എത്ര ദിവസം വാട്ട്‌സാപ്പ് ഇല്ലാതെ ജീവിക്കാന്‍ സാധിക്കും എന്നതില്‍ നിന്നും നിങ്ങളുടെ അഡിക്ഷന്‍ ലെവല്‍ മനസ്സിലാക്കാനും സാധിക്കും. നാല് ദിവസം നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ഇല്ലാതെ ജീവിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ വാട്ട്‌സാപ്പ് അഡിക്ട് അല്ലെന്നു മനസ്സിലാക്കാം. അല്ലാതെ ഒന്നു രണ്ടു ദിവസത്തിനതം വീണ്ടും വാട്ട്‌സാപ്പ് ഉപയോഗിച്ചാല്‍ നിങ്ങള്‍ വാട്ട്‌സാപ്പിന് അഡിക്ട് ആണെന്നു വിചായിരിക്കുക.

ഈ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ പോകുന്നു!!!

വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

അതിനായി ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ് ഓഫ് ചെയ്യുക. അതിനു ശേഷം മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക.

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

 

 

#2

അതായത് നിങ്ങളുടെ വീടിനടുത്തുളള കൂട്ടുകാരുമായോ കുട്ടികളുമായോ കൂടുതല്‍ സമയം ചെലവഴിക്കുക. കൂടാതെ അയല്‍വാസികളെ പരിചയപ്പെടുക.

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

#3

അങ്ങനെ ആദ്യത്തെ ഒരു ദിസവം വാട്ട്‌സാപ്പ് ഇല്ലാതെ ഇരിക്കുക. അതിനു ശേഷം ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് പതിവു പോലെ വാട്ട്‌സാപ്പ് ഉപയോഗിക്കുക.

#4

അതിനു ശേഷം വാട്ട്‌സാപ്പ് ഇല്ലാതെ അഞ്ച് ദിവസം കഴിച്ചു കൂട്ടാന്‍ ശ്രമിക്കുക. അതില്‍ പ്രാപ്താരാകുമ്പോഴേക്കും നിങ്ങള്‍ അറിയാതെ തന്നെ വാട്ട്‌സാപ്പ് അഡിക്ഷന്‍ മാറും.

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

#5

എന്നാല്‍ നിങ്ങള്‍ വിചായിരിക്കും ഇത് എളുപ്പമുളള ഒരു കാര്യമാണെന്ന്. പക്ഷേ അതു തെറ്റി, വളരെ ബുദ്ധിമുട്ടുളള ഒരു കാര്യമാണ് ഇപ്പോള്‍ പറഞ്ഞത്. നിങ്ങള്‍ ഇതൊന്ന് ശ്രമിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കു കാര്യം മനസ്സിലാകും.

#6

നിങ്ങള്‍ വാട്ട്‌സ്പ്പില്‍ എത്രത്തോളം അഡിക്ട് ആണെന്ന് സ്വയം മനസ്സിലാക്കാനുളള ഒരു മാര്‍ഗ്ഗം കൂടിയാണിത്.

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

#7

ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കുക, വാട്ട്‌സാപ്പ് മൂലം പല കുടുംബങ്ങളും തകരുന്ന ഒരു സാഹചര്യത്താലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്.

#8

ഇപ്പോള്‍ കുട്ടികള്‍ വരെ സമയത്തിന്റെ വില മനസ്സിലാക്കാതെ വാട്ട്‌സാപ്പിന്റെ മുന്നില്‍ ഇരിക്കുകയാണ്.

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

#9

എന്നാല്‍ കുട്ടികളെ പറഞ്ഞിട്ടു കാര്യമില്ല. മുതില്‍ന്നവര്‍ ചെയ്യുന്നതല്ലേ അവരും ചെയ്യൂ. ഇതിനെല്ലാം ഈ പറയുന്ന പ്രതിവിധിയേ ഉളളൂ, അതായത് പല തരം കളികളില്‍ ഏര്‍പ്പെടുക, വീട്ടില്‍ നിന്നും പുറത്തിറങ്ങുക, വീട്ടുകാരോടോ മനസ്സു തുറന്നു സംസാരിക്കുക, കഴിയുന്നതും മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കുക, ഇന്റര്‍നെറ്റ് റീച്ചാര്‍ജ്ജ് കഴിവതും കുറയ്ക്കാന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The whatsapp addiction is apparently becoming more dangerous than other common addictions like tobacco, cigarettes or alcohol.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot