റിലയന്‍സ് ജിയോയുടെ 10ജിബി 4ജി ഫ്രീ ഡാറ്റ എങ്ങനെ നേടാം?

Posted By: Samuel P Mohan

വീണ്ടും സൗജന്യ ഓഫറുകള്‍ നല്‍കി റിലയന്‍സ് ജിയോ എത്തിയിരിക്കുന്നു. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍ നിര കമ്പനികളെ കടത്തിവെട്ടിയാണ് ജിയോ മുന്നിലെത്തിയിരിക്കുന്നത്.

റിലയന്‍സ് ജിയോയുടെ 10ജിബി 4ജി ഫ്രീ ഡാറ്റ എങ്ങനെ നേടാം?

ടെലികോം മേഖലയിലെ ഈ സ്ഥാനം നില നിര്‍ത്താനായി റിലയന്‍സ് ജിയോ ഇപ്പോള്‍ 10 ജിബി 4ജി ഡാറ്റ സൗജന്യമായി നല്‍കാന്‍ പോകുന്നു. ജിയോടിവി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ സൗജന്യമായി ലഭിക്കുന്നത്.

തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍. മൈ ജിയോ ആപ്പിന്റെ ഹോം പേജില്‍ 'View Details' എന്ന വിഭാഗത്തില്‍ കാണാന്‍ കഴിയും നിങ്ങള്‍ക്ക് 10 ജിബി ഫ്രീ 4ജി ഡാറ്റ ലഭിച്ചോ ഇല്ലോയോ എന്ന്. ജിയോടിവി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സമ്മാനം എന്ന രീതിയിലാണ് ഈ അധിക ഡാറ്റ സൗജന്യമായി ജിയോ നല്‍കുന്നത്.

മാര്‍ച്ച് 27നുളളില്‍ തന്നെ 10ജിബി ഫ്രീ ഡാറ്റ ഉപയോഗിച്ചു തീര്‍ക്കണം എന്ന നിബന്ധനയും ഇതിലുണ്ട്. കൂടാതെ റിലയന്‍സ് ജിയോയുടെ ഡെയ്‌ലി ലിമിറ്റ് കഴിഞ്ഞതിനു ശേഷമേ ഈ ഫ്രീ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കൂ. അതായത് 149 രൂപയുടെ ഓഫര്‍ ചെയ്ത ആള്‍ക്ക് തന്റെ ഡെയ്‌ലി ലിമിറ്റായ 1.5 ജിബി കഴിഞ്ഞാല്‍ മാത്രമേ 10ജിബി ഫ്രീ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കൂ.

ഇപ്പോള്‍ ജിയോ ഓഫറുകള്‍ക്ക് വെല്ലു വിളിയായി എത്തിയിരിക്കുകയാണ് വോഡാഫോണിന്റെ രണ്ട് പുതിയ ഓഫറുകള്‍. ഒന്ന് 549 രൂപ മറ്റൊന്ന് 799 രൂപ. 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയുമാണ് നല്‍കുന്നത്.

എയര്‍ടെല്ലിന്റെ 995 രൂപ പ്ലാനും ജിയോയുടെ 999 രൂപ പ്ലാനും നേര്‍ക്കു നേര്‍!

ഈ പാക്കേജ് പ്രകാരം ഒരു ദിവസം 250 മിനിറ്റ് അല്ലെങ്കില്‍ നാല് മണിക്കൂറും പത്ത് മിനിറ്റും ലോക്കല്‍ എസ്റ്റിഡി കോളുകളും സൗജന്യമായിരിക്കും. മൊത്തത്തില്‍ 98ജിബി ഡാറ്റയാണ് ലഭിക്കുന്നത്, പ്രതിദിനം 3.5 ജിബി ഡാറ്റ ഉപയോഗിക്കാം. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?
799 പ്രീപെയ്ഡ് പ്ലാന്‍ പ്രകാരം റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതി ദിനം 250 മിനിറ്റും പ്രതിവാരം ആയിരം മിനിറ്റും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ വിളിക്കാം. 126 ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുന്നത്. പ്രതി ദിനം 4.5ജിബി ഡാറ്റ. 28 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

English summary
Reliance Jio is now offering 10GB add-on data to select 4G users in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot