Home
How to

ആന്‍ഡ്രോയ്ഡ് ഗെയിം മണി ഹാക്ക് ചെയ്യാന്‍ ഗെയിംകില്ലര്‍

By Gizbot Bureau

ആന്‍ഡ്രോയ്ഡ് ഗെയിം മണി ഹാക്ക് ചെയ്താല്‍ എല്ലാ ലെവലുകളും അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. ഗെയിമുകള്‍ എങ്ങനെ ഹാക്ക് ചെയ്യുമെന്ന ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടാകും. ഇതിന് സഹായിക്കുന്ന നിരവധി ട്യൂട്ടോറിയലുകളും ആപ്പുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല.

ആന്‍ഡ്രോയ്ഡ് ഗെയിം മണി ഹാക്ക് ചെയ്യാന്‍ ഗെയിംകില്ലര്‍

പ്ലേസ്റ്റോറില്‍ ലഭ്യമായ പല ആപ്പുകളും ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരുമെന്ന പരിമിതിയുമുണ്ട്. പക്ഷെ നിരാശപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗെയിംകില്ലര്‍ എപികെ എന്നാണ് ഈ ആപ്പിന്റെ പേര്. സ്മാര്‍ട്ട്‌ഫോണ്‍ റൂട്ട് ചെയ്ത് ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍ ഹാക്ക് ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

 ഗെയിംകില്ലര്‍ എപികെ എന്താണ്?

ഗെയിംകില്ലര്‍ എപികെ എന്താണ്?

സ്മാര്‍ട്ട്‌ഫോണുകള്‍ റൂട്ട് ചെയ്ത് ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍ ഹാക്ക് ചെയ്യുന്ന നിരവധി ആപ്പുകളും മറ്റും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ മിക്ക ആപ്പുകളും ശരിയായ ഫലം നല്‍കുന്നവയല്ല. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ച ആപ്പാണ് ഗെയിംകില്ലര്‍ എപികെ. ഇതുപയോഗിച്ച് അനായാസം ഏത് ആന്‍ഡ്രോയ്ഡ് ഗെയിമും ഹാക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യണമെന്ന് മാത്രം.

ഇതിന് പുറമെ മറ്റ് ചില ഫീച്ചറുകളും ഗെയിംകില്ലര്‍ എപികെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഫോണിന്റെ പ്രവര്‍ത്തന വേഗത കുറയ്ക്കാതെ ആവശ്യമുള്ളപ്പോള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊള്ളും. ഗെയിംകില്ലര്‍ ആപ്പിന്റെ മറ്റുചില സവിശേഷതകള്‍ കൂടി പരിചയപ്പെടാം.

 ഗെയിംകില്ലര്‍ എപികെ 2018 ആണ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ്.

ഗെയിംകില്ലര്‍ എപികെ 2018 ആണ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ്.


കൃത്യമായ നമ്പര്‍ മൂല്യമായുള്ള ഗെയിമുകള്‍ തിരയാന്‍ സഹായിക്കുന്നു

വലുത് അല്ലെങ്കില്‍ ചെറുത് അങ്ങനെ വ്യക്തമായ മൂല്യമില്ലാത്ത ഗെയിമുകള്‍ തിരയാന്‍ സഹായിക്കുന്നു

വീഡിയോ ഗെയിം ലോക്ക് ചെയ്യാന്‍ കഴിയുന്നു

ടേക്കണ്‍ കെയര്‍ പട്ടിക സേവ്/ ലോഡ് ചെയ്യാന്‍ കഴിയുന്നു

ഗെയിം കളിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതിന് ഗെയിംകില്ലര്‍ സ്‌പ്രൈറ്റില്‍ അമര്‍ത്തുക

HEX എഡിറ്റ്

അണ്‍ലോഡ് കോഡ്

ഗെയിംകില്ലര്‍ എപികെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഗെയിംകില്ലര്‍ എപികെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന സവിശേഷതകളോട് കൂടിയ ആപ്പ് ആണ് ഗെയിംകില്ലര്‍ എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുള്ള ഗെയിമുകളുടെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ഗെയിംകില്ലര്‍ എപികെ 2018 പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

 ഗെയിംകില്ലര്‍ ഉപയോഗിച്ച് ഗെയിമുകള്‍ ഹാക്ക് ചെയ്യുന്ന വിധം

ഗെയിംകില്ലര്‍ ഉപയോഗിച്ച് ഗെയിമുകള്‍ ഹാക്ക് ചെയ്യുന്ന വിധം

ഗെയിം ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമുള്ള രീതിയാണ് ഇവിടെ പറയുന്നത്. ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്തതിന് ശേഷം അനായാസം ഗെയിം ഹാക്ക് ചെയ്യാനാകും.

1. ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യുക

2. ഇനി ഗെയിംകില്ലര്‍ എപികെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

3. ഡൗണ്‍ലോഡ് പൂര്‍ത്തിയായതിന് ശേഷം സെറ്റിംഗ്‌സിലെ അണ്‍നോണ്‍ സോഴ്‌സസില്‍ നിന്നാണ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത്

4. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ സൂപ്പര്‍യൂസര്‍ ആക്‌സസ് വേണോ എന്ന് ആവശ്യപ്പെടും. അത് തിരഞ്ഞെടുക്കുക.

5. ആപ്പ് മിനിമൈസ് ചെയ്തതിന് ശേഷം ഹാക്ക് ചെയ്യേണ്ട ഗെയിം ഓപ്പണ്‍ ചെയ്യുക. ഗെയിമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ ഇവിടെ കാണാനാകും. അനുയോജ്യമായ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക

ഒരു ഉദാഹരണം നോക്കാം. കിംഗ്ഡം റഷ് ഫ്രോണ്ടിയേഴ്‌സ് എന്ന ഗെയിമിലാണ് മാറ്റം വരുത്തേണ്ടതെന്ന് കരുതുക. ഗോള്‍ഡും ലൈവ്‌സുമാണ് നിങ്ങള്‍ ഉപയോഗിത്തുന്നത്. പ്രീമിയം ഐറ്റങ്ങള്‍ വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് ഗോള്‍ഡ് വേണം. കളി തുടരുന്നതിന് ലൈവ്‌സാണ് വേണ്ടത്.

ഗോള്‍ഡ് കോയിന്‍സ് എഡിറ്റ് ചെയ്യാന്‍ ഗെയിംകില്ലര്‍ ആപ്പ് നിങ്ങളെ സഹായിക്കുന്നു. ആപ്പ് ഇന്റര്‍ഫേസില്‍ വില മാറ്റ പരമാവധി മൂല്യമായ 99999 ആക്കുക. ഗെയിം ഫലയുകളിള്‍ ഇതോടെ മാറ്റം വരും. ഇത് നിങ്ങള്‍ക്ക് ഗെയിമില്‍ ഉപയോഗിക്കാനുമാകും.

ഇതുപോലെ കോയിനുകള്‍, ലൈവ്‌സ്, മണി, വെപ്പണ്‍സ് പവര്‍ തുടങ്ങിയ പലതും മാറ്റാനാകും. പരിധികളില്ലാതെ ഗെയിം റിസോഴ്‌സുകള്‍ ഉപയോഗിക്കാനും അവസരമുണ്ട്. ഗെയിമുകള്‍ ഏത് ലെവല്‍ വരെ കളിക്കാനും ഇതിലൂടെ കഴിയും.

More from GizBot

Best Mobiles in India

English summary
How to Hack Any Android Game Money with GameKiller
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X