വാട്ട്‌സ്ആപിലെ ബ്ലൂ ടിക്ക് മാര്‍ക്ക് മറയ്ക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപില്‍ പുതിയ ഒരു സവിശേഷത എത്തിയിരിക്കുന്നു, അതായത് ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങള്‍ അയയ്ക്കുന്ന സന്ദേശം വായിച്ചോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുന്നതാണ്. സന്ദേശം വായിച്ച ഉടനെ നിങ്ങളുടെ മെസേജില്‍ രണ്ട് ബ്ലൂടിക്ക് മാര്‍ക്ക് വരുമെന്നതാണ് ഇതിന്റെ പ്രത്യേകത.

മുന്‍പും സന്ദേശം അയച്ചു കഴിഞ്ഞാല്‍ രണ്ട് ടിക്ക് മാര്‍ക്കുകള്‍ വരുമായിരുന്നു, എന്നാല്‍ ഇതുകൊണ്ട്‌ വായിച്ചോ ഇല്ലയോ എന്ന കാര്യം അയച്ച ആള്‍ക്ക് ഉറപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ടിക്ക് മാര്‍ക്കുകളുടെ നിറം നീല ആകുന്നതോടെ കിട്ടുന്ന ആള്‍ക്ക്‌ സന്ദേശം കണ്ടില്ലെന്ന് നുണ പറയാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഈ ബ്ലൂ ടിക്ക് മാര്‍ക്ക് ആവശ്യമില്ലെങ്കില്‍ ഇത് ഡിസ്ഏബിളും ചെയ്യാവുന്നതാണ്. എങ്ങനെയെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ബ്ലൂ ടിക്ക് മാര്‍ക്ക് അപ്രാപ്തമാക്കുന്നതിന് മുന്‍പായി എങ്ങനെയാണ് പുതിയ വാട്ട്‌സ്ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് നോക്കാം.

ആദ്യ സ്‌റ്റെപ്പ്
ഇതിനായി വാട്ട്‌സ്ആപിന്റെ പുതിയ APk file നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിന് വാട്ട്‌സ്ആപിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (version 2.11.444)

 

2

എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ settings > security > check unknown sources എന്നതില്‍ പോകുക ഔട്ട്‌സൈറ്റ് ആപ്‌സ് എനേബിള്‍ ചെയ്യുക.

3

ഇനി നിങ്ങളുടെ ഫോണിന്റെ എപികെ ഫയല്‍ തുറക്കുക, നിങ്ങളുടെ ഫോണില്‍ പഴയ വാട്ട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഈ ഫയല്‍ നിങ്ങളുടെ ഫോണില്‍ പുതിയ വാട്ട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്.

3

നിങ്ങളുടെ വാട്ട്‌സ്ആപില്‍ ബ്ലൂ ടിക്ക് മാര്‍ക്ക് ഡിസ്ഏബിള്‍ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.


ആദ്യ സ്‌റ്റെപ്പ്
ആപ് ഇന്‍സ്റ്റാള്‍ ആയ ശേഷം ആപിന്റെ വലത് ഭാഗത്തായി മൂന്ന് ടിക്ക് മാര്‍ക്കുകള്‍ കാണാവുന്നതാണ്.

 

5

നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ settings > account > privacy എന്നതില്‍ പോയി read receipts എന്നതിലുളള ടിക്ക് മാര്‍ക്ക് നീക്കം ചെയ്യുക.

6

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇനി മനസ്സിലാകുക കൂടി ഇല്ല നിങ്ങള്‍ അവരുടെ മെസേജുകള്‍ വായിച്ചോ ഇല്ലയോ എന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot