ആപ്പ് ഇല്ലാതെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇമേജുകളും ഫയലുകളും ഒളിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം

|

ആന്‍ഡ്രോയിഡ് ഫോണിലെ ടിപ്‌സുകള്‍ ഒരിക്കലും പറഞ്ഞാല്‍ തീരാത്തതാണ്. അതിനാലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ ഇത്രയേറെ പ്രശസ്ഥിയാകാന്‍ കാരണവും.

ആപ്പ് ഇല്ലാതെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇമേജുകളും ഫയലുകളും ഒളിപ്പിക്കാന്‍

എന്നത്തേയും പോലെ ഇന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ടിപ്‌സുകളുമായാണ് എത്തിയിരിക്കുന്നത്. നിങ്ങളുടെ ഫോണിന്റ ഗ്യാലറിയില്‍ നിന്നും ഇമേജുകളും ഫയലുകളും ഒളിപ്പിച്ചു വയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണെന്നു നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ?

എന്നാല്‍ നിങ്ങളുടെ ഫോണില്‍ തന്നെ ഫോണ്‍ ഗ്യാലറിയില്‍ ആരും കാണാത്ത രീതിയില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് ഇമേജുകളും ഫയലുകളും മറയ്ക്കാന്‍ സാധിക്കും. അത് എങ്ങനെയാണെന്നു നോക്കാം.

സ്‌റ്റെപ്പ് 1: നിങ്ങളുടെ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളുളള ഫോള്‍ഡര്‍ മറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്‌റ്റെപ്പ് 2: ആദ്യം നിങ്ങള്‍ ഫയല്‍ എക്‌സ്‌പ്ലോറര്‍ ലോഞ്ച് ചെയ്യുക. അടുത്തതായി ഇമേജുകളും വീഡിയോകളും ഗ്യാലറിയില്‍ കാണിക്കേണ്ടതില്ലാത്ത ഫോള്‍ഡറിലേക്കുളള വഴി നാവിഗേറ്റ് ചെയ്യുക. അതിനു ശേഷം DCIM ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3: DCIM ഫോള്‍ഡറിനു കീഴില്‍, നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്നതായ 'ക്യാമറ' എന്നു പേരുളള സബ് ഫോള്‍ഡര്‍ കണ്ടു പിടിക്കുക.

സ്‌റ്റെപ്പ് 4: പേരു മാറ്റാനായി ആ ഫോള്‍ഡറില്‍ നീണ്ട ടാപ്പ് ചെയ്യുക. അപ്പോള്‍ Rename എന്ന ഓപ്ഷന്‍ കാണും. അവിടെ പേരുമാറ്റുക.

സ്‌റ്റെപ്പ് 5: ഇനി ഫോള്‍ഡറിന്റെ തുടക്കത്തില്‍ ഒരു ഡോട്ട് (.) ചേര്‍ക്കണം. ഡോട്ട് ആരംഭിക്കുന്ന ഫോള്‍ഡര്‍ ഗ്യാലറിയില്‍ കാണില്ല. ഇതു ചെയ്തു കഴിഞ്ഞാല്‍ 'OK' ബട്ടണ്‍ അമര്‍ത്തുക.

നിങ്ങളുടെ ഫോൺ കൊടുക്കും മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ??നിങ്ങളുടെ ഫോൺ കൊടുക്കും മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ??

സ്‌റ്റെപ്പ് 6 : ഈ മാറ്റങ്ങള്‍ ഗ്യാലറിയില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാന്‍, ഗ്യാലറിയിലേക്ക് തിരിച്ചു പോയി നോക്കുക.

സ്‌റ്റെപ്പ് 7: അതേ, നിങ്ങള്‍ ചെയ്ത മാറ്റങ്ങള്‍ പ്രാഭല്യത്തില്‍ വന്നിട്ടുണ്ട്. നിങ്ങളുടെ ഗ്യാലറിയില്‍ ക്യാമറ എന്ന ഫോള്‍ഡര്‍ ഇനി നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

Best Mobiles in India

Read more about:
English summary
How To Hide Personal Image Files And Video Files From The Phones Gallery Without Any App

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X