നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

Written By:

നിങ്ങളുടെ ഗ്യാലറിയില്‍ വരുന്ന വാട്ട്‌സ്ആപ് വീഡിയോകളും ഫോട്ടോകളും നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടോ? മൂന്നാം കക്ഷി ആപുകളുടെ സഹായമില്ലാതെ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് ചിത്രങ്ങള്‍ ഗ്യാലറിയില്‍ വരുന്നത് തടയാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

എങ്ങനെയാണ് ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സ്ആപ് ചിത്രങ്ങള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ഡയറക്ടറി എസ്ഡി കാര്‍ഡില്‍ ആക്‌സസ് ചെയ്യുന്നതിനായി ഫയല്‍ മാനേജര്‍ ആപ് ആയ ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ഫയല്‍ മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറന്ന് വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡറിലേക്ക് നാവിഗേറ്റ് ചെയ്യുക.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

Home > sdcard > WhatsApp > Media എന്നതില്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡര്‍ കാണാവുന്നതാണ്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

മീഡിയ ഫോള്‍ഡറിന് താഴെയായി വാട്ട്‌സ്ആപ് ഇമേജസ് എന്ന സബ് ഫോള്‍ഡര്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ഇമേജസ് ഫോള്‍ഡര്‍ ഒരു സമാപ്തി ( . ) മുന്‍പില്‍ നല്‍കി പുനര്‍ നാമകരണം ചെയ്യുക.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ഇപ്പോള്‍ നിങ്ങളുടെ ഫോള്‍ഡറിന്റെ പേര് '.Whatsapp Images' എന്നായി മാറുന്നതാണ്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ഇഎസ് ഫയല്‍ എക്‌സ്‌പ്ലോററില്‍ ഒരു ഫോള്‍ഡര്‍ പുനര്‍ നാമകരണം ചെയ്യുന്നതിനായി, ആ ഫോള്‍ഡര്‍ ദീര്‍ഘ സമയം അമര്‍ത്തി പിടിച്ചാല്‍ നിങ്ങള്‍ക്ക് സ്‌ക്രീനിന്റെ താഴെയായി പുനര്‍ നാമകരണം ചെയ്യുന്നതിനുളള ഓപ്ഷന്‍ കാണാവുന്നതാണ്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ഇനി നിങ്ങള്‍ ഗ്യാലറിയില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് ഫോട്ടോകളും വീഡിയോകളും കാണാന്‍ കഴിയുന്നതല്ല.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ഗ്യാലറിയില്‍ വാട്ട്‌സ്ആപ് ഇമേജസ് തിരികെ കൊണ്ട് വരുന്നതിനായി വാട്ട്‌സ്ആപ് ഇമേജസ് ഫോള്‍ഡറിലെ സമാപ്തി ( . ) നീക്കം ചെയ്താല്‍ മതിയാകും.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ലിനക്‌സ് കെര്‍നലിനെ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, ആന്‍ഡ്രോയിഡിലെ ഏത് ഫോള്‍ഡര്‍ നാമത്തിന് മുന്‍പിലും സമാപ്തി ചേര്‍ക്കുകയാണെങ്കില്‍ ആ ഫോള്‍ഡര്‍ മറയ്ക്കപ്പെടുന്നതാണ്.

ഇത്തരത്തില്‍ തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് വീഡിയോ ഫോള്‍ഡറും മറയ്ക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How To Hide Whatsapp picture/videos from your Gallery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot