പ്ലേ സ്‌റ്റോറിലെ വ്യാജ ആപ്പുകളെ തിരിച്ചറിയുക; അതിലൂടെ നിങ്ങളുടെ ഫോണിനെ രക്ഷിക്കാം

Posted By: Lekshmi S

പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പുകളുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് എന്ന് അറിയപ്പെടുന്ന സംവിധാനം നിലവില്‍ വന്നിട്ടും വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ അവതരിക്കുന്നുണ്ട്. ഇത്തരം ആപ്പുകള്‍ നമുക്ക് തന്നെ തിരിച്ചറിയാന്‍ കഴിയും. എങ്ങനെ വ്യാജ ആപ്പുകളെ കൈയോടെ പിടികൂടി പുറത്താക്കാമെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെര്‍ച്ച് റിസല്‍ട്ട് ശ്രദ്ധിക്കുക

വ്യാജ ആപ്പുകളുടെ ഐക്കണുകള്‍ പലപ്പോഴും മറ്റ് ആപ്പുകളുടെ ചിഹ്നങ്ങളുമായി സാമ്യമുള്ളതായിരിക്കും. സെര്‍ച്ച് ലിസ്റ്റില്‍ ഒന്നിലധികം ആപ്പുകള്‍ വന്നാല്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഉദ്ദേശിച്ച ആപ്പ് തന്നെയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

ആപ്പിന്റെയും ഡെവലപ്പറുടെയും പേര്

ആപ്പിന്റെയും ഡെവലപ്പറുടെയും പേര് നോക്കി ഒരു പരിധി വരെ വ്യാജ ആപ്പുകളില്‍ നിന്ന് രക്ഷനേടാനാകും. അടുത്തിടെ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട ഒരു വ്യാജ ആപ്പായിരുന്നു വാട്‌സാപ്പ് അപ്‌ഡേറ്റ്. മറ്റൊരു വ്യാജ ആപ്പ് ഡെവലപ്പ് ചെയ്തത് ഡിസൈനര്‍ സൂപ്പര്‍മാന്‍! ഇതെല്ലാം വ്യാജന്മാരുടെ ലക്ഷണങ്ങളാണ്.

ഡൗണ്‍ലോഡ് കൗണ്ട്

എത്ര പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്ന് നോക്കിയും വ്യാജ ആപ്പുകള്‍ തിരിച്ചറിയാന്‍ കഴിയും. ഫെയ്‌സ്ബുക്ക് പോലുള്ള ആപ്പുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വ്യാജന്മാരെ ഡൗണ്‍ലോഡ് ചെയ്യുന്നത് വിരലില്‍ എണ്ണാവുന്നരായിരിക്കും.

ആപ്പിനെ കുറിച്ചുള്ള വിവരണം

ഡെവലപ്പര്‍മാര്‍ ആപ്പുകളെ കുറിച്ച് കൃത്യമായ വിവരണം നല്‍കാന്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും. വ്യാജന്മാര്‍ക്ക് ഇതിലൊന്നും ഒരു താത്പര്യവുമുണ്ടാകില്ല. ആപ്പുകളെ കുറിച്ചുള്ള വിവരണത്തില്‍ പിശകുകളോ മറ്റോ കണ്ടാല്‍ അവ വ്യാജനാണെന്ന് ഉറപ്പിക്കാം.

സ്‌ക്രീന്‍ ഷോട്ടുകള്‍

ഔദ്യോഗിക ആപ്പുകളുടെ വ്യാജ പതിപ്പുകള്‍ അവയുടെ അതേ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആളുകളെ കബളിപ്പിക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് സൂക്ഷ്മമായി നോക്കിയാല്‍ ഇത് പിടികിട്ടും. സ്വിഫ്റ്റ്കീയുടെ വ്യാജ പതിപ്പില്‍ 'typing like flying Swit' എന്ന് കാണിച്ചിരുന്നു. വ്യാജനെ പിടികൂടാന്‍ സഹായിച്ചത് ഈ വാക്കുകളായിരുന്നു.

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അപ്‌ഡേറ്റ് പേജില്‍ ചേര്‍ത്തിരിക്കുന്ന 'What's New' വിഭാഗം എന്താണ്?

റിവ്യൂ

ആപ്പിനെ കുറിച്ച് ഉപയോക്താക്കള്‍ എഴുതിയ റിവ്യൂകള്‍ വായിക്കുക. വ്യാജനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many fake apps in the Google Play Store from several developers. In many cases, we might download and install the fake apps on our smartphones instead of the original apps. To avoid this, we have come up with a trick to find out the fake Android apps on Google Play Store and this trick is pretty simple.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot