വ്യാജ മെസേജുകള്‍ എങ്ങനെ അറിയാം?
നിങ്ങളുടെ ഫോണുകളില്‍ മെസേജുകള്‍ വരുന്നത് സ്വാഭാവികം. സൗജന്യ റിങ്ങ് ടോണുകള്‍ സബ്‌സ്‌ക്രബ് ചെയ്യാനോ, ചില നമ്പറിലേക്ക് പണം അയക്കാനോ അല്ലെങ്കില്‍ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യാനോ എന്നിങ്ങനെ പല മെസേജുകളും ലഭിക്കുന്നു.

ഇവയെല്ലാം വ്യാജ സന്ദേശങ്ങളാണ്. ഒരു വ്യാജ മെസേജുകള്‍ തിരിച്ചറിയാനായി ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
വ്യാജ മെസേജുകള്‍ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം..

11 അക്ക മൊബൈല്‍ നമ്പറില്‍ നിന്നും സന്ദേശം ലഭിക്കും
സാധാരണ ഫോണ്‍ നമ്പറുകളില്‍ 10 അക്കമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ 11 അക്കമുളള നമ്പറില്‍ നിന്നും സന്ദേശം ലഭിക്കുകയാണെങ്കില്‍ അത് വ്യാജ മെസേജ് ആയിരിക്കും.

ചില മെസേജുകള്‍ പണം ആവശ്യപ്പെടും
ഏതെങ്കിലും ഒരു പ്രത്യേക അക്കൗണ്ടിലേക്ക് കുറച്ച് പണം ആവശ്യപ്പെടുകയാണെങ്കില്‍ അത് ഒരു തട്ടിപ്പ് ആയിരിക്കും, അതിനാല്‍ സൂക്ഷിക്കുക.
അയച്ചവരെ ആദ്യം പരിശോധിക്കുക.

മറ്റു നമ്പറിലേക്ക് മെസേജ് ചെയ്യാന്‍ ആവശ്യപ്പെടും
മിക്കപ്പോഴും ടെക്‌സ്റ്റ് സന്ദേശസ്‌കാമുകള്‍ പണവും അല്ലെങ്കില്‍ ക്രഡിറ്റ് ലോഡും ചെയ്യുന്നതും ലക്ഷ്യമിടുന്നു. പണം റീഫണ്ട് ചെയ്യാനായി നിങ്ങളുടെ മൊബൈലില്‍ നിന്നും മറ്റു നമ്പിലേക്ക് ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാന്‍ ആവശ്യപ്പെടും.

ജാക്ക്‌പോട്ട് അല്ലെങ്കില്‍ ലോട്ടറി വിജയം
സാധാരണ എസ്എംഎസ് സ്‌കാമുകളില്‍ ഒന്നാണ് ഒരു തരത്തിലുളള ജാക്ക്‌പോട്ട് അല്ലെങ്കില്‍ സമ്മാനം. അതിനോടൊപ്പം സമ്മാനം ക്ലയിം ചെയ്യുന്നതിനായി നിങ്ങളോട് ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാനു ആവശ്യപ്പെടും.

ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ആവശ്യപ്പെടുന്നു
ഗവണ്‍മെന്റ് ഏജന്‍സികളും വകുപ്പുകളും ഒരിക്കലും ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ സംഭാവനകള്‍ ചോദിക്കില്ല. അത്തരം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രതികരിക്കണം എന്നില്ല.


Click it and Unblock the Notifications








