വ്യക്തിപരമായും ഔദ്യോഗികമായും അനേകം ഈമെയിലുകള്‍ നിങ്ങള്‍ക്ക് ഓരോ ദിവസവും ലഭിക്കാറുണ്ട്. എന്നാല്‍ എല്ലാ ഇമെയിലും നിങ്ങള്‍ക്കു വിശ്വസിക്കാന്‍ സാധിക്കില്ല. മറുപടി അയ്ക്കുന്നതിനു മുന്‍പ് ആ സന്ദേശം സത്യമാണോ അല്ലയോ എന്ന് നിങ്ങള്‍ ആദ്യം തിരിച്ചറിയുക. അതായത് ഇമെയിലുമായി ബന്ധപ്പെടുത്തിയുളള വ്യക്തിയെ നിങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
നിങ്ങള്‍ക്ക് ഒരു ഇമെയില്‍ അയച്ച വിലാസത്തിന്റെ പിന്നിലുളള വ്യക്തിയെ തിച്ചറിയാനുളള തന്ത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഗൂഗിള്‍ ഇറ്റ് (Google It)
നിങ്ങള്‍ ഒരു സമ്മാനം നേടി എന്ന ഇമെയില്‍ ലഭിച്ചു എങ്കില്‍, ആദ്യ ഘട്ടം എന്ന് നിലയില്‍ ഗൂഗിളില്‍ തിരയാന്‍ കഴിയും. അയച്ച ആളുടെ ഇമെയില്‍ പകര്‍ത്ത് ഗൂഗിള്‍ സെല്‍ച്ച് ബാറില്‍ ചേര്‍ക്കുക. ഇത് ഒരു തട്ടിപ്പാണ് വഞ്ചനയാണ് എങ്കില്‍ അതിനെ കുറിച്ചുളള ചില വിവരങ്ങള്‍ കണ്ടെത്തുന്നതിനുളള ശക്തമായ സാധ്യതകള്‍ ഉണ്ട്.
അയക്കുന്ന ആളുടെ ഈമെയില്‍ വിലാസത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതും അത് നിയമപരമായി തോന്നുന്നതും ആണെങ്കില്‍ സ്ഥിരീകരണത്തിനായി മുന്നോട്ടു വച്ച നുറുക്കുകള്‍ക്കൊപ്പം പിന്തുടരുക.
നിയമപരമാണോ?
ഒരു പ്രത്യേക ഇമെയിലിന്റെ നിയമപരമായ ചോദ്യങ്ങള്‍ വഴി വ്യജമാണോ ഇല്ലയോ എന്ന് സൂചിപ്പിക്കുന്നു,
. അയക്കുന്ന ആളുടെ ഈമെയില്‍ വിലാസം ഒരു ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് വിലാസവുമായി പൊരുത്തപ്പെടില്ല.
. ഇമെയിലില്‍ നിങ്ങളുടെ പേര് ശരിയായി ഉപയോഗിച്ചിട്ടില്ല.
. നിങ്ങളുടെ മറുപടി അല്ലെങ്കില്‍ പ്രതികരണവുമായി ബന്ധപ്പെട്ട് പെട്ടന്ന് ഉള്‍ക്കൊളളുന്നു.
ഫേസ്ബുക്കിലൂടെ
നിലവില്‍ 1.28 ബില്ല്യന്‍ ഉപഭോക്താക്കളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഈമെയില്‍ അക്കൗണ്ടിന്റെ സഹായത്തോടെ ആണ് ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നത്. അതിനാല്‍ ഫേസ്ബുക്ക് വഴിയുളള വിവാസത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുളള ശക്തമായ ഒരു സാധ്യത ഉണ്ട്.
അയച്ച ആളുടെ ഈമെയില്‍ വിലസം ഫേസ്ബുക്കിന്റെ സര്‍ച്ച് ബാറില്‍ ചേര്‍ക്കുക, അതിനു ശേഷം സര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക. ഇത് ആ ഈമെയില്‍ വിലാസവുമായി ബന്ധപ്പെട്ട പ്രൊഫൈല്‍ കാണിക്കും. അങ്ങനെ സര്‍ച്ച് റിസര്‍ട്ടില്‍ ഒന്നും കിട്ടിയില്ല എങ്കില്‍ വ്യാജ ഈമെയില്‍ ഐഡി ആണെന്നു മനസ്സിലാക്കുക.
വണ്‍പ്ലസ് 5T വാങ്ങുന്നവര്‍ക്ക് 1008 ജിബി ഡാറ്റയും മറ്റു കിടിലന്‍ ഓഫറുകളും...!
ഐപി വിലാസത്തിന്റെ ഉത്ഭവം കണ്ടെത്താം
ഈമെയില്‍ ഐഡി മാത്രമല്ല വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നത്, നിങ്ങള്‍ക്ക് ആദ്യ കാഴ്ചയില്‍ കാണാന്‍ സാധിക്കാത്ത ഉപയോഗപ്രദമായ വിവരങ്ങളും ഉണ്ട്. ഈ വിവരങ്ങളില്‍ അയക്കുന്ന ആളുടെ ഐപി വിലാസവും അടങ്ങിയിരിക്കുന്നു. ഐപി വിലാസം ഉപയോഗിച്ച് അവരുടെ രാജ്യവും നഗരവും നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നു.
സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ
ഫേസ്ബുക്കിനു പുറമേ മറ്റു നിരവധി സോഷ്യല്‍ മീഡിയ സൈറ്റുകളും ഉണ്ട് നിങ്ങള്‍ക്ക് ഈമെയില്‍ ഐഡി പരിശോധിക്കാന്‍. നിങ്ങള്‍ക്ക് സംശയാസ്മകമായ എല്ലാ ഈ മെയില്‍ ഐഡിയും പരിശോധിക്കാം. ഓരോ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലും ഈ ടാസ്‌ക് ഓരോന്നായി ചെയ്യണമെങ്കില്‍ അതിന് ധാരാളം സമയം എടുക്കുന്നു.
Pipl, Spokeo എന്ന ഓണ്‍ലൈന്‍ യൂളുകള്‍ ഉപയോഗിച്ചും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പേര്, ഈമെയില്‍, യൂസര്‍ നെയിം, ഫോണ്‍ നമ്പര്‍ എന്നിവ വഴി നിങ്ങള്‍ക്ക് ആ വിലാസത്തിന്റെ ഉത്ഭവം കണ്ടെത്താം.
അവരുടെ ചിത്രങ്ങളിലൂടെ തിരയാം
മുകളില്‍ പറഞ്ഞ ടെക്‌നിക്‌സ് മുഖേന വ്യക്തിയുടെ ചിത്രം കണ്ടെത്തുകയാണെങ്കില്‍ സ്ഥിരീകരണ ആവശ്യങ്ങള്‍ക്കായി ഈ ചിത്രം ഉപയോഗിച്ച് ആ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. ചിത്രം ഉപയോഗിച്ച് വ്യക്തിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഗൂഗിള്‍ ഇമേജസ് എന്ന ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിക്കുക.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.