എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ ഫോണിന് വേണ്ടത്ര ശബ്ദമില്ലേ? പരിഹാരമിതാ..

|

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയിഡ് എന്നതിനാൽ തന്നെ ഒരുവിധം എല്ലാവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റുമൊക്കെ ഉണ്ടാവാറുണ്ട്. അതുപോലെത്തന്നെ ഈ പ്രശ്നങ്ങൾക്കെലാം കൃത്യമായ ഒരു പരിഹാരവും ഗൂഗിളും ഡെവലപ്പർമാരും എല്ലാം ചേർന്ന് നൽകാറുമുണ്ട്. അത്തരത്തിൽ പല ആൻഡ്രോയിഡ് ഉപഭോക്താക്കളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ശബ്ദം വേണ്ടത്ര തങ്ങളുടെ ഫോണിൽ പോരാ എന്നത്. അതുവഴി ബന്ധപ്പെട്ട ചില പരിഹാരങ്ങളാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

 

ആദ്യം ചെയ്യേണ്ടത്

ആദ്യം ചെയ്യേണ്ടത്

ഇവിടെ നിങ്ങൾ ആദ്യം ചെയ്യേണ്ടത് വേറെ ഏതെങ്കിലും സോഫ്ട്‍വെയർ ഉപയോഗിച്ച് നോക്കുകയോ ഹാർഡ്‌വെയർ മാറ്റാൻ പോകുകയോ അല്ല വേണ്ടത്. പകരം ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളുടെ ഫോണിലെ സെറ്റിങ്സിൽ എല്ലാം ശരിയാണോ എന്നതാണ് നോക്കേണ്ടത്. പല ഫോണുകളിലും പല രീതിയിലുള്ള ഓഡിയോ, സൗണ്ട് പ്രൊഫൈലുകൾ ആയിരിക്കും ഡിഫോൾട്ട് ആയിട്ട് ഉണ്ടാവുക. അതിനാൽ സെറ്റിംഗ്‌സിൽ സൗണ്ട് സെറ്റിങ്ങ്സുകൾ ആദ്യം പരിശോധിച്ച് എല്ലാം ഉറപ്പുവരുത്തുക.

 ഫോണിലെ ഈക്വലൈസർ

ഫോണിലെ ഈക്വലൈസർ

ഇവിടെ സെറ്റിങ്‌സ് കഴിഞ്ഞാൽ അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം. ഫോണിൽ തന്നെയുള്ള മ്യൂസിക്ക് പ്ലെയർ ആവട്ടെ, നമ്മൾ പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്ത ഏതെങ്കിലും മ്യൂസിക്ക് പ്ലെയർ ആവട്ടെ, അതിലെല്ലാം ഒരു ഈക്വലൈസർ ഉണ്ടാകും. ആ ഈക്വലൈസർ വഴി നിങ്ങളുടെ ഫോണിൽ ഒളിഞ്ഞിരിക്കുന്ന മികച്ച ശബ്ദത്തെ പുറത്തെടുകയാണ് സാധിക്കും.

ഒരു നല്ല മ്യൂസിക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുക
 

ഒരു നല്ല മ്യൂസിക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുക

ഒരുപക്ഷെ മിക്ക ആളുകളെ സംബന്ധിച്ചെടുത്തോളവും ഏറ്റവും അധികം ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമുള്ള മ്യൂസിക്ക് പ്ലെയർ ഫോണിൽ തന്നെ ഇന്ബില്റ്റ് ആയി ഉണ്ടാവുന്ന മ്യൂസിക് പ്ലെയർ ആയിരിക്കും. ഒരുപിടി മികച്ച സൗകര്യങ്ങളെല്ലാം ഈ പ്ലെയറുകൾ നൽകുകയും ചെയ്യാറുണ്ട്. എന്നാൽ ഇവയ്ക്ക് പുറമെ ഒരുപിടി മികച്ച മ്യൂസിക് പ്ലെയറുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. അവയിൽ നിന്നും നല്ല ഒരീണം നിങ്ങളുടെ ഇഷ്ടാനുസരണം ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചുനോക്കാം.

ഫോണിലെ സ്പീക്കറിന്റെ സ്ഥാനം അറിഞ്ഞിരിക്കുക

ഫോണിലെ സ്പീക്കറിന്റെ സ്ഥാനം അറിഞ്ഞിരിക്കുക

സ്ഥാനം അറിഞ്ഞിരിക്കുക എന്നുപറയുമ്പോൾ വാസ്തുവും മറ്റും പോലുള്ള സ്ഥാനമല്ല ഉദ്ദേശിക്കുന്നത്, പകരം സ്പീക്കർ ഫോണിൽ സ്ഥിതിചെയ്യുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഉദേശിച്ചത്. കാരണം പലപ്പോഴും ഫോണിൽ സ്പീക്കർ ഉള്ള സ്ഥലത്താണ് നമ്മൾ കൈ എപ്പോഴും പിടിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ അവിടെ നിന്നും ശബ്ദം കുറച്ചാണല്ലോ കേൾക്കുക. ഇത്തരം ചെറിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

റൂട്ട് ചെയ്ത ഫോണുകളിൽ

റൂട്ട് ചെയ്ത ഫോണുകളിൽ

നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തത് ആണ് എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരുപിടി അധികം സവിശേഷതകളാണ്. റൂട്ട് ചെയ്ത ആൻഡ്രോയിഡ് ഫോണിൽ പല തരത്തിലുള്ള സൗണ്ട് സെറ്റിങ്ങ്സും മാറ്റങ്ങളും നമുക്ക് ഞൊടിയിൽ വരുത്താനാകും.

ഈ ഡൗൺലോഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക! ഫോണിന് ഉടൻ പണി കിട്ടിയേക്കും!ഈ ഡൗൺലോഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക! ഫോണിന് ഉടൻ പണി കിട്ടിയേക്കും!

Best Mobiles in India

Read more about:
English summary
How to Improve Sound Quality of Your Android Phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X