എങ്ങനെ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് വിന്‍ഡോസ് 8,10 ന്റെ റാം കൂട്ടാം?
വിന്‍ഡോസ് 8, 10 എന്നിവയില്‍ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് അതിന്റെ സ്പീഡ് കൂട്ടാം.
കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. കമ്പ്യൂട്ടറിന്റെ സ്പീഡ് കൂടുന്നത് അതിലെ റാമിനെ അടിസ്ഥാനമാക്കിയാണ്.
എന്നാല്‍ നിങ്ങള്‍ക്കറിയാമോ വിന്‍ഡോസ് 8, 10 എന്നിവയില്‍ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് അതിന്റെ സ്പീഡ് കൂട്ടാമെന്ന്.
എന്നാല്‍ ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ഈ ഒരു ടിപ്‌സ് പറഞ്ഞു തരാം.

സ്റ്റെപ്പ് 1
ആദ്യമായി പെന്‍ഡ്രൈവ് ഇടുക. അതിനു ശേഷം 'My Computer> Right Click> Propertise എന്നതില്‍ പോകുക.

സ്റ്റെപ്പ് 2
അവിടെ പ്രോപ്പര്‍ട്ടീസ് എന്ന വിന്‍ഡോ തുറക്കുന്നതാണ്. അതിനു ശേഷം ഇടതു ഭാഗത്തു കാണുന്ന 'Advanced System Settings' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3
അതില്‍ ക്ലിക്ക് ചെയ്തതിനു ശേഷം പെര്‍ഫോര്‍മന്‍സ് ടാബില്‍ സെറ്റിങ്ങ്‌സ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റപ്പ് 4
വീണ്ടും പുതിയ വിന്‍ഡോ തുറക്കുന്നതാണ്. അതില്‍ 'Advanced Tab' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5
അഡ്വാന്‍സ് ടാബില്‍ 'Vertual Memory box' എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. അതില്‍ Change എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6
അതിനു ശേഷം ' ഓട്ടോമാറ്റക്കലി മാനേജ് പേജ് സൈസ് ഫീച്ചറില്‍' (Automatically Manage Page Size) അണ്‍ചെക്ക് ചെയ്യുക. അതിനു ശേഷം കസ്റ്റം സൈസില്‍ രണ്ട് വാല്യു നല്‍കുക. ഈ ബോക്‌സില്‍ കാണുന്നതു പോലെ. രണ്ട് ബോക്‌സിലും ഒരേ വാല്യു നല്‍കിയതിനു ശേഷം 'Apply' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








