വൈഫൈ സ്പീഡും ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് സ്പീഡും എങ്ങനെ കൂട്ടാം?

വൈ-ഫൈ സിഗ്നല്‍ കൃത്യമായി ലഭിക്കാത്തത് ഇക്കാലത്ത് ഏവരെയും ആശങ്കാകുലരാക്കാറുണ്ട്.

|

വൈ-ഫൈ സിഗ്നല്‍ കൃത്യമായി ലഭിക്കാത്തത് ഇക്കാലത്ത് ഏവരെയും ആശങ്കാകുലരാക്കാറുണ്ട്. റൗട്ടര്‍, സ്മാര്‍ട്ട്‌ഫോണിലെ വൈ-ഫൈ ആന്റിന തുടങ്ങി ഒരു പിടി കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ വൈ-ഫൈ മോശം പ്രകടനം കാഴ്ച വയ്ക്കാം.

ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

വൈ-ഫൈ സിഗ്നലുകളെ സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ ബലപ്പെടുന്ന വിധത്തില്‍ ലഭ്യമാക്കാം എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

#1

#1

192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്. കൂടുതല്‍ സങ്കീര്‍ണമായ സിസ്റ്റം ഇരിക്കുന്ന ചില സ്ഥലങ്ങളില്‍ ഡിഫോള്‍ട്ട് ഗേറ്റ്‌വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആകാവുന്നതാണ്.

ഇത് കണ്ടുപിടിക്കാനുളള ഏറ്റവും എളുപ്പമായ വഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം, സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം cmd എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് cmd.exe എന്ന് ലോഞ്ച് ചെയ്യുക.

 

#2

#2

cmd ലോഡ് ആവുമ്പോള്‍ ചെറിയ ചതുരാകൃതിയിലുളള ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്താല്‍ വിന്‍ഡോയുടെ നീളം വര്‍ദ്ധിക്കുന്നത് കാണാവുന്നതാണ്. വിന്‍ഡോയില്‍ കാണുന്ന ഡിഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് കുറിച്ചെടുക്കുക.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

#3

#3

ഇനി ഡിഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ കാണുന്ന പോപ്-അപ്പ് വിന്‍ഡോയില്‍ admin എന്ന യൂസേര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക. ഇത് തെറ്റായാണ് നല്‍കിയതെന്ന് സന്ദേശം ലഭിച്ചാല്‍, നിങ്ങളുടെ വൈ-ഫൈ റൗട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ തിരയലില്‍ പോയി കമ്പനിയുടെ ഡിഫോള്‍ട്ട് ആയ യൂസര്‍ നെയിമും പാസ്‌വേഡും എന്താണെന്ന് കണ്ടെത്തുക.

#4

#4

ലോഗിന്‍ സ്‌ക്രീന്‍ കടന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് നിങ്ങള്‍ക്ക് ഒരു വെബ് ഇന്റര്‍ഫേസ് കാണാന്‍ സാധിക്കുന്നതാണ്. ഇവിടെ Wireless > Wireless settings എന്നതിലേക്ക് ചെല്ലുക.

#5

#5

ഇവിടെ നിങ്ങള്‍ക്ക് ചാനല്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വന്‍സിയിലാണ് വൈ-ഫൈ സിഗ്നല്‍ പ്രേക്ഷണം ചെയ്യേണ്ടതെന്ന് പറയുന്നതാണ്.

#6

#6

ഏത് ചാനലാണ് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ സിഗ്നല്‍ തരുന്നത് എന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡില്‍ Wi-Fi Analyzer എന്ന ആപ് ഉപയോഗിക്കാവുന്നതാണ്. 2.4ഗിഗാഹെര്‍ട്ട്‌സ് റൗട്ടറില്‍ സാധാരണയായി 14 ചാനലുകളോളം ലഭ്യമാണ്. Wi-Fi Analyzer ഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് യോജിച്ച തടസ്സങ്ങളില്ലാത്ത ചാനല്‍ കണ്ടെത്തുക.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Your internet speed depends on lots of factor like your Mobile Carrier, Phone processor and RAM, WiFi speed if you run internet through it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X