എന്ത് 4ജി ഉണ്ടായിട്ടും ഇന്റർനെറ്റ് സ്പീഡ് വിചാരിച്ച അത്ര കിട്ടുന്നില്ല എങ്കിൽ ഇത് ചെയ്തുനോക്കുക!

By Shafik
|

സംഭവം ഇപ്പോൾ നമ്മുടെയൊക്കെ ഫോണുകളിൽ 4ജിയുണ്ട്. ചിലപ്പോ രണ്ടു സിമ്മുകളിലും 4ജി ആയിരിക്കും. ഇഷ്ടംപോലെ ഡാറ്റയും കയ്യിലുണ്ടാകും. ഇങ്ങനെയൊക്കെ ആയിട്ടും ചിലപ്പോഴൊക്കെ മതിയായ വേഗത ലഭിക്കാതെ വരാറുണ്ടോ? നമ്മുടെ രാജ്യത്ത് ഇന്റർനെറ്റ് സ്പീഡ് കുറവാണ് എന്നറിയാം, പക്ഷെ അതിനെ കുറിച്ചല്ല പറഞ്ഞു വരുന്നത്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന പരമാവധി വേഗത വെച്ച് നോക്കുമ്പോൾ പോലും വേഗത കുറവായി ചിലപ്പോൾ അനുഭവപ്പെടാറുണ്ടെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.

എന്ത് 4ജി ഉണ്ടായിട്ടും ഇന്റർനെറ്റ് സ്പീഡ് വിചാരിച്ച അത്ര കിട്ടുന്നില്ല

ഇത് നിലവിൽ കിട്ടുന്ന പരമാവധി വേഗത്തെക്കാൾ കൂടുതൽ വേഗത ലഭിക്കാനുള്ള ട്രിക്കുകളോ, നിങ്ങളുടെ 3ജി ഫോണിനെ 4ജിയിലേക്ക് മാറ്റാനുള്ള എന്തെങ്കിലും സൂത്രങ്ങളോ ഒന്നുമല്ല. പകരം നിങ്ങളുടെ സ്മാർട്ഫോണിൽ കാര്യക്ഷമമായി എങ്ങനെ കൂടുതൽ ഇന്റർനെറ്റ് ലഭ്യമാക്കാം എന്നതുമായി ബന്ധപ്പെട്ട ചില മാർഗ്ഗങ്ങൾ മാത്രമാണ്.

1 .നിലവിലുള്ള ഇന്റർനെറ്റ് സെറ്റിങ്‌സ്

1 .നിലവിലുള്ള ഇന്റർനെറ്റ് സെറ്റിങ്‌സ്

ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റവർക്ക് സെറ്റിങ്സിലുള്ള ഓരോ ഓപ്ഷനുകളും ശരിയായ രീതിയിൽ തന്നെയാണോ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് എന്ന കാര്യം പരിശോധിക്കുക. ഫോണിൽ 3ജി ഒൺലി, 3ജി/ 4ജി, 4ജി ഒൺലി എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഉണ്ടാവും. ഇതിൽ നിങ്ങളുടെ സ്ഥലത്തെ നെറ്റവർക്ക് പരിധി അനുസരിച്ഛ് അനുയോജ്യമായവ കൊടുക്കുക.

വാട്ട്‌സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?വാട്ട്‌സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?

2. ആപ്പുകളുടെ കഷെ ക്ലിയർ ചെയ്യുക

2. ആപ്പുകളുടെ കഷെ ക്ലിയർ ചെയ്യുക

നമ്മുടെ ഫോണിലുള്ള പല ആപ്പുകളും സർവീസുകളും ചെറിയ രീതിയിലുള്ള caches ഉണ്ടാക്കാറുണ്ട്. ഇവ നമ്മൾ ഒഴിവാക്കാത്ത കാലത്തോളം കൂടിക്കൊണ്ടിരിക്കും. ഇത് പരിധിയിലും അധികമാകുമ്പോൾ നമ്മുടെ ഫോണിന്റെ സ്പീഡിനെയും അതേസമയം തന്നെ ഇന്റർനെറ്റിന്റെ വേഗതയേയും വരെ ബാധിക്കും.അതുകൊണ്ട് ഏതെങ്കിലും ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായത്തോടെയോ അതല്ലെങ്കിൽ ഫോണിൽ തന്നെയുള്ള clear cashes സെറ്റിംഗ്സ് ഉപയോഗിച്ചോ ഇവ ഇടക്കിഡ്‌ നീക്കം ചെയ്യുക.

3. നിങ്ങൾക്ക് വേണ്ടാത്ത ഒരു ആപ്പും ഫോണിൽ വേണ്ട
 

3. നിങ്ങൾക്ക് വേണ്ടാത്ത ഒരു ആപ്പും ഫോണിൽ വേണ്ട

പല ആപ്പുകളും സർവീസുകളും എന്തിനു വിഡ്ജറ്റുകൾ വരെ വലിയ തോതിലുള്ള ഇന്റർനെറ്റ് ഡാറ്റ നമ്മൾ അറിഞ്ഞുകൊണ്ടും അറിയാതെ പശ്ചാത്തലത്തിലായും എടുത്തുകൊണ്ടിരിക്കും. ഇവ ഉപയോഗിക്കുന്ന നെറ്റ് കൂടെ ഒഴിവാക്കിക്കിട്ടിയാൽ നെറ്റ് വേഗത ഒന്നുകൂടെ വർദ്ധിപ്പിക്കാം. ഇവ ആവശ്യമില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുകയോ താത്കാലികമായി മാറ്റിവെക്കുകയോ ചെയ്യാം.

4. Ad Blocker ഉപയോഗിക്കുക

4. Ad Blocker ഉപയോഗിക്കുക

പരസ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്യാനുള്ള ഇത്തരം ആപ്പുകൾ സുലഭമാണ്. അതുപയോഗിച്ച് പരസ്യങ്ങൾ തടയുകയും അതിലൂടെ വരുന്ന ഇന്റർനെറ്റ് ഉപയോഗം ഇല്ലാതാക്കുകയും ചെയ്യാം. എന്നാൽ ഇത് പലരും തെറ്റായ രീതിയിൽ ചെയ്യാറുള്ള ഒരു ഓപ്ഷൻ ആണ്. Ad Blocker ആയി വരുന്ന നിരവധി ആപ്പുകളിൽ പലതും വേണ്ടത്ര നിലവാരം പുലർത്താത്തവയാണ് എന്ന് മാത്രമല്ല, ഇത്തരം പല അപ്പുകളിൽ തന്നെ നിരവധി പരസ്യങ്ങളും മറ്റും ഉണ്ടാവാറുമുണ്ട്. അതിനാൽ മികച്ചൊരു Ad Blocker തന്നെ ഇൻസ്റ്റാൾ ചെയ്യുക.

വാട്സാപ്പിൽ ഇനി ഡിലീറ്റ് ചെയ്ത ഫോട്ടോ, വിഡിയോ എല്ലാം വീണ്ടും ഡൗൺലോഡ് ചെയ്യാം!!വാട്സാപ്പിൽ ഇനി ഡിലീറ്റ് ചെയ്ത ഫോട്ടോ, വിഡിയോ എല്ലാം വീണ്ടും ഡൗൺലോഡ് ചെയ്യാം!!

Best Mobiles in India

English summary
These are some methods which will help you to increase the internet speed of your android smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X