ആൻഡ്രോയിഡ് പി ലോഞ്ചർ എങ്ങനെ ഏത് ആൻഡ്രോയിഡ് ഫോണിലും ഇൻസ്റ്റാൾ ചെയ്യാം?

|

അങ്ങനെ ആൻഡ്രോയിഡ് പി എത്തിയിരിക്കുകയാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെ നടന്ന ഗൂഗിൾ I/O മീറ്റ് 2018ലാണ് ആൻഡ്രോയിഡ് പി അവതരിപ്പിച്ചിരിക്കുന്നത്. ഈയടുത്ത വർഷങ്ങളിലായി ഇറങ്ങിയ ആൻഡ്രോയ്ഡ് വേർഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യസ്തമായി നിരവധി സൗകര്യങ്ങളോടും കൂടിയാണ് ഈ വേർഷൻ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് പി ബീറ്റാ വേർഷൻ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഒറിജിനൽ വേർഷൻ മാസങ്ങൾക്കുളിൽ തന്നെ ലഭ്യമായിത്തുടങ്ങും.

 
ആൻഡ്രോയിഡ് പി ലോഞ്ചർ എങ്ങനെ ഏത് ആൻഡ്രോയിഡ് ഫോണിലും ഇൻസ്റ്റാൾ ചെയ്യാം?

അപ്ലിക്കേഷനുകൾ മാറ്റുന്നത് പോലുള്ള പ്രധാന കാര്യങ്ങളെല്ലാം ഇപ്പോൾ ഐഫോൺ എക്സിലെ പോലുള്ള ആംഗ്യങ്ങളിലൂടെ പൂർത്തിയാക്കാം. ഗസ്റ്ററുകൾ ആയിരിക്കും ഇനിമുതൽ നാവിഗേഷൻ ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗം. ഇവകൂടാതെ ഒട്ടനവധി മറ്റു സവിശേഷതകളോടും കൂടിയാണ് ആൻഡ്രോയിഡ് പി എത്തുന്നത്.

 

ആൻഡ്രോയ്ഡ് പി എത്താൻ അല്പം വൈകുമെങ്കിലും ഗൂഗിൾ, എസൻഷ്യൽ, സോണി, നോക്കിയ, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കായി ഒരു പൊതു ബീറ്റ ഇന്നലെ മുതൽ ലഭ്യമാണ്. ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് ആൻഡ്രോയിഡ് പി ഓപ്പറേറ്ററിംഗ് സിസ്റ്റത്തിലേത് പോലെയുള്ള ലോഞ്ചർ എങ്ങനെ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം എന്നതിനെ കുറിച്ചാണ്.

പുതിയ നാവിഗേഷൻ സൗകര്യം ഇപ്പോൾ നമുക്ക് ലഭ്യമാകുന്ന രീതിയിലുള്ള ആപ്പുകൾ ഒന്നും തന്നെ ഡവലപ്പേഴ്‌സ് ഇതുവരെ ഇറക്കിയിട്ടില്ല എങ്കിലും ലോഞ്ചർ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. പിക്സൽ ഫോണുകളിൽ കണ്ടുവരുന്ന ആ ലോഞ്ചർ എങ്ങനെ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം എന്ന് നോക്കാം.

ഇതിനായി xda കമ്മ്യൂണിറ്റിയിലെ ഡെവലപ്പർമാർ ഒട്ടനവധി ആപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ആൻഡ്രോയ്ഡ് ഒറിജിനൽ പികസൽ ലോഞ്ചർ പോർട്ട് ചെയ്തെടുത്ത ഒറിജിനൽ ലോഞ്ചറുകൾ തന്നെയാണ്. ഇവയിൽ ഏറ്റവും പുതിയതായ ലോഞ്ചർ .apk നിങ്ങൾ ഡൗൺലോഡ് ചെയ്യണം. ഡോൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ലിങ്കിൽ കയറി .apk ഫയൽ ഡൗൺലോഡ് ചെയ്ത ശേഷം സാധാരണ .apk ഫയൽ ഇൻസ്റ്റാൾ ചെയ്യുന്ന പോലെ നേരെ ഇൻസ്റ്റാൾ ചെയ്യുക. ഇനി ഫോണിൽ unknown sources ഓഫ് ചെയ്തിരിക്കുകയാണെങ്കിൽ അത് ഓണാക്കുക. ഡവലപ്പേഴ്‌സ് ഓപ്ഷനിൽ പോയാൽ അത് മാറ്റാനുള്ള സൗകര്യം കാണാം. അങ്ങനെ നേരിട്ട് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു ഹോം ആപ്പിക്കേഷൻ ആൻഡ്രോയിഡ് പിക്സൽ ലോഞ്ചർ ഡീഫോൾട്ട് ആയി സെറ്റ് ചെയ്താൽ മാത്രം മതി. അതോടെ നിങ്ങളുടെ ഫോണിലും പിക്സൽ ലോഞ്ചർ ഉപയോഗിച്ച് തുടങ്ങാം.

ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം; വാങ്ങിയത് 77% ഷെയറുകൾഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം; വാങ്ങിയത് 77% ഷെയറുകൾ

ഇതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്യുകയോ മറ്റു ഹാക്കുകൾ ചെയ്യുകയോ ഒന്നും തന്നെ വേണ്ടതില്ല. നേരിട്ട് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ പറ്റും. ഒറിജിനൽ ലോഞ്ചർ അതേപോലെ തന്നെ പോർട്ട് ചെയ്തതാണെങ്കിലും അതിൽ ഉള്ളതിനേക്കാൾ ചില അധിക സൗകര്യങ്ങൾ കൂടെ ഇവിടെ ലഭ്യമാണ്. അല്പം അധികം കസ്റ്റമൈസെഷൻ ഓപ്ഷനുകൾ ഈ .apk നൽകുന്നുണ്ട്. ഗ്രിഡ് ഓപ്ഷനുകൾ, ഡെസ്ക്ടോപ്പ് ഡ്രോയർ ഓപ്ഷനുകൾ, റൗണ്ട് ഐക്കൺസ് ഓപ്ഷനുകൾ എന്നീവയെല്ലാം ഇവിടെ നമുക്ക് ആവശ്യം പോലെ സെറ്റ് ചെയ്യാം.

താരതമ്യേന മറ്റു ലോഞ്ചർ ആപ്പുകളെ അപേക്ഷിച്ച് ഗൂഗിൾ ശുദ്ധ ലോഞ്ചറുകൾക്ക് ഒരു പ്രത്യേകതയുണ്ട്‌. എന്തെന്ന് വെച്ചാൽ അനാവശ്യമായ പരസ്യങ്ങളോ ബഗ്ഗുകളോ ആപ്പ് സജഷനുകളോ ഒരു നൂറു ഓപ്ഷനുകളോ അങ്ങനെ തുടങ്ങി ഫോൺ വേഗത കുറയ്ക്കുന്ന കാര്യങ്ങൾ ഇത്തരം പല ലോഞ്ചർ ആപ്പുകളിലും കാണാം. എന്നാൽ അതുപോലെയുള്ള യാതൊരു വിധ പ്രശ്നങ്ങളും പിക്സൽ ലോഞ്ചർ ആവട്ടെ, അതിനു മുമ്പുണ്ടായിരുന്ന ഗൂഗിൾ നൗ ലോഞ്ചർ ആവട്ടെ, അവിടെ നമുക്ക് കാണാൻ സാധിക്കില്ല.

ഇതോടൊപ്പം തന്നെ ഗൂഗിൾ ഹോം, ന്യൂസ്, അസിസ്റ്റന്റ് സേവനങ്ങളെല്ലാം തന്നെ ഈ ആപ്പ് വഴി ഒറിജിനൽ ആപ്പിൽ ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കുകയും ചെയ്യാം. അപ്പോൾ ഈ ലോഞ്ചർ ആവശ്യമുള്ളവർ ഡൗണ്ലോഡ് ചെയ്ത് ഇന്ന് തന്നെ ഉപയോഗിച്ചു തുടങ്ങുകയല്ലേ.

Best Mobiles in India

Read more about:
English summary
How to Install Android P Launcher on Your Android Phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X