iOS 12 പബ്ലിക്ക് ബീറ്റ എങ്ങനെ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഇൻസ്റ്റാൾ ചെയ്യാം?

By GizBot Bureau
|

iOS 12 പബ്ലിക്ക് ബീറ്റ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. എങ്ങനെ ഈ ബീറ്റാ വേർഷൻ നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഇൻസ്റ്റാൾ ചെയ്യാം എന്നതിനെ കുറിച്ച് ലളിതമായി വിവരിക്കുകയാണ് ഇവിടെ. എന്തായാലും തുടങ്ങും മുമ്പ് നിങ്ങളെ ഐഒഎസ് ഡാറ്റ ബാക്കപ്പ് ചെയ്യണം എന്നത് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാൽ തിരിച്ച് ഐഒഎസ് 11ലേക്ക് തന്നെ പോകാം.

iOS 12 പബ്ലിക്ക് ബീറ്റ എങ്ങനെ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഇൻസ്റ്റാൾ ചെ

ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യും മുമ്പ് ചില കാര്യങ്ങൾ നിങ്ങൾ ഓർമ്മയിൽ വെക്കുക. ഐഒഎസ് ആകട്ടെ, ആൻഡ്രോയിഡ് ആകട്ടെ, ഏതൊരു ആപ്പ് കൂടെ ആകട്ടെ, ബീറ്റാ വേർഷനുകൾ പൂർണ്ണമായും പ്രവർത്തന യോഗ്യമായിരിക്കില്ല എന്ന കാര്യം മനസ്സിൽ ഏതൊരു ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഉണ്ടായിരിക്കണം. പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഈ വേർഷനുകൾ ഇറക്കുന്നത് എന്നത് തന്നെ അതിന് കാരണം.

ഐഒഎസ് 12 ബീറ്റാ വേർഷൻ പിന്തുണയ്ക്കുന്ന ഫോണുകൾ

ഐഫോൺ 7

ഐഫോൺ 7 Plus

ഐഫോൺ 6S

ഐഫോൺ 6S പ്ലസ്

ഐഫോൺ 6

ഐഫോൺ 6 Plus

ഐഫോൺ SE

ഐഫോൺ 5S

ഐഒഎസ് 12 ബീറ്റാ വേർഷൻ പിന്തുണയ്ക്കുന്ന ഐപാഡുകൾ

പാഡ് പ്രൊ 12.9 2nd generation

ഐപാഡ് പ്രൊ 12.9 1st generation

ഐപാഡ് പ്രൊ 10.5

ഐപാഡ് പ്രൊ 9.7

ഐപാഡ് പ്രൊ Air 2

ഐപാഡ് Air

ഐപാഡ് 5th generation

ഐപാഡ് മിനി 4

ഐപാഡ് മിനി 3

ഐപാഡ് മിനി 2

ഐപോഡ് ടച്ച് 6th generation

സ്റ്റെപ്പ് 1 - നിലവിലുള്ള ഡാറ്റ ബാക്കപ്പ് ചെയ്യൽ

നിലവിലുള്ള ഡാറ്റ ബാക്കപ്പ് ചെയ്യുക എന്നത് തീർച്ചയായും നിങ്ങൾ ആദ്യമേ ചെയ്തിരിക്കേണ്ട കാര്യമാണ്. ബീറ്റാ വേർഷൻ ആയതിനാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ തിരിച്ചു പഴയ ഒഎസിലേക്ക് പോകാൻ ഇത് സഹായകമാകും. ഇതിനായി ഐട്യൂൺസ് സഹായം ഉപയോഗിക്കാം.

ഇതിനായി ഫോൺ ഐട്യൂൺസുമായി യുഎസ്ബി കേബിൾ വഴി ബന്ധിപ്പിക്കുക, ശേഷം Allow കൊടുത്ത് Trust ടാപ്പ് ചെയ്യുക. അങ്ങനെ ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കപ്പെട്ടാൽ Summery യിൽ കയറി Backups വഴി ആദ്യം “Encrypt iPhone backup” ചെക്ക് ചെയ്യുക. ശേഷം "Back Up Now" കൊടുത്ത് ബാക്കപ്പ് തുടങ്ങാം. ശേഷം ബാക്കപ്പ് ഫയൽ പിന്നീടുള്ള റീസ്റ്റോർ ആവശ്യങ്ങൾക്കായി Archive ചെയ്യണം.

സ്റ്റെപ്പ് 2 - ബീറ്റാ വേർഷന് വേണ്ടി സൈനപ്പ് ചെയ്യൽ

അടുത്തതായി ഐഒഎസ് 12 ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യുക. 2.22 ജിബി ആണ് ഫയൽ വരുന്നത്. ഡൗൺലോഡ് ആയാൽ ശേഷം മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത ശേഷം Apple Beta Software Program account (place this link here: https://beta.apple.com/sp/betaprogram/) ൽ സൈനപ്പ് ചെയ്യേണ്ടതുണ്ട്.

സ്റ്റെപ്പ് 3 - പ്രൊഫൈൽ ഡൗൺലോഡ് ചെയ്യൽ

ആദ്യമേ ഫോൺ ഫുൾ ചാർജ്ജിൽ ഇടുക. ശേഷം നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ സഫാരിയിൽ കയറി https://beta.apple.com/profileൽ പ്രവേശിക്കുക. ശേഷം “Download Profile” ക്ലിക്ക് ചെയ്യുക. ശേഷം “Allow” കൊടുത്ത് “Install” ക്ലിക്ക് ചെയ്യാം. ശേഷം ആവശ്യപ്പെടുമ്പോൾ “Restart” കൊടുക്കുക.

സ്റ്റെപ്പ് 4 - അപ്ഡേറ്റ്

ഫോൺ റീസ്റ്റാർട്ട് ആയാൽ Settings > General > Software Updateൽ പോകുക. അവിടെ “iOS 12 Public beta" എന്നത് നിങ്ങൾക്ക് കാണാം. ശേഷം “Download and Install” കൊടുക്കുക. അപ്ഡേറ്റ് തുടങ്ങും.

സ്റ്റെപ്പ് 5 - അപ്ഡേറ്റ് പൂർത്തിയാക്കുന്നത്

അപ്ഡേറ്റ് കഴിഞ്ഞാൽ ഫോണിൽ ഒരുപാട് പുതിയ എഗ്രിമെന്റുകൾ ആക്സപ്റ്റ് ചെയ്യാൻ ആവശ്യപ്പടും. അതെല്ലാം അനുവദിക്കുക. ശേഷം നിങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങാം.

വാട്ട്‌സാപ്പില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഉടന്‍, ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട..!വാട്ട്‌സാപ്പില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഉടന്‍, ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട..!

Best Mobiles in India

Read more about:
English summary
How to Install iOS 12 Public Beta on Your iPhone and iPad

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X