പുതിയ മാക് ഒഎസ് മോജേവ് ബീറ്റ നിങ്ങളുടെ മാക്കിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

  By GizBot Bureau
  |

  കാത്തിരിപ്പിന് ഒടുവിൽ മാക് മോജേവ് എത്തിയിരിക്കുകയാണല്ലോ. ഡവലപ്പർ പ്രിവ്യൂ ഇപ്പോൾ ആപ്പിൾ ഡെവലപ്പർ പ്രോഗ്രാമിലെ അംഗങ്ങൾക്ക് ലഭ്യമാണ്. ഈ മാസം അവസാനത്തോടെ മാക് ഉപയോക്താക്കൾക്ക് ഈ പുതിയ മാക് ഒഎസിന്റെ പൊതു ബീറ്റാ ലഭ്യമാകും. 2012-ലും അതിനുശേഷമുള്ള മാക് ഉപകരണങ്ങൾക്ക് ഈ ഒഎസ് ലഭിക്കും. 2010 - 2012 കാലത്ത് ഇറങ്ങിയ മാക്ക് ഉപകരണങ്ങൾക്ക് കമ്പനി നിർദേശിക്കുന്ന ഗ്രാഫിക്സ് കാർഡുകളുടെ സഹായത്തോടെയും ഈ അപ്ഡേറ്റ് ഉപയോഗിക്കാം.

  പുതിയ മാക് ഒഎസ് മോജേവ് ബീറ്റ നിങ്ങളുടെ മാക്കിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാ

   

  ഇന്നിവിടെ എങ്ങനെ മാക് മോജേവിന്റെ വേർഷൻ നിങ്ങളുടെ മാക് പിസിയിൽ ഇൻസ്റ്റാൾ ചെയ്യാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിനായി ആവശ്യമായ മാർഗ്ഗങ്ങൾ ചുവടെ നിന്നും അറിയാം. അതിന് മുമ്പ് ഏതൊക്കെ ഉപകരണങ്ങൾ ആണ് ഈ വേർഷൻ പിന്തുണയ്ക്കുന്നത് എന്ന് നോക്കാം. ഈ പയയുന്ന ലിസ്റ്റിൽ ഉള്ള ഉപകരണങ്ങളിൽ ആണ് മാക് മോജേവിന്റെ വേർഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുക.

  മാക്ബുക്ക് (2015 ആദ്യകാലത്ത് ഇറങ്ങിയത് അല്ലെങ്കിൽ പുതിയത്)

  മാക്ബുക്ക് എയർ (2012 ഇടക്ക് ഇറങ്ങിയത് അല്ലെങ്കിൽ പുതിയത്)

  മാക്ബുക്ക് പ്രോ ( 2012 ഇടക്ക് ഇറങ്ങിയത് അല്ലെങ്കിൽ പുതിയത്)

  മാക് മിനി (2012 അവസാനത്തിൽ ഇറങ്ങിയത് അല്ലെങ്കിൽ പുതിയത്)

  ഐമാക് (2012 അവസാനത്തിൽ ഇറങ്ങിയത് അല്ലെങ്കിൽ പുതിയത്)

  ഐമാക് പ്രോ (2017)

  മാക് പ്രോ (2013 അവസാനത്തിൽ ഇറങ്ങിയത്, 2010, 2012 സമയത്ത് ഇറങ്ങിയ മെറ്റൽ ജിപിയു ഉള്ളത്)

  ഇൻസ്റ്റാൾ ചെയ്യാനായി

  മാർഗ്ഗം 1: OTA അപ്ഡേറ്റ് വഴി macos Mojave ഇൻസ്റ്റാൾ ചെയ്യുക

  അപ്ഡേറ്റ് ഡൌൺലോഡ് ചെയ്യാനായി വർഷം 99 ഡോളർ അടച്ചുള്ള ഒരു ആപ്പിൾ ഡെവലപ്പർ അക്കൌണ്ട് നിങ്ങൾക്ക് ആവശ്യമായി വരും. OTA അപ്ഡേറ്റ് വഴി macos ബീറ്റ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ പിന്തുടരേണ്ട നടപടികൾ എന്താണെന്ന് നോക്കാം.എല്ലാ ബീറ്റാ സോഫ്റ്റ്വെയറുകളും ചില പിഴവുകളുണ്ടാകും എന്ന് തുടരുന്നതിന് മുമ്പായി മനസ്സിൽ സൂക്ഷിക്കുക.


  1. ആദ്യം, ആപ്പിൾ ഡെവലപ്പർ വെബ്സൈറ്റിലെ ഡൌൺലോഡ് പേജിലേക്ക് നാവിഗേറ്റ് ചെയ്ത് മാക് ഒഎസ് മോജേവ് 10.14 ബീറ്റ കണ്ടെത്തുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. .dmg യൂട്ടിലിറ്റി ഫയൽ ഡൌൺലോഡ് ചെയ്യാനായി അതിനടുത്തുള്ള "ഡൌൺലോഡ്" ബട്ടൺ ക്ലിക്ക് ചെയ്യുക.

  2. ഡൌൺലോഡ് ചെയ്ത ഫയൽ, macOS ഡെവലപ്പർ ബീറ്റ ആക്സസ് Utilit.dmg തുറക്കുക, എന്നിട്ട് installer പ്രവർത്തിപ്പിക്കുന്നതിന് DeveloperBetaAccessUtility.pkg ഡബിൾ ക്ലിക്ക് ചെയ്യുക.

  3. ഇൻസ്റ്റാളർ ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ, Mac App Store തുറക്കുകയും ഡൌൺലോഡ്, ഇൻസ്റ്റാളേഷൻ പ്രോസസ്സ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് മക്ഒഎസ് ലോഗോയ്ക്ക് താഴെയുള്ള 'ഡൌൺലോഡ്' ബട്ടൺ ക്ലിക്കുചെയ്യുകയും ചെയ്യാം. ഡൌൺലോഡ് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ മാക്ക് റീസ്റ്റർട്ട് ചെയ്യും. തുടർന്ന് ഡവലപ്പർ ബീറ്റ ഉപയോഗിച്ച് നിങ്ങളുടെ Apple അക്കൌണ്ടിലേക്ക് തിരികെ ലോഗ് ഇൻ ചെയ്യാം.


  മാർഗ്ഗം 2: യുഎസ്ബി വഴി മാക് ഒഎസ് മോജ്വേവ് ഇൻസ്റ്റാൾ ചെയ്യുക

  1. ഒന്നാമതായി, ഒരു യുഎസ്ബി ഡ്രൈവ്, കഴിയുന്നതും 16 ജിബി സ്റ്റോറേജ് ഉള്ളത് ഇതിന് ആവശ്യമാണ്. ആദ്യം ഡിസ്ക് യൂട്ടിലിറ്റി വഴി യുഎസ്ബി ഡ്രൈവ് ഫോർമാറ്റ് ചെയ്യണം. അതിൻെറ പേരും ഫോമാറ്റും മാറാതെ ശ്രദ്ധിക്കണം.

   

  2. ഇനി നിങ്ങൾ Mac App Store ൽ നിന്ന് ഡൌൺലോഡ് ചെയ്ത മാക് ഒഎസ് മോജേവ് ബീറ്റയുടെ അതേ OTA ഇമേജ് ആപ്ലികേഷൻ ഫോൾഡറിൽ സൂക്ഷിക്കുക. ഇത് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.

  3. ഇനിയാണ് ഏറ്റവും പ്രധാന ഘടകം. ടെർമിനൽ തുറന്ന് യുഎസ്ബി ഡ്രൈവിലേക്ക് macos Mojave പകർത്തുന്നതിന് താഴെയുള്ള കമാൻഡ് ടൈപ്പ് ചെയ്യണം.

  sudo /Applications/Install macOS 10.13 Beta.app/Contents/Resources/createinstallmedia —volume /Volumes/Untitled –applicationpath /Applications/Install macOS 10.14 Beta.app

  4. തുടർന്ന് നിങ്ങളുടെ Mac പാസ്‌വേഡ് നൽകുവാൻ ആവശ്യപ്പെടും. അത് നൽകുക. ശേഷം എല്ലാ ഇൻസ്റ്റലേഷൻ ഫയലുകളും യുഎസ്ബി ഡ്രൈവിലേക്ക് നീക്കപെടും.

  5. അവസാനമായി, നിങ്ങളുടെ Mac റീസ്റ്റർട്ട് ചെയ്ത് "ഓപ്ഷൻ" കീ അമർത്തി USB ഇൻസ്റ്റാളർ ഡിസ്ക് തിരഞ്ഞെടുക്കുക.

  6. അവിടെ നിന്നും നിങ്ങൾക്ക് ഒരു ക്ളീൻ ഇൻസ്റ്റലേഷൻ ചെയ്യാൻ സാധിക്കും.

  സെര്‍ച്ചിംഗിലെ വിസ്മയമായ ഗൂഗിള്‍ ലെന്‍സ് ഇപ്പോള്‍ പ്ലേസ്‌റ്റോറില്‍ സ്വതന്ത്ര ആപ്പായി ലഭ്യമാണ്

  Read more about:
  English summary
  How To Install The Latest macOS Mojave Beta On Your Mac
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more