ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ സുരക്ഷിതമാക്കാനുള്ള വഴികള്‍

|

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയാകേണ്ടിവരും. ഇന്‍സ്റ്റാഗ്രാമിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് നിരവധി സംവിധാനങ്ങള്‍ ഇന്‍സ്റ്റാഗ്രാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ മനസ്സിലാക്കി കൃത്യമായി ഉപയോഗിക്കേണ്ട ചുമതല നമ്മുടേതാണ്.

ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ സുരക്ഷിതമാക്കാനുള്ള വഴികള്‍

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം നിങ്ങളുടെ മനസ്സിലും ഉയരുന്നുണ്ടാകാം. ഉത്തരം ഇവിടെ തന്നെയുണ്ട്.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

പുതിയൊരു ഉപകരണത്തില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തിയിരക്കുന്ന സംവിധാനമാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തിരുന്നാല്‍ യൂസര്‍നെയിമിനും പാസ്‌വേഡിനും പുറമെ ഒരു സെക്യൂരിറ്റി കോഡ് കൂടി എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തനസജ്ജമാക്കാമെന്ന് നോക്കാം.

1. പ്രൊഫൈലിലേക്ക് പോയി വലത് വശത്ത് മുകളിലായി അമര്‍ത്തുക

2. താഴേക്ക് സ്‌ക്രോള്‍ ചെയ്യുക, ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ കാണാനാകും

3. 'റിക്വയര്‍ സെക്യൂരിറ്റി കോഡ്'-ല്‍ അമര്‍ത്തി ഓണ്‍ ആക്കുക

ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യുക. കോഡ് നിങ്ങളുടെ ഫോണില്‍ വരും. കോഡ് എന്റര്‍ ചെയ്ത് നെക്‌സ്റ്റ് അമര്‍ത്തുക.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഇത് എങ്ങനെ ഓഫ് ചെയ്യാമെന്ന് നോക്കാം.

ഇത് എങ്ങനെ ഓഫ് ചെയ്യാമെന്ന് നോക്കാം.

1. പ്രൊഫൈലില്‍ വലത് വശത്ത് മുകളിലാണ് അമര്‍ത്തുക

2. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ തിരഞ്ഞെടുക്കുക

3. 'റിക്വയര്‍ സെക്യൂരിറ്റി കോഡ്'-ല്‍ അമര്‍ത്തി ഓഫ് ചെയ്യുക

 

ബാക്ക്അപ്പ് കോഡ്

ബാക്ക്അപ്പ് കോഡ്

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണ്‍ ആക്കിയിരുന്നാല്‍, പുതിയ ഉപകരണത്തില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം ലോഗിന്‍ ചെയ്യുമ്പോള്‍ ബാക്ക്അപ്പ് കോഡ് അല്ലെങ്കില്‍ സെക്യൂരിറ്റി കോഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും.

സെക്യൂരിറ്റി കോഡ് എസ്എംഎസ് ആയാണ് ലഭിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ എസ്എംഎസ് ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും. പേടിക്കേണ്ട, നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനാകും. അതിനാണ് ബാക്ക്അപ്പ് കോഡ്. ബാക്ക്അപ്പ് കോഡ് കിട്ടാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക.


1. പ്രൊഫൈലിലേക്ക് പോയി വലതുവശത്ത് മുകളില്‍ അമര്‍ത്തുക

2. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ തിരഞ്ഞെടുക്കുക

3. 'ഗെറ്റ് ബാക്ക്അപ്പ് കോഡ്'-ല്‍ അമര്‍ത്തുക.

ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം? ഭാവിയില്‍ എന്തു സംഭവിക്കും?ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം? ഭാവിയില്‍ എന്തു സംഭവിക്കും?

Best Mobiles in India

English summary
Privacy settings are important for our social media accounts to keep ourselves safe from hackers who are everywhere just waiting to poach things up. Check out here on how to keep your Instagram profile safe

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X