ലാപ്‌ടോപിനെ ചൂട് കൂടുന്നതില്‍ നിന്നും തടയുന്നതിനായി....!

|

സഞ്ചരിക്കുമ്പോള്‍ ഏറ്റവും ഉപകാരപ്രദമായ ഡിവൈസാണ് ലാപ്‌ടോപുകള്‍. സ്മാര്‍ട്ട്‌ഫോണുകളുടേയും, ടാബ്ലറ്റുകളുടേയും ഈ ലോകത്ത് ലാപ്‌ടോപുകള്‍ ഒരു പരമ്പരാഗത ഡിവൈസായി മാറിയെങ്കിലും, ഇന്നും ലാപ്‌ടോപിന് പകരം വയ്ക്കാന്‍ യാഥാസ്ഥികര്‍ക്ക് മറ്റൊരു ഡിവൈസില്ല.

ലാപ്‌ടോപുകളില്‍ ചൂട് ക്രമാതീതമായി കൂടുന്നതായും, ചില അപൂര്‍വ്വമവസരങ്ങളില്‍ കത്തുന്നതായും നമ്മള്‍ കേള്‍ക്കാറുണ്ട്. 2006-ലാണ് ലാപ്‌ടോപുകള്‍ കത്തുന്നതായുളള വാര്‍ത്തകള്‍ നമ്മള്‍ കേട്ട് തുടങ്ങിയത്.

ഇന്നും ലോകത്ത് എല്ലാവരും തന്നെ ഏകസ്വരത്തില്‍ പറയുന്ന ഒന്നാണ് ലാപ്‌ടോപിന് ചൂട് വര്‍ദ്ധിക്കുന്നുവെന്ന്. നിങ്ങള്‍ക്ക് ഇപ്പോഴും നിങ്ങളുടെ ലാപ്‌ടോപുകള്‍ ചൂട് കൂടാതെ പരിപാലിക്കാവുന്നതാണ്. ഇതിനായുളള 5 ലളിതമായ മാര്‍ഗ്ഗങ്ങളാണ് ചുവടെ പറയുന്നത്.

1

1

ഡെസ്‌കിലോ, കിടക്കയിലോ ലാപ്‌ടോപ് വയ്ക്കുന്നതിന് പകരം ഒരു ചെറിയ പുസ്തകത്തിന്റെ പുറത്ത് ലാപ്‌ടോപ് വച്ചാല്‍ ബാറ്ററി ചൂടാവാതെ കാക്കാവുന്നതാണ്.

 

2

2

ലാപ്‌ടോപ് എയര്‍ കണ്ടീഷന്‍ ചെയ്ത റൂമിലോ, തണുപ്പുളള അന്തരീക്ഷത്തിലോ ഉപയോഗിക്കുകയാണെങ്കില്‍ ചൂട് കൂടാതെ സൂക്ഷിക്കാവുന്നതാണ്.

 

3

3

ലാപ്‌ടോപ് കൂളിംഗ് യൂണിറ്റുകള്‍ വില്‍ക്കുന്ന ഒരു പിടി കമ്പനികള്‍ നിങ്ങള്‍ക്ക് ഫ്‌ലിപ്കാര്‍ട്ടിലോ, സ്‌നാപ്ഡീലിലോ ലഭിക്കുന്നതാണ്. ഈ കൂളിംഗ് യൂണിറ്റിനെ യുഎസ്ബി ഉപയോഗിച്ച് ബന്ധിപ്പിച്ചശേഷം ഫാന്‍ എനേബിള്‍ ചെയ്യുക.

 

4
 

4

ലാപ് മെറ്റല്‍ കവചടത്തോടെ കൂടിയതാണെങ്കില്‍ ഒരു സ്റ്റീല്‍ ഫ്ളാറ്റ് ബാര്‍ നിങ്ങള്‍ക്ക് ഹീറ്റ് സിങ്ക് ആയി ഉപയോഗിക്കാവുന്നതാണ്.

 

5

5

നിങ്ങളുടെ ലാപ്‌ടോപിന്റെ ഫാന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയുന്നതിനായി ഒരു ഡയഗ്നോസ്റ്റിക്ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ലാപ്‌ടോപ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പോയി ഫാന്‍ ഡയഗ്നസൈങ് ടൂള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റ് കമ്പനികളുടെ ടൂള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.

 

Best Mobiles in India

Read more about:
English summary
Here we look the steps To Keep Your Laptop From Overheating.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X