ഹാക്കർമാരെ ഇനി പേടിക്കണ്ട ,നിങ്ങളുടെ കമ്പ്യൂട്ടറുകളും ,വൈഫൈ കണക്ഷനുകളും താഴെ പറയുന്ന രീതിയിൽ ഉപയോഗിച്ചാൽ

By Anoop Krishnan

  ഐടി ലോകം വളർന്നുകൊണ്ടിരിക്കുകയാണ് .അതുപോലെതന്നെ ഹാക്കർമാരും .നമ്മൾ അറിയാതെ തന്നെ പലപ്പോഴും നമ്മളുടെ കമ്പ്യൂട്ടറുകളും അതുപോലെതന്നെ നമ്മളുടെ വൈഫൈ കണക്ഷനുകളും ഹാക്ക് ചെയ്യപ്പെടാറുണ്ട് .എന്നാൽ നമ്മൾ എത്രമാത്രം ശ്രദ്ധിച്ചാലും അതിനെമറിക്കടക്കാൻ ചിലപ്പോൾ ഹാക്കർമാർക്ക് കഴിയാറുണ്ട് എന്നതാണ് സത്യം .

  ഹാക്കർമ്മാരിൽ നിന്നും രക്ഷ നേടാൻ പുതിയ വിദ്യകൾ

   

  അതുപോലെതന്നെ നമ്മളുടെ വൈഫൈ കണക്ഷനുകൾ ആക്രമിച്ചു അതിലൂടെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യതാൽ അതിൽ നമ്മൾ ഉത്തരവാദികളാകും .കാരണം ഏത് വൈഫൈ പോർട്ടിൽ നിന്നാണ് എന്ന് കണ്ടുപിടിക്കാൻ സൈബർ സെല്ലിന് നിമിഷങ്ങൾ മതി . എന്നാൽ ഇവിടെ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു പരിധിവരെ ഹാക്കർമാരുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുന്നതാണ് .

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Wifi കണക്ഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

  വൈഫൈ ഉപയോഗിക്കുന്നവർക്ക് കണക്ഷനെടുക്കുമ്പോൾ തന്നെ കമ്പനി ഒരു യൂസർ നെയിം കൂടാതെ പാസ്സ്‌വേർഡ് നൽകുന്നതാണ് .ആദ്യം തന്നെ നിങ്ങൾ ഈ പഴയ പാസ്സ്‌വേർഡ് മാറ്റെണ്ടാതാണ് .അതിനു ശേഷം അത്രഎളുപ്പത്തിൽ കണ്ടുപിടിക്കാനാകാത്ത ഒരു പാസ്സ്‌വേർഡ് നൽകിയാൽ നല്ലത് .

  ഇതിനായി സിസ്റ്റത്തിന്റെ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ 192.168.1.1 എന്ന ഐപി അഡ്രസ്സ് ടൈപ്പ് ചെയ്ത എന്റര്‍ ചെയ്താല്‍ നിങ്ങളുടെ റൂട്ടറിന്റെ ലോഗിന്‍ വിന്‍ഡോ വരികയും അവിടെ യൂസര്‍നേമും പാസ്‌വേര്‍ഡും നല്‍കിയശേഷം ടൂള്‍ബാറില്‍ നിന്ന് അഡ്മിനിസ്‌ട്രേഷന്‍ ലിങ്ക് എടുത്തശേഷം യൂസര്‍നെയിമും പാസ്‌വേര്‍ഡ് മാറ്റാവുന്നതാണ് .

  വയർലെസ്സ് നെറ്റ്വർക്കിന്റെ പേര് മാറ്റേണ്ടതാണ്

  അതിനുശേഷം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം നമ്മൾ ഉപയോഗിക്കുന്ന വയർലെസ്സ് നെറ്റ്വർക്കിന്റെ പേര് (Service Set Identifier-SSID) മാറ്റാവുന്നതാണ് .കാരണം അതിലൂടെയും ഹാക്കർമാർക്ക് എളുപ്പത്തിൽ നിങ്ങളുടെ കമ്പ്യൂട്ടറിനേയും അതുപോലെ വൈഫൈ നെറ്റ്വർക്കിലും എത്തിപ്പെടാൻ സാധിക്കുന്നതാണ് .അതിനു മറ്റൊരുകാരണംകൂടിയുണ്ട് .

  കമ്പനി പേര് സെറ്റ് ചെയ്യുമ്പോൾ എല്ലാ വൈഫൈ കണക്ഷനും ഒരേ രീതിയിലുള്ള പേര് ആയിരിക്കും നല്കുക .അതുകൊണ്ടുതന്നെ നെറ്റ്വർക്കിന്റെ പേര് നിബന്ധമായും മാറ്റേണ്ടതാണ് .

  ഇപ്രകാരം ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നെറ്റ്‌വര്‍ക്ക് സെര്‍ച്ച് ചെയ്താല്‍ ലഭിക്കില്ല.നിങ്ങളുടെ വീട്ടിലാണ് റൂട്ടര്‍ ഉള്ളതെങ്കില്‍ വീടിന്റെ പരിധിക്കുള്ളിലേക്ക് അതിന്റെ സിഗ്‌നല്‍ശേഷി പരിമിതപ്പെടുത്തുക. അല്ലാത്തപക്ഷം വീടിനു പുറത്തുനിന്ന് മറ്റുള്ളവര്‍ക്ക് ആ നെറ്റ്‌വര്‍ക്ക് കണ്ടെത്താന്‍ കഴിയും.

  കമ്പ്യൂട്ടറിന്റെ സെക്യൂരിറ്റി

  അതുപോലെതന്നെ നമ്മൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും എല്ലായ്‌പോഴും സുരക്ഷിതമായി ഉപയോഗിക്കേണ്ടതാണ് .അതിന്നായി നമ്മൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്യേണ്ടതാണ് .അതുപോലെതന്നെ കൃത്യസമയത്തു തന്നെ കമ്പ്യൂട്ടറിന്റെ അപ്‌ഡേഷനുകൾ നടത്തേണ്ടതാണ് .

  ജിയോയെ കീഴടക്കി, ബിഎസ്എന്‍എല്‍ന്റെ പരമാവധി റീച്ചാര്‍ജ്ജ് ഓഫര്‍ സൂപ്പര്‍!!

  ആന്റിവൈറസുകൾ അത്യാവിശം

  നമ്മൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ ആന്റിവൈറസുകൾ ഉപയോഗിക്കേണ്ടതാണ് .അതുപോലെതന്നെ ആന്റി വൈറസുകൾ സമയത്തു അപ്‌ഡേറ്റ് ചെയ്യുക .നമുക്ക് ആവിശ്യമുള്ള സമയത്തുമാത്രം സിസ്റ്റത്തിലെ വൈഫൈ കണക്ഷൻ ഓണ്‍ ചെയ്യുക.ഉപയോഗം കഴിഞ്ഞതിനു ശേഷം ഓഫ് ചെയ്യാൻ മറക്കരുത് .

  ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ

  ഇങ്ങനെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മളുടെ വൈഫൈ കണക്ഷനുകളും അതുപോലെതന്നെ നമ്മളുടെ കമ്പ്യൂട്ടറുകളും ഹാക്കർമ്മാരുടെ ആക്രമണത്തിൽ നിന്നും ഒരു പരിധിവരെ നിയന്ദ്രിക്കുകവൻ സാധിക്കുന്നതാണ് .

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  We have seen a lot of cases, where hackers hack the Wi-Fi connection, computer systems, and smartphones. If you are having a wireless mouse and keyboard attached to your computer and if you are scared of your computer being hacked, worry not. We have listed a few steps that you can follow to safeguard your system.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more