നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക്ഡ് ആണോ?

|

ഇഷ്ടാനുസരണം ഏത് മൊബൈല്‍ സേവനദാതാവിന്റെ സിം കാര്‍ഡും ഉപയോഗിക്കണമെങ്കില്‍ ഫോണുകള്‍ സിം അണ്‍ലോക്ക്ഡ് ആയിരിക്കണം. അല്ലെങ്കില്‍ ലോക്ക് ചെയ്ത ഫോണിലുള്ള സിം കാര്‍ഡ് അല്ലാതെ മറ്റ് സേവനദാതാക്കളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുകയില്ല. നമ്മുടെ ഫോണ്‍ അണ്‍ലോക്ക്ഡാണോ എന്ന് എങ്ങനെ അറിയാന്‍ കഴിയും.

നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക്ഡ് ആണോ?

മിക്ക ഫോണുകളിലും അവ സിം അണ്‍ലോക്ക്ഡ് ആണോയെന്ന് അറിയാനാകും. ഫോണ്‍ വാങ്ങുമ്പോഴും ഇക്കാര്യം ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാര്‍ഡ് മാറ്റി മറ്റൊരു സേവനദാതാവിന്റെ സിം കാര്‍ഡിട്ട് നോക്കുകയാണ് ഫോണ്‍ അണ്‍ലോക്ക്ഡ് ആണോയെന്ന് അറിയാനുള്ള ഏറ്റവും എളുപ്പവഴി. ഫോണ്‍ അണ്‍ലോക്ക്ഡ് ആണെങ്കില്‍ കോളുകള്‍ വിളിക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയും.

1. നിലവിലുള്ള സിം കാര്‍ഡില്‍ നിന്ന് ആരെയെങ്കിലും വിളിക്കുക. ഫോണ്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇത് അത്യാവശ്യമാണ്.

2. ഇനി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മറ്റൊരു സേവനദാതാവിന്റെ സിം കാര്‍ഡ് ഇടുക. സിം കാര്‍ഡ് എങ്ങനെയാണ് ഇളക്കിമാറ്റുന്നതെന്ന് അറിയുകയില്ലെങ്കില്‍ യൂസര്‍ മാന്വല്‍ പരിശോധിക്കുക. ഫോണ്‍ ഓണാക്കുക. അണ്‍ലോക്ക് കോഡ് ആശ്യപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ സിം ലോക്ക്ഡ് ആണെന്ന് മനസ്സിലാക്കാം.

3. അല്ലാത്തപക്ഷം ആരെയെങ്കിലും വിളിക്കുക.

ഫോണ്‍ സിം ലോക്ക്ഡ് ആണെങ്കില്‍ അണ്‍ലോക്ക് ചെയ്യുന്നതിന് സേവനദാതാവിന്റെ സഹായം തേടുക. ഇതിനായി കസ്റ്റമര്‍ കെയറുകളില്‍ വിളിക്കുകയോ സര്‍വ്വീസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

ഓണ്‍ലൈനായി ഫോണുകള്‍ സിം കാര്‍ഡ് അണ്‍ലോക്ക്ഡ് ആണോയെന്ന് പരിശോധിക്കുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് സംശയമാണ്. പലപ്പോഴും ഇത്തരം സൈറ്റുകളില്‍ നിന്ന് തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഫോണ്‍ സിം അണ്‍ലോക്ക്ഡ് ആണോയെന്ന് മനസ്സിലാക്കാന്‍ മുകളില്‍പ്പറഞ്ഞ രീതിയോ അല്ലെങ്കില്‍ സേവനദാതാക്കളുടെ സഹായമോ തേടുക.

എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ പ്ലാന്‍: ഇവയില്‍ കിടിലന്‍ ആര്??എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ പ്ലാന്‍: ഇവയില്‍ കിടിലന്‍ ആര്??

Best Mobiles in India

Read more about:
English summary
How to know if phone is unlocked

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X