ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

Written By:

ഇപ്പോള്‍ കൂടുതല്‍ മേഖലകളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാറുണ്ട്. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

ആധാര്‍കാര്‍ഡ് എങ്ങനെ ലഭിക്കും?

കേരളത്തില്‍ ഐ.ടി മിഷന്റെ കീഴിലാണ് ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തുന്നത്. അക്ഷയകേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍, ഐടി@സ്‌കൂള്‍ എന്നിവ വഴിയാണ് എന്റോള്‍മെന്റ് നടത്തുന്നത്. 750 അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ആധാര്‍ ലഭിക്കുന്നത്.

എങ്ങനെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ആദായ നികുതി ഇ-ഫയലിങ്ങ് പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

അതിനു ശേഷം മെയിന്‍ മെനുവില്‍ പോയി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

നിങ്ങളുടെ ആധാര്‍ വിവരങ്ങളും പാന്‍ കാര്‍ഡിലെ വിവരങ്ങളും ഒരു പോലെയാണോ എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 4

ഒരിക്കല്‍ കൂടി എല്ലാം വ്യക്തമായി പരിശോധിച്ച് നമ്പറും കോഡും നല്‍കിയതിനു ശേഷം ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5

ഇനി ഇത് ആദായ നികുതി വകുപ്പ് പരിശോധിച്ച് കഴിയുമ്പോള്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് കിട്ടും.

സ്റ്റെപ്പ് 6

ഇതില്‍ നിങ്ങള്‍ നല്‍കിയ ഏതെങ്കിലും വിവരങ്ങള്‍ തെറ്റാണെങ്കില്‍ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The LPG connections were already made mandatory by the government to be linked to the respective aadhaar number of the consumer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot