ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം!

Written By:

ഇപ്പോള്‍ ആധാര്‍ കാലമാണ്. ഏതൊരു ബാങ്ക് അക്കൗണ്ടുകളും തുറക്കണം എങ്കില്‍ ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്.

50000 രൂപയ്ക്കു മുകളിലുളള ഏതു പണമിടപാടു നടത്തിയാലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ജിയോ ഫോണില്‍ വാട്ട്‌സാപ്പ് വരാന്‍ പോകുന്നു!

ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം!

നികുതി വെട്ടിക്കുറയ്ക്കുന്നതിനായി ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ പിടി കൂടാനാണ് ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്.

ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഒന്ന് ഓണ്‍ലൈന്‍ ആയും മറ്റൊന്ന് ഓഫ്‌ലൈന്‍ ആയും. നെറ്റ് ബാങ്കിങ്ങ്, മൊബൈല്‍ ബാങ്കിങ്ങ്, എടിഎം, എസ്എംഎസ് എന്നിവ വഴിയൊക്കെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം.

ഇന്റര്‍നെറ്റ് ബാങ്കിങ്ങ്

ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴിയും ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമയി ബന്ധിപ്പിക്കാം. അതിനായി നെറ്റ് ബാങ്കിങ്ങ് തുറന്ന് ആധാര്‍-ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുളള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അക്കൗണ്ട് നമ്പറും മറ്റു വിശാദാംശങ്ങളും നല്‍കി സ്ഥിരീകരിക്കുക. തുടര്‍ന്ന് അതില്‍ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

എസ്എംഎസ് ഓപ്ഷന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യിലൂടെ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ചേര്‍ക്കണം എങ്കില്‍ എസ്എംഎസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതായത് നിങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പിറില്‍ നിന്നും uid(space) Aadhaar number(space)Account number എന്ന ഫോര്‍മാറ്റില്‍ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

ഓണ്‍ലൈനിലൂടെ എങ്ങനെ എന്നു നോക്കാം!

1. നിങ്ങളുടെ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സര്‍വ്വീസ് ലോഗിന്‍ ചെയ്യുക.

2. 'Update Aadhaar Card Details' അല്ലെങ്കില്‍ 'Aadhaar Card Seeding' എന്ന ഓപ്ഷനിലോ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളെ മറ്റൊരു പേജില്‍ എത്തിക്കുന്നതാണ്.

3. അവിടെ ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതിനു ശേഷം 'Submit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The government has also requested everyone to link their Aadhaar number to their bank accounts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot